Thursday, May 29, 2014

തനിച്ച്...!!
"മനസ്സുകൊണ്ടിരിഷ്ടം
എനിക്കുണ്ടാകില്ല"
സ്നേഹിക്കപ്പെട്ട
മനസ്സിനേറ്റ ആദ്യത്തെ
തിരുമുറിവ്...
ഉടഞ്ഞുപോയ മനസ്സ്.
                             

പിണക്കങ്ങള്‍
തലക്കുമുകളിലെ
കത്തുന്ന സൂര്യനാകുമ്പോള്‍
'വെറുക്കപ്പെട്ടവാനാണോ!'
എന്നൊരു നനവ് ചോദിക്കുന്നു.

ശരീരം മണ്ണിന്റെ നനവ്
തേടാന്‍ കൊതിക്കുന്നു.
ആത്മാവിനു വേദനിക്കുമോ...?


കഴുത്തറുത്ത വേദനയുമായി
എനിക്കു വെറുപ്പ് സമ്മാനിച്ചവരെ
നിങ്ങളുടെ മുന്നില്‍ ഞാനൊരു
വാഹനത്തിനടിപ്പെട്ട പോലെ.

Tuesday, September 24, 2013

ഒരു വീടു വെച്ചു ;

ഒരു വീടു വെച്ചു ;
എന്റെ സമയം കൊടുത്ത് ,
എന്റെ ഹൃദയ കൊടുത്ത് ,
എന്റെ വിയർപ്പ് നല്കി ,
എന്റെ വർഷങ്ങൾ നല്കി 
എന്റെ വസന്തവും,ഗ്രീഷ്മവും വലിചെറിഞ്ഞ്  ,
ഉരുകുന്ന ചൂടിൽ ചുടു രക്തമൊഴുക്കി 
മനസ്സ് കനലാക്കി ,ആകൃതിയുണ്ടാക്കി 
ഞാനൊരു വീടു വെച്ചു.
വീടിന്റെ വിലയറിയാതെ ,മനസ്സറിയാതെ 
ഒരു വലിയ വീടു വെച്ചു .
ഒടുവിൽ ,വരാത്ത അഥിതികൾക്കായി 
മുറികളുടെ തുറന്ന വാതിൽ അടച്ച് ;
വാങ്ങാത്ത വാഹനത്തിന്റെ 
കാർപോർച്ചിൽ തെക്കേതിലെ 
മാങ്കൊള്ളികൾ അടുക്കി വെച്ച് 
പുനർജ്ജനിയില്ലാത്ത ജീവിത പൂമുഖത്ത് 
നഷ്ട ജീവിതത്തിന്റെ പോക്കുവെയിൽ 
നോക്കി ഞാനിരുന്നു.
വീടെന്ന മനസ്സിനെ കാണാതെ 
ആകൃതിയെന്ന പാഴ് മനസ്സിനെ പുകഴ്ത്തി .
ഇന്നിപ്പോൾ അശാന്തിയുടെ കടങ്ങളിൽ 
ഒരു മുറിയിൽ ഞാനും എന്റെ കുടുംബവും .

Monday, September 23, 2013

ഒരു ,ഡോകടർ (മനുഷ്യന്റെ )ചോദ്യം.

രംഗം  (1) 
പോസ്റ്റുമോർട്ടം ടേബിളിൽ ഒരു മതപണ്ഡിതന്റെ 
ശരീരം'ആക്സിഡന്റിൽ ചിതറിപ്പോയതാണ്‍..

"ഭൂമിയും ,ആകാശവും തമ്മിലുള്ള അന്തരത്തിൽ 
അറ്റുപോയ വെറും ശരീരം.ചിരപരിചിതമായ മുഖം;
ഒരു മതിലിനപ്പുറത്ത്  ഉപേക്ഷിക്കേണ്ടി വന്ന മത ചിന്ഹങ്ങൾ."

ചോരപ്പൂക്കൾ വിടർന്ന മുഖത്ത് മത ചിന്ഹങ്ങൾ ഉപേക്ഷിച്ചു 
മടങ്ങിയ ജീവന്റെ നിഴലുകൾ.
മത സ്പര്ദ്ധ വളർത്തിയ വിദ്വേഷകന്റെ ആടകൾ 
അഴിച്ചെടുത്ത് മരണം ശരീരത്തിനു വിടുതൽ  നല്കി. 

 രംഗം (2)
പോസ്റ്റുമോർട്ടം ടേബിളിൽ കുന്നുകൂടിയ 
വെട്ടിപ്പൊളിച്ച മാംസത്തെ നോക്കി 
ഒരു മനുഷ്യ രൂപം  എന്തെക്കോയോ പുലമ്പുന്നു.
ആ ശബ്ദം നമ്മൾക്ക് ഹൃദയത്തിലൂടെ കേൾക്കാം 
"നിന്റെ ഒരു അവയവങ്ങളിലും ഞാൻ മതം കാണുന്നില്ല ,
(.....)മതത്തിന്റെ രക്തമാണ് ഞരമ്പുകളിൽ പായുന്നതെന്ന് 
ഉദ്ഘോഷിച്ച നിന്റെ നിണത്തിനു ഒരു മതത്തിന്റേയും 
നിറം കാണുന്നില്ല;നീ കളവു പറയുന്നു ...

അശരീരി:(ഇല്ല എനിക്ക് കളവു പറയാൻ കഴിയില്ല ..നീ തിരയൂ..)

അയ്യാൾ വീണ്ടും ഭ്രാന്തമായി തിരയുന്നു.
വെളുത്തു തുടങ്ങിയ കണ്ണുകളിൽ,വാക്കുകൾ 
വിഷം തീണ്ടിയ ഹൃദയത്തിൽ,നീലിച്ചു തുടങ്ങിയ 
ഞരമ്പുകളിൽ ..ഇല്ല എവിടെയുമ്മില്ല..
വീണ്ടും..വീണ്ടും പരതിനോക്കി ..അവസാനം 
ചോരമണം അലങ്കാരമായി ചാർത്തിയ ഷർട്ടിന്റെ 
പോക്കറ്റിൽ പച്ച നോട്ടിൽ മതം തളം കെട്ടി കിടക്കുന്നു.
ദംഷ്ട്രകൾ കാട്ടി വികലമായി ചിരിക്കുന്നു.
-മരണത്തിനു പോലും വേണ്ടാത്ത മതം-
" മതങ്ങളുടെ നിറം പണത്തിന്റെ നിറമാണോ ?"
     
  രംഗം (3)
അങ്ങനെ ,രംഗമാകുന്ന ഈ നാടകശാലയിൽ 
നൂലറ്റപട്ടം പോലെ ചില ജീവിതങ്ങൾ 
അവർ മതത്തിന്റെ അര്ത്ഥം തേടിപ്പോകുന്നു.
അനേകായിരം ഉത്തരങ്ങളുള്ള ഒരു ചോദ്യം തേടി പോകുന്നു.
മതചിന്ഹങ്ങൾ പതിയിരിക്കുന്ന കാലങ്ങളിലൂടെ 
ജീവിത വക്കിലൂടെ ഒരു യാത്ര പോകുന്നു.
മരണത്തിനും വേണ്ടാത്ത മതത്തിന്റെ നാട്ടിലൂടെ 
ഒരു യാത്ര പോകുന്നു......


Thursday, September 12, 2013

സംസാരമെന്ന ഔഷധം

വലിയ ബോറഡിയില്ലാതെ ചില കാര്യങ്ങൾ പറയാന് പോവുകയാണ്‍.. ഈ സംഭവങ്ങൾ ഒരു ഹുന്ത്രപ്പോ ബുസാട്ടിയാണെന്ന് പലർക്കും തോന്നാതിരിക്കാം;പക്ഷെ ഒരു കുഞ്ഞു കാറ്റുപോലെയുള്ള ഈ ജിവിതം ചില ചെറിയ സംഭവങ്ങളിലും വീണു പിടയാറുണ്ട് ;അതിൽ ചിലത് ഇവിടെ പരത്തിയെഴുതിയാലോ.നമോവാഹത്തോടേ തുടങ്ങാം ,അതാണല്ലോ കേരളീയ ചിന്തയിലും നടപ്പിലും,എടുപ്പിലും മഹാത്തരമായത്.അല്ലെങ്കിൽ പിന്നെ ലാൽ സലാം എന്ന് പറയാം ,അതാണെങ്കിൽ ചെങ്കൊടിപ്പാറിക്കളിക്കുന്ന ചില തത്ത്വ ചിന്തകന്മാർ വന്നു രണ്ടു പറഞ്ഞിട്ട് പോകുമായിരിക്കാം ."ഹാ" എന്നാതെങ്കിലുമാകട്ടെ അങ്ങ് പറഞ്ഞേക്കാം.എന്നാ ചെവി പുളുക്കെ കേട്ടോളൂ.....

Thursday, August 29, 2013

ഒരു സിറിയൻ ചരമയാത്ര....!!


മുല്ലപ്പു വിപ്ലവത്തിന്റെ മൂക്കു തുളക്കുന്ന രക്ത ഗന്ധമാണ് ഇന്ന് സിറിയ.മരണങ്ങൾ ഉഴറി നടക്കുന്നു.കുഞ്ഞ് മുഖങ്ങൾ അമ്മയുടെ മുലപ്പാലിന് നാവിട്ടു ചുഴറ്റുന്നു.രണ്ടു വർഷത്തെ അഭ്യന്തര യുദ്ധം ആ രാജ്യത്തെ ഒരു ശവപ്പറമ്പായി മാറ്റിയിരിക്കുന്നു.ഇനിയൊരു അക്രമണം കൂടി വന്നാൽ സിറിയൻ മരണ സംഖ്യ  പതിമടങ്ങ് വർദ്ധിക്കും. 

Related Posts Plugin for WordPress, Blogger...