Monday, October 03, 2011

പ്രിയപ്പെട്ട അച്ഛന്....

അച്ഛന്‍ മരിക്കുമ്പോള്‍
എന്നില്‍ നിന്ന്
ഒരിറ്റു കണ്ണുനീര്‍ പൊഴിയില്ല!.
അച്ഛനുമുമ്പേ മരിച്ചുപോയ
എന്റെ മനസ്സിനു
വേദനിക്കുവാന്‍ കഴിയുമോ?

എങ്കിലും...
വ്യര്‍ത്ഥമായിപ്പോയ ഒരു
ജീവനുവേണ്ടി ;
കര്‍മ്മങ്ങളുടെ
ശിഖരങ്ങളിലമര്‍ന്ന
ബലികാക്കകളെ
നഷ്ടസ്വപ്നങ്ങളുടെ
ദര്‍ഭയണിഞ്ഞ വിരലുകള്‍
ചേര്‍ത്ത് വിളിക്കും,
ബന്ധമറ്റ
തൂശനിലയില്‍
കരിന്തിരിയെരിഞ്ഞുപോയ

ഒരു ജീവിതത്തിനു വേണ്ടി..

Thursday, September 15, 2011

ഓര്‍ക്കാതെ പോയ വാക്കുകള്‍

1)ഗള്‍ഫ്


പണത്തിന്റെ കലവറയും

ജീവിതത്തിന്റെ കല്ലറയും2)പ്രവാസി

മരണാന്തര

ജീവിതത്തില്‍

വിശ്വസിക്കുന്നവന്‍.3)പ്രവാസിയുടെ മക്കള്‍


പാതി വെന്തുപോയ

തായ് വൃക്ഷത്തിന്റെ

പൊള്ളിയടര്‍ന്ന

ശിഖരങ്ങളിലെ

ഇലകള്‍.


4)പ്രവാസിയുടെ ഭാര്യ


കാല്‍ചിലമ്പു

നഷ്ടപ്പെട്ട

കണ്ണകി.

Thursday, September 08, 2011

ഓണവും ഞാനുംപൊന്നോണപ്പൂവേ നീ ഈറനായീ
അത്തങ്ങള്‍ ചമയങ്ങളാക്കീടണ്ടേ.
ചേലഞ്ചും കൊന്നപ്പൂ ചന്തമോടേ
കല്പകപൂക്കുല ചാഞ്ചാടുന്നു.

കാഞ്ചന നൂപുര കാഞ്ചിയെഴും
ചേലൊത്തൊര,ക്ഷികള്‍ ചിമ്മി മെല്ലെ,
നീരദമൊട്ടുകളിക്കിളിക്കൂട്ടുമാ വാര്‍മുടി-
ക്കെട്ടിലോ  പൂക്കള്‍ നിറച്ചു-
നീ,യണയുക ഓണമേ,യീ മാമല നാട്ടില്‍.

കാണുക,കാണുക ഓണമെത്തിയീ-
ചിത്തത്തിലുമൊത്തൊരി പൂവിളിയും.
കൂട്ടരുമൊത്തൊരു മിന്നായമായി
വാനിന്റെ തുഞ്ചത്തു തൊട്ട പോലെ.

പാടുക,പാടുക ഓണമേ നീ
അത്തങ്ങള്‍ വീണൊരീയോര്‍മ്മയിലും.
ആമോദമെത്തിയ തിരുവോണനാളില്‍
കാണുന്നു മറിവിതന്‍ സദ്യകളും.

എങ്കിലുമെന്‍ പൊന്നോണമേ,നിന്നെ-
യണിയിക്കുമെന്‍ സങ്കല്പ പൂക്കളങ്ങള്‍.
തുമ്പപ്പൂ കൊണ്ടൊരു സദ്യയും നല്‍കാ-
മെന്‍ മാനസമങ്കണ പൊന്നി,ലയില്‍.

സ്നേഹമായി,നാദമായി വന്നിടുക
ഒരുമ തന്‍ തീര്‍ത്ഥങ്ങള്‍ നല്‍കീടുക
തുമ്പികള്‍ തുള്ളിയും,മാര്‍പ്പുവിളിയുമാവ-
രുണരട്ടെ സ്നേഹത്തിന്‍ നിലാവെളിച്ചമായി.

Sunday, September 04, 2011

കറിച്ചട്ടിയും ഞാനും!


മഴപെയ്തിറങ്ങിയാല്‍
ചാലുകളായി
ഒലിച്ചുപോകാനേ
മണ്ണിനു കഴിയുകയുള്ളൂ

                
പക്ഷെ,ചൂളയില്‍
വെന്തെടുത്ത കറിചട്ടിക്ക്
തെങ്ങിന്‍ ചുവട്ടില്‍
കാറ്റും മഴയുമേറ്റാലും
മണ്ണായി ഒലിച്ചുപോകാന്‍
കഴിയില്ലല്ലോ!.
       

അവയ്ക്ക് വീണ്ടും വീണ്ടും
കരിപിടിച്ച് അടുപ്പില്‍
വെന്തു,വെന്തു ചുവപ്പു
നിറമാകനാണ്‌ വിധി

വക്കുകള്‍ ഉടഞ്ഞുപോയ
എന്നെ വൈരാഗ്യത്തിന്റെ
അടുപ്പില്‍ ചുട്ടവരെ
ഇനിയെങ്കിലും
ഞാന്‍ പൊടിപിടിച്ച-
ഇരുട്ടറയിലെക്ക്
വലിച്ചെറിയപ്പെടാന്‍
ആഗ്രഹിക്കുന്നു.
അവിടെ എന്റെ ജീവന്‍
ഉടഞ്ഞു തീരട്ടെ
അന്ധകാരത്തിന്റെ തുറന്ന
മുഖമുള്ള എന്നെ ഇനിയും
വാക്കുകളുടെ തീയില്‍
ചുട്ടെടുക്കരുതേ!!!!!

Sunday, August 28, 2011

ദുരിതപര്‍വ്വങ്ങള്‍

ഗള്‍ഫില്‍ വീട്ടുവേലക്കു നില്‍ക്കുന്ന മലയാളികളുടെ ദുരിതപര്‍വ്വങ്ങള്‍ ഘോര,ഘോരം പ്രസംഗിക്കുന്നവരെ നിങ്ങള്‍ ഈ സംഭവിച്ചത് കണ്ടില്ലേ?.സംഭവിച്ചത് മറ്റെങ്ങുമല്ല;നമ്മുടെ കേരളനാട്ടില്‍.എന്തു കൊള്ളരുതായ്മകള്‍ കണ്ടാലും പ്രതികരിക്കുകയും,കൊള്ളരുതായ്മകള്‍ കാണിക്കുകയും ചെയ്യുന്ന ബുധജനം താമസിക്കുന്ന നാട്ടില്‍.ആലുവയിലെ നല്ലവരായ നാട്ടുകാരാണ്‌ ഇതു വെളിച്ചത്തുകൊണ്ടു വന്നതും ഇത്രയധികം വാര്‍ത്തക്ക് പ്രാധാന്യം കിട്ടിയതും.ചില യുവജനസംഘടനകളുടേയും ശക്തമായ ഇടപെടലുകള്‍ മൂലമാണ് ഈ റിപ്പോര്‍ട്ട് വെളിച്ചം കണ്ടതും.ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്യാത്ത ഗാര്‍ഹീക പീഡനങ്ങളിലെ കേസുകളില്‍ ഇതും തേഞ്ഞുമാഞ്ഞു പോയിരുന്നേനെ.

തിരിച്ചറിവുകള്‍

എന്നെ ഇങ്ങനെ സ്നേഹിക്കരുത് എന്ന് അവള്‍ ഒരു ദിവസം എന്നോടു പറഞ്ഞു.

പക്ഷെ ഇതൊക്കെ കേള്‍കുമ്പോള്‍ എനിക്കു സംശയം തോന്നുന്നു;എങ്ങനെയാണ്‌ ഞാന്‍ സ്നേഹിക്കുന്നതെന്ന് അറിയുവാന്‍ കഴിയുക!.ഒരാള്‍ പറയുന്നുത് മറ്റൊരാള്‍ പറയുമ്പോള്‍ നമ്മള്‍ക്ക് അറിയുവാന്‍ കഴിയുമെന്ന്.അല്ലെങ്കില്‍ നമ്മള്‍ക്ക് കിട്ടുന്ന ഉപാധികളില്ലാത്ത സ്നേഹത്തെ തിരിച്ചറിയുന്നതു കൊണ്ടാകാം.അങ്ങനെയാണെങ്കില്‍ മറ്റുള്ളവര്‍ നമ്മുടെ സ്നേഹത്തെ മനസ്സിലാക്കുന്നത് വാക്കുകളിലൂടെ അല്ലെ.ഈ വികാരം നമ്മള്‍ക്ക് വാക്കുകളിലൂടെ മാത്രമേ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിയൂ എന്നല്ലേ അതിനര്‍ത്ഥം.

കൂട്ടിച്ചേര്‍ക്കേണ്ട വാക്കുകള്‍വാത്സല്ല്യം.

മാതൃത്വം
നുകര്‍ന്നുറങ്ങിയ
കുഞ്ഞ്.


പിതാവ്

ഇരമ്പുന്ന
നഗരം


മാതാവ്

കടലിനടിയിലിരുന്ന്
കരയുന്നവള്‍പ്രണയം

കുരുക്ഷേത്ര
ഭൂമിയില്‍
സ്വച്ഛന്ത
മൃത്യു വരിച്ച
ഭീഷ്മരുടെ
പകലില്‍ കലര്‍ന്നു
പോയ നിഴല്‍.

ഗള്‍ഫ്


ജീവിതമില്ലാതെ
ജീവിക്കുന്നവന്റെ
ശവപ്പറമ്പ്.
ഇതെല്ലാം അടിഞ്ഞുകൂടി
ആണോ
ഗ്യാസും,പെട്രോളും
ഉണ്ടായത്?.

Wednesday, August 10, 2011

പ്രണയത്തെ നിര്‍വ്വചിച്ച വചനം.

"ഞാന്‍ എന്റെ

ശ്വാസം നിനക്കു

നല്‍കട്ടെ"

Thursday, July 28, 2011

പല്ലുപൊട്ടിയ ജീവിതം

ജീവിതം
പടിവാതില്‍ക്കലെത്തി
ദാഹിച്ചു
നിലവിളിച്ചപ്പോള്‍
കൊഞ്ഞണം കാട്ടി
പറഞ്ഞുവിട്ടവന്‍
പ്രവാസി.

Tuesday, May 31, 2011

ഒറ്റയായിപ്പോയ " 1" ("ഒന്ന്")


ഒന്നുമുതല്‍ അല്ലാതെ
എണ്ണിത്തുടങ്ങാന്‍ കഴിയില്ല.
പത്തു കഴിഞ്ഞാല്‍ പിന്നെ
ഒന്നിന്റെ സ്ഥാനം
പടിപ്പുറത്ത്.
മഴയും,കൊടും വെയിലുമേറ്റ്
ഒറ്റക്കിരുന്ന് കരയും.
പതിറ്റാണ്ട് കഴിയുമ്പോള്‍
ഇരുപത്തിന്റെ കൂടെയോ,
മുപ്പത്തി ഒന്നിന്റെ കൂടെയോ
പ്രായത്തിന്റെ ചിരിയുമായി
കാലത്തിന്റെ ഉമ്മറപ്പടിയില്‍
ഒന്നിനെ കാണാം.
ഇടയ്ക്കെപ്പോഴോ
സ്വാര്‍ത്ഥതയുടെ
പേരില്‍ പൂജ്യങ്ങള്‍
ഒന്നിനോടു സ്നേഹം
കാണിക്കാറുണ്ട്.
"ഒറ്റ" എന്നു വിളിച്ച്
പൂജ്യങ്ങളും,ഇരട്ടകളും
അടക്കിചിരിക്കുന്നു.
പക്ഷെ ഒന്നു ചോദിച്ചോട്ടെ
"എന്നില്‍ നിന്നല്ലാതെ
നിങ്ങള്‍ക്ക് തുടങ്ങുവാന്‍
കഴിയുമോ?"
"പൂജ്യമേ നീയെന്നോടു
ചേര്‍ന്നു നില്‍ക്കണം
എന്റെ വില അറിയണമെങ്കില്‍"
അക്കങ്ങള്‍ നിരത്തുമ്പോള്‍
വലത്തു നിന്നു എണ്ണിത്തുടങ്ങുവാന്‍
ഇഷ്ടപ്പെടുന്നവര്‍ക്ക്
എന്നും ഒറ്റക്കായവന്റെ ശബ്ദം
ജല്പനങ്ങള്‍ മാത്രം.

Thursday, May 26, 2011

വെറുപ്പും,കറുപ്പും തമ്മിലുള്ള അകലം.

ഈ പ്രപഞ്ചത്തിലെ
ഇരുട്ട്
കലര്‍ന്ന വാക്ക്,വെറുപ്പ്.

ഇതില്‍,
ഒരു അക്ഷരത്തിന്റെ
ദൂരത്തില്‍
"വെ"റുപ്പ് "ക"റുപ്പ്
നിറം വ്യാപിച്ച്
കണ്ണുകള്‍ അന്ധകാരം
നിറഞ്ഞതാകുന്നു.

ഭൂമിയെ കറുപ്പിക്കുന്നതും
ഈ രണ്ടു വാക്കുകളും
ചേര്‍ന്നാണ്.

Tuesday, May 17, 2011

വെളിച്ചത്തിന്റെ ഉത്ഭവം.


ജീവിതം.

പ്രായത്തിന്റെ
അളവുകോലില്‍
അടിക്കണക്കു പറഞ്ഞ്
ആറടിയില്‍
സംതൃപതനാകുന്നവന്‍.

മരണം

എല്ലാവാരാലും
ശപിക്കപ്പെട്ട്
ഇരുട്ടിന്റെ
കോണില്‍
മുഖമമര്‍ത്തി വിതുമ്പുന്നവന്‍

കാലം

വടക്കു നോക്കി
യന്ത്രം
നഷ്ടപ്പെട്ട
നാവികന്‍.

Saturday, April 30, 2011

പ്രണയവും,ബുദ്ധിയും.കുടുംബവും.


പ്രണയത്തിനു കണ്ണില്ല എന്നു പറയുന്നവരേ ഇതു വായിക്കരുത്.കാരണം "കണ്ണില്ല" എന്ന വാക്ക് ഇവിടെ ഞാന്‍ "ബുദ്ധിയില്ല" എന്ന വാക്കിനോടു ഉപമിപ്പിക്കുന്നു.പ്രണയത്തിനു കണ്ണുവേണം എന്നാലേ അതുമൂലമുണ്ടാകുന്ന വിപത്തുകളെ കാണാന്‍കഴിയൂ.അതിലൂടെ മാത്രമേ ഒരു നല്ല പ്രണയങ്ങളുടെ കാമുകന്‍/കാമുകി ആകാന്‍ കഴിയൂ.

കാമുകന്റെ/കാമുകിയുടെ ചിന്തവരുമ്പോള്‍ തൃശൂര്‍പൂരം വെടികെട്ടുപോലെ മിന്നിത്തിളങ്ങുകയും,കണ്ണൂര്‍ കൂത്തുപറമ്പ് ബോംബുകളെപ്പോലെ വക വെയ്ക്കാതെ വരുമ്പോള്‍ രക്തസാക്ഷികളായി മാറുന്നത് നിങ്ങളുടേയും ചേര്‍ത്ത് മൂന്നു കുടുംബങ്ങള്‍ ആയിരിക്കും.

Monday, April 25, 2011

പ്രതീക്ഷകള്‍ മനസ്സു നിറക്കുമ്പോള്‍വെയില്‍ കൊരുത്തെടുത്ത
പവിഴമുത്തുകള്‍ പോലെ
മഴയുടെ ചിരിമൊട്ടുകള്‍
ഭൂമിയെ അണിയിച്ചിരിക്കുന്നു.

നിശകള്‍ പകലിലേക്ക്
അലിഞ്ഞില്ലാതാവുന്നു.

നഗരത്തിന്റെ ഇരമ്പല്‍
വാക്കുകളുടെ ശബ്ദങ്ങള്‍
എല്ലാം അസ്ഥതയുടെ ചിന്ഹങ്ങള്‍.

മനസ്സ് ജീവിതഗേഹത്തില്‍
വീണുടഞ്ഞു കിടക്കുന്നു.
ദിനങ്ങള്‍ക്ക് മൂര്‍ച്ചയേറുന്നു.
'ഒരു ശില്പിക്കും പുനര്‍നിര്‍മ്മിക്കാന്‍
കഴിയാത്ത ഒന്നാണ്‌ മനസ്സ്'.
കടലിന്റെ നാഡികളാകാന്‍
നദികള്‍ക്ക് കഴിയുന്നു.
ഉപ്പുവെള്ളത്താല്‍ നീറുന്ന
സമുദ്രത്തിനു പുഴകള്‍ ആശ്വസമേകുന്നു.

പ്രതീക്ഷകള്‍ക്ക് മനസ്സിനെ
പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയുമോ?
എങ്കില്‍,
എനിക്ക് അവള്‍ തരുന്ന
പ്രണയവും,സ്നേഹവും
മറ്റൊരു പകലിലേക്കുള്ള
പ്രതീക്ഷയാണ്;
കടലിന്റെ നാഡികള്‍ പോലെ
നദികളുടെ കൈവഴികള്‍ പോലെ.Thursday, April 21, 2011

നഷ്ടപ്പെടുന്നത്...


കിട്ടുന്നതെല്ലാം
ഒരിക്കല്‍
നഷ്ടപ്പെടും;
സ്നേഹം,പ്രണയം,
വാത്സല്ല്യം എല്ലാം,
മാതൃത്ത്വം ചുരത്തിയ
മുലപ്പാല്‍ മണമുള്ള
ഓര്‍മ്മകള്‍ പോലും.
ഈ ധരിത്രി പോലും അന്യം.
പക്ഷെ മരവിച്ചു
തുടങ്ങിയ മാനവ
കുലത്തിനു
നഷ്ടത്തിന്റെ
കണക്കുകള്‍
അറിയില്ല.
പൊയ്ക്കാല്‍
മനസ്സിനെ
മറവിയുടെ
ചാട്ടാവാറിനാല്‍
മുന്നോട്ടു പായിക്കുന്നു;
ലക്ഷ്യസ്ഥാനമില്ലാതെ.
വേദനയേറ്റ മനസ്സ്
തട്ടിയുടച്ച സമയങ്ങള്‍
അസ്തമനത്തിന്റേതായിരുന്നു.
മറവിയില്‍ ഒരു
കുഞ്ഞുപൊട്ടുപോലെ
ഒരു വെളിച്ചം കാണുന്നു
അത് അവളായിരിക്കും;
പ്രണയത്തിന്റെ
വഴികാട്ടിയായി കത്തുന്ന
വെളിച്ചത്തിന്റെ
ഉയരമുള്ളവള്‍.
മുനിഞ്ഞു കത്തുമ്പോഴും
ഇരുട്ടില്‍ വഴികാട്ടി
ആയവള്‍.
എന്റെ യാത്രകള്‍ ഇനി
അവളിലേക്ക് ചേര്‍ന്ന്
നില്‍ക്കാന്‍  വേണ്ടിയാണ്.
നഷ്ടപ്പെടുന്നതിനു മുന്‍പ്
ആ വെളിച്ചത്തിനരുകിലെത്തണം
മറിവകളെ നിങ്ങളോടൊരപേക്ഷ
ഓര്‍മ്മിക്കാന്‍
ഒരിറ്റു സ്ഥലം തരണം
അവിടേക്കെത്തുന്നതുവരെയെങ്കിലും.

Monday, April 11, 2011

മഴ ഒരു കണ്ണാടി.


മഴ വന്നാല്‍
വേലിക്കരികിലെ
ചുകന്ന ചെമ്പരിത്തിപ്പൂ
തലതാഴ്ത്തി നില്‍ക്കുന്നതു കാണാം,

മുത്തച്ഛനില്ലാത്ത വീടിന്റെ
ഉമ്മറപ്പടിയില്‍ മഴയില്‍
നടക്കാന്‍ ഇഷ്ടപ്പെടുന്ന
തുരുമ്പിച്ച
ഒരു കാലന്‍ കുടയുണ്ട്.

മഴ വാരിയെടുക്കാന്‍ മറന്നു
പോയ തുള്ളികള്‍ ഇടയ്ക്ക്
സ്കൂളിന്റെ പൊട്ടിയ മേല്‍ക്കൂരയില്‍ക്കൂടി
അടര്‍ന്നു വീഴാറുണ്ട് 
എന്റെ ഓര്‍മ്മകളുടെ ചോറ്റുപാത്രത്തിലേക്ക്!.

Wednesday, March 30, 2011

തിരിച്ചറിവുകള്‍

എന്നെ ഇങ്ങനെ സ്നേഹിക്കരുത് എന്ന് അവള്‍ ഒരു ദിവസം എന്നോടു പറഞ്ഞു.

പക്ഷെ ഇതൊക്കെ കേള്‍കുമ്പോള്‍ എനിക്കു സംശയം തോന്നുന്നു;എങ്ങനെയാണ്‌ ഞാന്‍ സ്നേഹിക്കുന്നതെന്ന് അറിയുവാന്‍ കഴിയുക!.ഒരാള്‍ പറയുന്നുത് മറ്റൊരാള്‍ പറയുമ്പോള്‍ നമ്മള്‍ക്ക് അറിയുവാന്‍ കഴിയുമെന്ന്.അല്ലെങ്കില്‍ നമ്മള്‍ക്ക് കിട്ടുന്ന ഉപാധികളില്ലാത്ത സ്നേഹത്തെ തിരിച്ചറിയുന്നതു കൊണ്ടാകാം.അങ്ങനെയാണെങ്കില്‍ മറ്റുള്ളവര്‍ നമ്മുടെ സ്നേഹത്തെ മനസ്സിലാക്കുന്നത് വാക്കുകളിലൂടെ അല്ലെ.ഈ വികാരം നമ്മള്‍ക്ക് വാക്കുകളിലൂടെ മാത്രമേ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിയൂ എന്നല്ലേ അതിനര്‍ത്ഥം.

പട്ടിണി


പണ്ട് വേലിപ്പുറത്തെ
കുമ്പളങ്ങ വിറ്റു കിട്ടിയ
രൂപയില്‍ വിശപ്പടക്കി.

അമ്മയുടെ ഒരിക്കിലൂണിന്റെ
ബലത്തില്‍ ഞാന്‍
രണ്ടു നേരം പട്ടിണി മാറ്റി.

ഇന്നും പട്ടിണിയാണ്..
കാരണം ഷുഗറും,ബിപിയും
എന്നെ പട്ടിണിക്കിടുന്നു.

Tuesday, March 29, 2011

വേള്‍ഡ് ഗപ്പും,കുട്ടപ്പനും


 രാവിലെ കോയാസ് ചായക്കടയില്‍ നിന്നും പാല്‍ മുകളില്‍ക്കുടികാണിച്ച ചായ കുടിച്ചുകൊണ്ടിരുന്ന കുട്ടപ്പന്റെ ചെവിക്ക് നേരെ മഞ്ഞപ്പല്ലു കാട്ടി വളവന്‍കുമാരന്‍ ചോദിച്ചു:

"ഡോ ഗുട്ടപ്പാ,(ചൂടു ചായ തൊണ്ടയില്‍ ചെന്നപ്പോള്‍  കുട്ടപ്പാ എന്നുള്ളത്,ഗുട്ടപ്പാ എന്നായി) നീ  നമ്മുടെ ഇന്‍ഡ്യോയും,ഔത്രേലിയും തമ്മിലുള്ള കളി കാണാന്‍ എന്താണടോ വരാഞ്ഞത്,ങേ?"
 കുട്ടപ്പന്‍ ചൂടു ചായകുടിച്ച് ചൂടായി പറഞ്ഞു:"നീ ഒന്നുപോടേ,വളവാ,പിള്ളേരുടെ കളികാണാന്‍ സമയമില്ല,പിന്നാല്ലേ ക്രിക്കറ്റ്".

ബാറ്റ് പിടിക്കാന്‍ അറിയാത്ത കുട്ടപ്പന്‍ ബോളെടുക്കാനെങ്കിലും  സ്കൂള്‍ പിള്ളേര്‍ കളിക്കുന്ന റോഡുവക്കത്തെ ചെമ്മണ്‍ പാതയോരത്തു പണിക്കു പോകാതെ ഉണ്ടാകും.കൈയ്യടിച്ചു ബഹളം വെയ്ക്കും.കുളിക്കാത്ത കുട്ടികളെ ചീത്ത വിളിക്കും.അങ്ങനെ ക്രിക്കറ്റ് കുട്ടപ്പന്റെ കൈയ്യും,മെയ്യുമാണ്.നാട്ടിലെ ചില പ്രമാണിമാര്‍ പറയാറുണ്ട് ക്രിക്കറ്റ് കുട്ടപ്പന്റെ ഭാര്യയാണേന്ന്.

Monday, March 28, 2011

മഴനൂലില്‍ നെയ്തെടുത്ത ചിത്രങ്ങള്‍


മഴയില്‍ വെയില്‍ അലിഞ്ഞു
ചേരുമ്പോള്‍ ,തൂവല്‍ മേഘങ്ങള്‍
വീണുറങ്ങിയ നീര്‍തട്ടുകളില്‍
പിറക്കുന്ന മഴവില്ലുകള്‍
നീ നല്‍കുന്ന പ്രണയത്തിന്റെ
ആദിമ ഭാവങ്ങളെന്ന് ഞാന്‍
വിശ്വസിക്കുന്നു.

മഴക്ക് ഇളം വെയിലേക്കാനും
വെയിലിനു തണുപ്പാകാനുമായിരിക്കും
ഇഷ്ടം.

പുലരിയില്‍ പിറക്കുന്ന
ഇളം വെയിലുകളാല്‍
മനോഹരമാണ്‌ നീ തരുന്ന
സാമീപ്യവും,സ്നേഹവും.
പൊഴിഞ്ഞു വീഴുന്ന ഇലകളില്‍
പോലും ഞാന്‍ നിന്നിലേക്ക് ഉടഞ്ഞു
വീഴാന്‍ കൊതിക്കാറുണ്ട്.

നിന്റെ നിശ്വാസങ്ങള്‍
കൊരുത്തെടുക്കാന്‍
മറന്നുപോയ മഴ മുത്തുകളെ
ഞാന്‍ സമയത്തിന്റെ നൂലുകള്‍
കൊണ്ട് നെയ്തെടുക്കുന്നു.

സ്നേഹിക്കപ്പെടുന്നവരുടെ
ഈ ലോകത്തു നിന്നും,ഒരിക്കല്‍,
ഞാനും പിഴുതെറിയപ്പെടും.
അന്ന് ഈ സമയത്തിന്റെ
മഴമുത്തുകള്‍ എന്നെ അണിയിക്കണം;
നിന്റെ കണ്ണുകള്‍ നനയാതിരിക്കട്ടെ!.

Wednesday, March 16, 2011

അണ്ടര്‍ടേക്കേഴ്സ്.

നമ്മുടെ സമൂഹം ആവര്‍ത്തനങ്ങളില്‍ കേട്ടു പഠിക്കാത്തവരാണ്.അതിന്‍ ഉദാഹരണമായിരുന്നു കണ്ണൂരില്‍ എട്ടു പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെടുത്ത സ്കൂള്‍ വാന്‍ അപകടം.ഇതുനു മുമ്പും ഇത്തരം അപകടങ്ങള്‍ നമ്മുടെ കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്.പക്ഷെ എന്തുകൊണ്ടാണ്‌ കേരളീയര്‍ ഇതൊന്നും കാണാതെ പോകുന്നത്?.വിചിത്രമാണ്‌ ഈ കാഴ്ചകള്‍.ഇനിയും ഇതൊക്കെ ആവര്‍ത്തിക്കും എന്നു തന്നെ ഈ മാറ്റമില്ലായ്മയുടെ തെളിവുകളാണ്.

Monday, March 14, 2011

കേരളവും,വിദ്യാഭ്യാസവും

ലഷ്യമില്ലാതെ ബിരുദവും,ബിരുദാനന്തര ബിരുദവും പഠിച്ചു കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്നു നോക്കുകുത്തി കണക്കെ നില്‍ക്കുന്ന ലക്ഷങ്ങളുടെ നാടാണ്‌ നമ്മുടെ കൊച്ചു കേരളം. ഞങ്ങളുടെ കമ്പനിയിലെ ഒരു ജൂനിയര്‍ അക്കൌണ്ടന്റെ ജോലിക്കായി ഞാന്‍ ഒരാളുടെ ബയോഡേറ്റാ നോക്കാനിടയായി.അയ്യാളുടെ ക്വാളിഫിക്കേഷന്‍ ബിരുദാനന്തര ബിരുദവും,അതേ വിഷയത്തില്‍ തന്നെ കേരളത്തിലെ പ്രമുഖ യൂണിവേഴ്സിറ്റിയില്‍ നിന്നും എ.ബി.എ അതും പോരാഞ്ഞ്  ഒരു ബി.ഏഡും.ഇന്‍ഡര്‍വ്യൂ സമയത്ത് ഞങ്ങളുടെ മാനേജര്‍ അയ്യാളോടു ചോദിച്ചു,

എന്തുകൊണ്ടാണ്‌ നിങ്ങള്‍ ഈ ചെറിയ ജോലിക്കായി എത്തിയത്?
"സര്‍ ജോലി ചെറുതെങ്കിലും കിട്ടുന്ന ശമ്പളം വലുതായതു കൊണ്ടാണ്."

മാനേജര്‍:"നിങ്ങള്‍ക്ക് ഇത്രയധികം ബിരുദങ്ങള്‍ ഉണ്ടായിട്ടും നാട്ടില്‍ ജോലി കിട്ടിയില്ലെന്നോ?

അയ്യാള്‍:കിട്ടിയിരുന്നു സര്‍,പക്ഷെ നല്ല ശമ്പളം കിട്ടാന്‍ വേണ്ടിയാണ്‌ ഗള്‍ഫില്‍ വന്നത്.

'അപ്പോള്‍ അതിന്റെ അര്‍ത്ഥം പഠിച്ച  ഇത്രയധികം വിവരങ്ങള്‍ തന്റെ ഉയര്‍ച്ചക്കായല്ല,സമൂഹത്തിനായല്ല പണത്തിനായി മാത്രം വരണമെന്ന ലാക്കുമാത്രമാണ്‌ നമ്മുടെ വിദ്യാഭ്യാസമെന്നു തോന്നുക പോലും ചെയ്തു'.

Saturday, March 12, 2011

ജന്മാന്തരങ്ങളിലൂടെ ഒരു യാത്ര.

ഈ യാത്രയില്‍ കഥയോ,കഥയ്ക്ക് ആവശ്യമുള്ള ചട്ടക്കൂടുകളോ ,ആകസ്മികമായ എഴുത്തുകുത്തുകളോ ഒന്നും തന്നെ ഉണ്ടാവുകയില്ല.കാലങ്ങളില്‍ ചിതറിപ്പോയ നിഴലുകളുടെ ഒരുമിച്ചൊരു യാത്ര.

വരികള്‍ എഴുതും തോറും ചുരുക്കണമെന്നു തോന്നും.പക്ഷെ അതു ഓര്‍മ്മകളെ കുറിച്ചാകുമ്പോള്‍ കഴിയാറില്ല.എന്റെ വീടിന്റെ വടക്കുഭാഗത്തുള്ള പുഴയില്‍ക്കൂടി കുളമാവിന്റെ ഗന്ധവും പേറി വരുന്ന കാറ്റിന്റെ കൈകള്‍ പുഴയിലെ ഓളങ്ങളുടെ ശരീരത്തിനെ സുഗന്ധപൂരിതമാക്കി വരുമ്പോള്‍ ഞാനും എന്റെ ഓര്‍മ്മകളും പരസ്പരം സംസാരിക്കാറുണ്ട്.

Thursday, March 10, 2011

Poornima Chikilsa Sahaya Committee!!


Sports starts come forward to help injured student
Kozhikode: Cinema and Sportsstars have actively began to contribute to the helping aid formed to help the plus two student, who was hit by the door of a private bus and is under serious condition injuring her spinal cord.

Noted personalities have reached out to help Poornima, 16, a plus two student of JDT Islam Higher Secondary School, Vellimadukunnu, who is in the intensive care unit of a private hospital. A treatment aid committee to help Poornima has been formed by the school principal. After seeing the `Mathrubhumi, news, these people have deposited big contributions at the (AC No: 0839101039809 at Canara bank, Vellimadukunnu branch.)

നീയൊരു ഫീനിക്സ് പക്ഷി


അക്ഷരക്കൂട്ടുകള്‍ നിനക്കു
തെളിവേകാന്‍
പുലര്‍കാലെ എത്തുന്നുണ്ട്.
നീ അതിന്റെ വെളിച്ചത്തിലേക്ക്
മിഴികള്‍ തുറക്കുക.

കലയുടെ ദേവതകള്‍ ചിലങ്കകള്‍
കിലുക്കി നിന്നെ ഉണര്‍ത്തുന്ന ഒലികള്‍
നീ മനസ്സുകൊണ്ട് കേള്‍ക്കുക
ഉണരട്ടെ നിന്റെ നാഡികള്‍.
സ്നേഹത്തിന്റെ നിഴല്‍ വറ്റി 

വറുതിയാകാതെ
മഞ്ഞുകണങ്ങള്‍വീണുണരുന്ന

ദളങ്ങളെ നിനക്കു തരാന്‍ 
ദൈവത്തിന്റെ കരങ്ങള്‍ വിടരുന്നു.
കൈപിടിക്കുക ,മിഴികള്‍ ഉണരട്ടെ!
പൊന്നനിയിത്തിക്കായി
ചേച്ചിയുടെ ജപസന്ധ്യകള്‍
നിനക്കു ചുറ്റുമുണ്ട്
കുഞ്ഞാവക്ക് വാത്സല്ല്യമേകാന്‍
കൈപിടിച്ചു നടത്തിയ
ശക്തമായ കരങ്ങളുണ്ട്.
മനസ്സാണ്‌ നിന്റെ ചിറകുകള്‍
വിടര്‍ത്തുക,അനന്തമായ
വിഹായസ്സോളം
നിനക്കായി വിടരുന്ന ചെമ്പനീര്‍
നിന്റെ കളിമുറ്റത്ത് ശോഭിച്ചു നില്‍ക്കുന്നു.
വേദനയുടെ കൂടുകള്‍ വിട്ട്
അമലമായ തൂവലുകള്‍
വിടര്‍ത്തി നീ അതിലേക്ക് പറന്നെത്തുക!.
നിനക്കു വര്‍ണ്ണമേകാന്‍
പിച്ചവെച്ച വീടും,തൊടിയും
നിന്നെയും കാത്തിരിപ്പാണ്.
മംഗളങ്ങളേകാന്‍ നിനക്കായി
ഞങ്ങളും!!
ഉണരുക സര്‍വ്വകെട്ടുകളും ഭേദിച്ച്
മനസ്സെന്ന ചിറകുകളുമേന്തി
ലോകത്തിന്റെ നിറകൂട്ടിലേക്ക്
നീ ചേക്കേറുക
നാളൊയൊരു പുലരിക്ക്
മിഴിവേകാന്‍...
സര്‍വ്വമംഗളങ്ങളും!!


സഹായഹസ്തങ്ങളുടെ പുലരികള്‍ വിടരട്ടെ പൂര്‍ണ്ണശോഭയോടെ.താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ പരിശോധിക്കുമല്ലോ. 

http://www.facebook.com/muhammed.shafeer#!/album.php?profile=1&id=107972799279693

Wednesday, March 09, 2011

പ്രവാസവും,ആരോഗ്യവും

 ഈയൊരു  വിഷയം എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് 08.03.11 ല്‍ മനോരമ ഗള്‍ഫ് എഡിഷനില്‍ എന്റെ ഒരു സുഹൃത്ത് റൂമില്‍ വെച്ച് കാണിച്ചു തന്ന വളരെ ദുഃഖകരമായ വാര്‍ത്ത ആയിരുന്നു.40 വയസ്സുള്ള യുവാവ് നിസ്കാരസമയത്ത് പള്ളിയില്‍ വെച്ച് കുഴഞ്ഞു വീണു മരിച്ചു എന്ന വാര്‍ത്ത.കാരണം തേടിയപ്പോള്‍ പ്രവാസത്തിന്റെ പഴയ സുഹൃത്തു തന്നെ "ഹൃദയാസ്തംഭനം".

ഒരു കുടുംബത്തിന്റെ അത്താണിയായി ദോഹയില്‍ എത്തിയ ആ സുഹൃത്തിനു അല്ലെങ്കില്‍ അയ്യാളെപ്പോലുള്ള അനേകായിരും സുഹൃത്തുക്കള്‍ക്ക് എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്?.

Monday, March 07, 2011

ഒരു ഡിങ്കോഡാള്‍ഫിക്ക സുഡാള്‍ഫിക്ക സംഭവം

 ബേപ്പൂര്‍ സുല്‍ത്താന്റെ ഭാഷയില്‍ പ്രണയം ഒരു ഹുന്ത്രപ്പോ ബുസാട്ടി ആണ്.എന്റെ ഭാഷയില്‍ അതൊരു ഡിങ്കോഡാള്‍ഫിക്ക സുഡാള്‍ഫിക്കയും.  ചാറ്റിംഗ്ഗിലൂടേയും,ഫോണിലൂടേയും കുറച്ചു  തവിടും,പിണ്ണാക്കും കന്നുകാലികള്‍ക്ക് കൊടുക്കുന്നതുപോലെ ജിലേബിയില്‍ മുക്കി കുറച്ചു  അവലേസുണ്ട വാക്കുകള്‍ കൈമാറുമ്പോള്‍ ചില ആധുനിക കാമുകീ കാമന്മാര്‍ക്ക് ഇറച്ചിക്കടയിലെ ഇറച്ചിക്കൊഴികളുടെ പൂടക്കുള്ള വിലപോലുമില്ലാതാകുന്നു.

Thursday, March 03, 2011

കേരളപുരാണം

കെട്ടിച്ചമയ്ക്കാത്ത കഥയൊന്നുരച്ചിടാം
കേട്ടില്ലയെന്നാരും പിന്നെ പറയല്ലേ!.
കമ്പമില്ലാക്കഥയമ്പോടുരയ്ക്കുവാ-
നാശപ്പെരുത്തിട്ട് ചൊല്ലിത്തുടങ്ങുന്നേന്‍.
ചൊല്ലേറെയുണ്ടെങ്കിലുമീക്കഥയില്‍
ലേശം ചുരുക്കി കഥിച്ചിടാം ഞാന്‍.
കേരളമെന്നൊരു കേദാര നാട്ടില്‍
ദുര്‍ജ്ജനം കാണിക്കും വിക്രമങ്ങള്‍
കുണഠിതമോടെയുരച്ചിടാമീവിധം
ഞെട്ടിത്തരിച്ചീടും നിര്‍ണ്ണയം നിങ്ങളും!.
മുന്നം ഭൃഗുരാമന്‍ പാരം പണിപെട്ട്
കീറിയെടുത്തോരു മാമലനാട്ടില്‍
ഗര്‍ജ്ജനം ചെയ്തീടും ദുര്‍ജനത്തെ
തള്ളിപ്പുറത്താക്കി കാലനൂര്‍ കാട്ടണം.
ദൂഷണമോരോന്ന് പാഷാണമാക്കി
തൊണ്ടയില്‍ തള്ളുന്ന ഡംഭന്മാരെ,
വിത്തവും,പിത്തവും കൂടിക്കലര്‍ന്ന-
റ്റമില്ലാത്തപരാധം കാട്ടുന്ന കൂട്ടത്തെ
ഇടിക്കണം,പൊടിക്കണം,കടിക്കണം
സഞ്ജനമായുള്ള മന്നിട വാസികള്‍.
വന്ദ്യരായുള്ളോരുത്തമ വൃന്ദത്തെ
ഖണ്ഡിച്ചവന്റെ കുലത്തെ മുടിക്കണം
അവശനെ കൊശവനാക്കി ഭരിക്കുന്ന
ദാനുജജാലത്തെ അമ്പില്‍ പിളര്‍ക്കണം.
പണ്ട്,മരുത്തിന്റെ പുത്രന്‍,മാരുതി
യോജനകള്‍ച്ചാടിക്കടന്ന തരത്തില്‍,
കുണ്ടും,കുഴികളും കൊണ്ടുനിറഞ്ഞ
പാതകള്‍ കണ്ടാല്‍ പണിപ്പെട്ട്
ചാടിക്കടക്കേണ്ട ഗതിയിങ്ങു വന്നെടോ!.
പാതാളക്കിണറിനൊക്കും കുഴികളില്‍
ചെന്നൂപതിക്കുന്നു ശകടവുമായിച്ചിലര്‍
ഭള്ളു പറഞ്ഞൊന്നു മറ്റൊന്നില്‍.............

Wednesday, March 02, 2011

ശിവരാത്രിയും ,മനുഷ്യരാശിക്കുവേണ്ടിയുള്ള നന്മകളും


മനക്കണക്കുകള്‍ കൂട്ടി മടുത്ത ശരീരത്തിനു ഒരു ആയാസം കിട്ടാന്‍ വേണ്ടി വാമഭാഗത്തിനു ഡയല്‍ ചെയ്തു.അപ്പോളായിരുന്നു അവളുടെ വക ഒരു അപേക്ഷ ഫോറം കിട്ടിയത്:"നാളെ എന്നെ ഒന്നു സഹായിക്കണം"

വാമഭാഗമല്ലേ ചിലപ്പോള്‍ കടനിരങ്ങാന്‍ വേണ്ടി പണത്തിനായിരിക്കും എന്ന ചിന്ത എന്നെ ഒരു പ്രാവശ്യം പേഴ്സിനെ ഒന്നു തലോടി കടന്നു പോയി.

അങ്ങേത്തലക്കല്‍ നിന്നും വീണ്ടും ആ ശബ്ദം കേട്ടു :"നാളെ ശിവരാത്രിയാണ്"

"ഹാവൂ ,ആശ്വാസമായി ദേവ്യേ ഒന്നുകൂടി ആഞ്ഞു വിളിച്ചു"

അവള്‍ ബാക്കി പറയാന്‍ തുടങ്ങുന്നതിനു മുമ്പേ ഞാന്‍ പറഞ്ഞു
നിനക്കിപ്പോളെങ്കിലും നല്ല പുദ്ധി തോന്നിയല്ലോ..നീ നന്നാവുമെടീ നീ നന്നാവും.

Tuesday, March 01, 2011

നഷ്ടങ്ങളുടെ ന്യായാധിപന്‍
നിഴലുകളുടെ രൂപമാണോ
മരണത്തിനു?
നിഴലുകളുടെ നിറമാണോ?
ആര്‍ക്കും കൊല്ലാനാകാത്ത വിധം
നിഴലിന്റെ കമ്പളം
പുതച്ച് അവന്‍ ഭൂമിയില്‍
പതിഞ്ഞു നടക്കുന്നു.
ഒരോ മരണത്തിന്റേയും
എണ്ണം മനുഷ്യശരീരം
ഇല്ലാതാകുമ്പോള്‍
കുറയപ്പെടുന്നു.
പക്ഷെ,മരണം മാത്രം
പുനര്‍ജ്ജിവിക്കപ്പെടുന്നു.
മരണം ചിലപ്പോള്‍
സ്കൂള്‍വരാന്തയിലെ
പൊതിച്ചോറുകള്‍ പകുത്തു
കഴിച്ച സഹപാഠിയെ തിരഞ്ഞു വരാം,
അല്ലെങ്കില്‍,
മറോട് ചേര്‍ത്തുപിടിച്ച
നെഞ്ഞിലെ ചൂടുപകര്‍ന്ന
മാതാവിനെ വിളിച്ചേക്കാം.
കണ്ടുകൊതിതീരാത്ത
കുഞ്ഞനുജത്തിയെ
കൊണ്ടുപോകാനാകാം
ചിലപ്പോള്‍ വരുന്നത്.
മഴയത്ത് പിശറന്‍ കാറ്റേറ്റു
കൈപിടിച്ച നടത്തിയ
മുത്തച്ഛന്റെ ജീവനുവേണ്ടിയാവാം
ചിലപ്പോള്‍ അവന്‍ വട്ടമിട്ടു വരിക.
ജരാനരകള്‍ ബാധിക്കാത്ത,
മറവിയില്ലാത്തവന്‍;
ശാപം ഏറ്റുവാങ്ങി ജീവിക്കുന്നവന്‍.
നഷ്ടങ്ങളുടെ കണക്കുകളില്‍
ആഹ്ലാദിക്കുന്ന ഒരു
വ്യാപാരിയുടെ മുഖഭാവമാണവന്.
തണുത്തുറഞ്ഞ മഞ്ഞുരുകുന്ന
ശബ്ദവും.
അല്ലെങ്കില്‍ അവന്‍ വരുന്നത്
നമ്മള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞേനെ!

Monday, February 28, 2011

അഹം ഭാവം വെടിഞ്ഞൊരു നേരം.


ഇന്നെന്തേ കൃഷ്ണാ...?
ഇന്നെന്തേ കൃഷ്ണാ നീ അകതാരില്‍ തെളിഞ്ഞില്ല
വെണ്ണപോലൊരുകുന്നു ക്ഷണികമീ ജന്മം.
ഇന്നെന്തേ കൃഷ്ണാ....കൃഷ്ണാ....!!
ഇന്നെന്തേ കൃഷ്ണാ.. ദര്‍ശ്ശനം തന്നീല്ല;
ശ്യാമാംബരം പോല്‍ പൊഴിയുന്നൂയീമനം.
(ഇന്നെന്തേ...)

കാറ്റായിട്ടൊരു ജന്മമേകി ഞാന്‍ വന്നാല്‍
നിന്‍മധുഗാനശ്രുതിയില്‍ അലിഞ്ഞുഞാന്‍ തീരും
(കാറ്റാ...)
മണ്ണായിട്ടെങ്കിലുമൊരുമാത്ര  പിറന്നാലും
നിന്‍പാദ പ്രഹരമേറ്റു ഞാന്‍ കഴിഞ്ഞീടും
(മണ്ണായി...)

പുഴയാകും ദര്‍പ്പണമടിമേലെ പതിക്കുന്ന
ശ്യാമാംബരങ്ങള്‍ നീയാണെനിക്കെന്നും
(പുഴ...)
ഇളകുന്ന ഓളങ്ങള്‍ തനുതഴുകി പോയതും
മുരളീരവമൊഴുകുന്ന ഗാനമായല്ലോ
(ഇളകുന്ന...)
അഭിഷേകനേരത്തില്‍ പുഷ്പങ്ങളായതും
മലര്‍മഞ്ഞുകോര്‍ത്തൊരു  പുലര്‍വേളയല്ലോ

ഇന്നെന്തേ കൃഷ്ണാ...?
ഇന്നെന്തേ കൃഷ്ണാ ...നീ അകതാരില്‍ തെളിഞ്ഞില്ല
വെണ്ണപോലൊരുകുന്നു ക്ഷണികമീ ജന്മം.
ഇന്നെന്തേ കൃഷ്ണാ....കൃഷ്ണാ....!!
ഇന്നെന്തേ കൃഷ്ണാ.. ദര്‍ശ്ശനം തന്നീല്ല;
ശ്യാമാംബരം പോല്‍ പൊഴിയുന്നൂയീമനം.
കണ്ണാ...കണ്ണാ.....ശ്രീ ഗുരുവായൂര്‍പുരം വാഴും ദേവാ...!

Photo Courtesy : Ganesh

Saturday, February 26, 2011

മെനഞ്ഞെടുത്ത സമയങ്ങളിലെ വാക്കുകള്‍


രാത്രികള്‍ ഭൂമിയില്‍ ചൊരിഞ്ഞ
ജലകണങ്ങളാണ്‌ നിന്റെ
വാക്കുകള്‍.

കാറ്റിന്റെ ആത്മാവില്‍
മെനഞ്ഞെടുത്ത നിന്റെ
സാമീപ്യത്തിനു നിറം
പകര്‍ന്നത് പെയ്തുതോര്‍ന്ന
മഴയുടെ കുന്നിന്‍ചെരുവുകളില്‍
വൈകുന്നേരങ്ങളില്‍ പതിച്ച
കൊന്നപ്പൂവിന്റെ നിറമുള്ള
പ്രകാശമായിരുന്നു.

എന്റെ അമലമായ ചിന്തകളാണ്‌
വെള്ളിമേഘങ്ങള്‍
നീയാം ആഴിയുടെ ചുടു
ജലകണങ്ങളില്‍
ഉറഞ്ഞുകൂടുന്ന മഴമേഘങ്ങള്‍
ആകാനാണെനിക്കിഷ്ടം
നിന്നില്‍ തന്നെ
പെയ്തലിയാമല്ലോ!.

ഒരിക്കലും ഒരുമിക്കുവാന്‍
കഴിയില്ലെങ്കില്‍പ്പൊലും
കടലും,ആകാശവും
ബദ്ധപ്രാണേശ്വരരാണ്.
ഇവര്‍ ഒന്നാകുന്നതു വരെ
എന്റെ പ്രണയം നിന്നോടു
ചേര്‍ന്നു നില്‍ക്കട്ടെ.
(ഇവര്‍..)

Thursday, February 24, 2011

അമ്മക്കു വേണ്ടി കുറിച്ച വരികള്‍


വിശ്വാസത്തില്‍ ഒരുമിച്ചു
ജീവിതം വേട്ടയാടപ്പെട്ടവള്‍;
പേടിച്ചിരുണ്ടു പോയ ജീവിതം.
കൌശലമാര്‍ന്നവാക്കുകളില്‍
വീണു പിടഞ്ഞവള്‍.
ഒറ്റപ്പെടലില്‍ ഉയര്‍ത്തെഴുന്നേറ്റും;
പൊട്ടിത്തകര്‍ന്ന സ്ഥടികം
കണക്കെ വിതുമ്പിക്കരഞ്ഞവള്‍.
വൃതശുദ്ധിയുടെ പേരില്‍
വിശപ്പിനെ പിടിച്ചുകെട്ടി-
പിഞ്ചുകുഞ്ഞിന്റെ വിശപ്പടക്കിയവള്‍
അറിവിന്റെ ലോകം കാട്ടിതന്നവള്‍.
സ്നേഹ ബന്ധത്തിന്റെ പുഴയില്‍
എന്നെ നീന്താന്‍ പടിപ്പിച്ചവള്‍.
എന്റെ വിജയത്തിന്റെ നാളില്‍
മെലിഞ്ഞ് തോലറ്റ മുഖത്തില്‍
ചിരിയുടെ  അമലമായ
ബിന്ദുക്കള്‍നിറച്ച് കരഞ്ഞവള്‍.
ജീവിതാഗ്ര മലമടക്കുകളില്‍
പണിയെടുത്ത് രോഗം തീണ്ടിയവള്‍.
ഋതുക്കളും,വസന്തങ്ങളും
നിന്നെ ഉപേക്ഷിച്ചവരാണ്.
മരുഭൂമിയുടെ തവിട്ടു മണല്‍
കൂടാരങ്ങളില്‍ വെയില്‍
തിളപ്പിച്ചു കുടിച്ചവള്‍.
അന്നംതേടിയ യാത്രയില്‍
ഞങ്ങള്‍ നിന്നെ ഉപേക്ഷിച്ചു
കടന്നു കളഞ്ഞവര്‍.
വാക്കുകളുടെ വിങ്ങിയ
നിശ്വാസങ്ങള്‍ കൊണ്ട്
ഞാനിന്നുരുകി തീരുന്നു.
സൂര്യനെ ഉപേക്ഷിച്ച ദിനം
പോലെ എന്നില്‍  ഇരുട്ടു നിറയുന്നു.
സ്നേഹിക്കപ്പെടാതെ ഇരുട്ടില്‍
കഴിയുന്ന നിന്റെ ജീവനെ
എന്റെ യാന്ത്രികമായ ജീവിതത്തില്‍
ഞാന്‍ കണ്ടെടുക്കാറുണ്ട്.
വയ്യ!,കണ്ടുനില്‍ക്കാനെനിക്കാവതില്ല
നിന്റെ പിടയുന്ന പ്രാണനില്‍
എന്റെ വാക്കുകള്‍ കൊണ്ട്
ഞാനൊരു തീര്‍ത്ഥയാത്ര
നടത്തുകയാണ്‌, നീയെന്ന
ഭൂമിയിലെ ദൈവത്തിലേക്ക്.
അവിടെ എനിക്ക് യാഗങ്ങള്‍
ഒരുക്കണം,സാഷ്ടാഗം പ്രണമിക്കണം.
നശ്വരതയുടെ ആരംഭവും
പൂര്‍ണ്ണതയും നിന്നില്‍  നിന്നു
തന്നെ ആകാന്‍ തപസ്സിരിക്കും.

Photo Courtesy : Flicker Sharing.

Wednesday, February 23, 2011

അര്‍ത്ഥ തലങ്ങള്‍ തേടിയ യാത്ര.


സ്നേഹത്തിന്റെ മഴവിടര്‍ന്ന
കുന്നിന്‍ചെരിവിലൂടെ എന്റെ
മനസ്സ് സഞ്ചരിക്കുമ്പോള്‍
എന്റെ വാക്കുകളും,ചിന്തകളും
വെയില്‍ ചാരനിറം പടര്‍ത്തിയ
വൃഷത്തലപ്പുകളിലെ നവ മുകുളങ്ങള്‍
പോലെ മങ്ങിക്കാണപ്പെടുന്നു.
മരണത്തിന്റെ വഴികള്‍
താണ്ടിയവര്‍ എന്റെ
യാത്രയില്‍ സ്നേഹത്തിനു
വേണ്ടി യാചിക്കുന്നതു ഞാന്‍ കണ്ടു.
അവരുടെ ചുണ്ടിലെ ചലനങ്ങള്‍
എന്നോടു പറയുന്നു:
തീഷ്ണമായ മനസ്സുകള്‍ക്ക് മാത്രമേ
സ്നേഹത്തിനു പ്രാണന്‍ നല്കാന്‍ കഴിയൂ.
അതെ,എത്രയോ ശരിയാണ്,
ബാല്ല്യത്തില്‍ സ്നേഹത്തിന്റെ
കശാപ്പുശാലയായിരുന്നു എന്റെ ഗേഹം.
അവിടെ ദൈന്യതയാര്‍ന്ന എന്റെ
മനസ്സിനെ അവര്‍ ച്ഛേദിച്ചു.
ഇന്ന് ആ കബന്ധം എനിക്കു,
കല്‍ക്കരിഖനികളുടെ ഗര്‍ഭപാത്രത്തില്‍
പണിയെടുക്കുന്ന മനുഷ്യ ജന്മങ്ങള്‍ 
പോലെയാണ് വെളിച്ചം കാണാത്ത 
ജീവിതങ്ങള്‍.
സ്നേഹത്തിനും കറുപ്പു നിറമാണെന്നു
തെറ്റിധരിക്കപ്പെട്ടവര്‍.
തോലിയിരിഞ്ഞു തുടങ്ങിയ-
മനസ്സിനോടു  എന്റെ വാക്കുകള്‍ 
സംസാരിക്കുന്നത് വിണ്ടുകീറിയ 
ഹൃദയത്തിന്റെ മുറിവുകളില്‍
ചായം പുരട്ടിക്കൊണ്ടായിരുന്നു;
അതും വെളുത്ത ചായം.
അവര്‍ വിചാരിക്കട്ടെ ഞാന്‍
ഇന്നും സ്നേഹമുള്ളവനാണെന്ന്.
പക്ഷെ ,എനിക്ക് സ്നേഹിക്കാനറിയില്ല
ആരേയും!,ഞാനെന്ന മിഥ്യയെപ്പോലും!.
നഷ്ടപ്പെട്ടവന്റെ ചിന്തകള്‍
പൂമുഖത്തമര്‍ന്ന ഓട്ടുവിളക്കിലെ,
കാറ്റു ഇരുപുറവും ആട്ടി ഉലക്കുന്ന,
ദീപനാളം പോലെയാണ്
ഇനിയൊരു ഉലച്ചിലില്‍ അവ വേര്‍പെട്ടേക്കം
അപ്പോഴും അവ രണ്ടിനും മൃതിയില്‍
ആണ്ടുപോകുന്ന ഒരേ ശബ്ദമായിരിക്കും.
അര്‍ത്ഥതലങ്ങള്‍ തേടിയ
സ്നേഹത്തിന്റെ യാത്രയുടെ
മഴപൂവിതളുകളില്‍ വീണുടഞ്ഞ ശബ്ദം.

സ്വാതന്ത്ര്യ സമരവും ഇരുപത്തൊന്നാം നൂറ്റാണ്ടും.

Indian Independence Movement
പ്രപഞ്ചത്തിന്റെ ഉല്പത്തിമുതല്‍ ഉണ്ടായതാണ്‌ സ്വാതന്ത്ര്യ സമരങ്ങള്‍.അടിച്ചമര്‍ത്തിയവനെതിരെ മര്‍ദ്ദിതന്റേയും,പീഡിതന്റേയും രക്തം ചൊരിഞ്ഞുകൊണ്ടുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം.അരാജക ഭരണത്തിനെതിരെയുള്ള സാധാരണക്കാരന്റെ ആയുധം ഇന്നും വാക്കുകള്‍ തന്നെയാണ്.ജനശക്തിക്കെതിരെ പിടിച്ചു നില്‍ക്കാന്‍ ഒരു സ്വേച്ഛധിപതികള്‍ക്കും കഴിയില്ല എന്നതിന്റെ തെളിവാണ്‌ നമ്മള്‍ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ കണ്ടുകൊണ്ടിരിക്കുന്ന ജനരോക്ഷം.അങ്ങ് കിഴക്കന്‍ ഏഷ്യയില്‍ നീറിപ്പുകയുന്ന ജനരോക്ഷത്തിനും മുമ്പേ 64 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്‍ഡ്യ ലോകത്തിനു കാണിച്ചുകൊടുത്തതാണ്.അതുപിന്നെ ആഫ്രിക്കന്‍ വനാന്തരങ്ങളിലൂടെ നെല്‍സണ്‍ മണ്ഡേലയുടേയും,അമേരിക്കന്‍ കാടത്തത്തിനെതിരെ പട നയിച്ചു വിജയിച്ച മാര്‍ട്ടിന്‍ ലൂതര്‍ കിംഗിലൂടേയും പരിചയിച്ചു തലമുറകളിലൂടെ പകര്‍ന്നുകൊടുത്ത വീരോജ്ജ്വലമായ കഥകള്‍ പോലെ കേട്ടു വളര്‍ന്ന തലമുറയാണ്‌ ഇന്ന് അവകാശത്തിനും,മറ്റൊരു നല്ല നാളേക്കും വേണ്ടി ഉയര്‍ത്തെഴുന്നേല്പ് നടത്തിയിരിക്കുന്നത്.

Tuesday, February 22, 2011

പൂന്തിങ്കള്‍


ഭൂവില്‍ മഞ്ഞുവീഴും യാമം
തുയിലിന്‍ രാഗമായെത്തീ

(ഭൂവില്‍..)
പൂന്തിങ്കളോ മാനത്തെത്തി
കുഞ്ഞാറ്റകള്‍ ചായുറങ്ങി
നാളെതന്‍ ആശാദീപം-
നീയേ..
കണ്ണില്‍ കിന്നാരങ്ങള്‍
ചുണ്ടില്‍ പയ്യാരങ്ങള്‍
കണ്ടൂ ചെമ്മാനങ്ങള്‍
ചൊന്നൂ പുന്നാരങ്ങള്‍
(ഭൂവില്‍....)
വാത്സല്ല്യതീരം പൂകും പൈതല്‍
പൂമ്പാറ്റപൊലെ പാറി വന്നു.
തേനിറ്റുതൂകിയ പൂക്കളെപ്പോലവന്‍
മാതാവിന്‍ നെഞ്ഞില്‍ ചായുറങ്ങി...
രാവിന്‍ തന്ത്രികളും മീട്ടി
രാക്കിളി പാടീടുന്നു ദൂരെ
(രാവിന്റെ...)
ഈ രാവിലും, പാല്‍ക്കതിരിലും
കളിയാടും നിദ്രകള്‍ കുഞ്ഞിക്കാറ്റായെത്തി
(‍ഭൂവില്‍...)

വാനിലെ പാതയില്‍ താരക ജാലങ്ങള്‍
തോരണം ചാര്‍ത്തുമീ വേള
(വാനിലെ....)
പൊന്‍മണി കണ്ണുകളും ചേര്‍ത്ത്
തൂവലില്‍ സ്വപ്നത്തിലെക്കെത്തൂ
(പൊന്‍മണി..)
തേന്‍ മൊഴികളും,പൂമിഴികളും
അമ്മതന്‍ മാറില്‍ കണ്‍കുളിരായി മാറും.
(ഭൂവില്‍.....)


Picture Courtesy -ClipArt 

Sunday, February 20, 2011

ഒഴുകിത്തുടങ്ങിയ നീരുറവ.

കിനാവിന്റെ നീലരാവിൽ‍
പൂത്തു നിൻ‍ മിഴികൾ‍
അന്തിമേഘചാറണിഞ്ഞ്
കലർ‍ന്നു നിൻ‍ മുഖവും‍
കാതരമീ പ്രണയരാവിൽ‍
കാത്തിരുന്നവളേ...
ഇന്ദുപാളികൾ‍ പെയ്തുണരുമീ-
യാമ്പൽ‍ കുളപ്പടവിൽ‍.
(കിനാവിന്റെ...)
മഞ്ഞുരുകും‍ മേടമാസപൊൻ‍പുലരിയിൽ‍ നീ
കനവിന്റെ പൂക്കളുമായി മെല്ലെ ഉണർ‍ന്നീടുമ്പോൾ‍
കുഞ്ഞുപൂവിൽ‍ നീർ‍മണി‍ കുളിരായി വീണ്ടും‍
തെളിയുമെൻ‍ അനുരാഗത്തിൻ‍ മുത്തു കോർ‍ത്തീടുമ്പോൾ‍
വാകപ്പൂത്തോപ്പിൽ‍ വീഴും‍
മലർ‍മഞ്ഞിൻ‍ തോടു കളഭങ്ങൾ‍
നിൻ‍ മെയ്യിൽ‍ കുളിർ‍ ചേർ‍ക്കുമ്പോൾ‍
നാണാമാർ‍ന്നല്ലോ നീയും‍
തരളമായല്ലോ...
(കിനാവിന്റെ....)
വെയിലിന്റെ കതിർ‍നാളം‍ തണുവേറ്റീടുമീ
നാട്ടുപാതയോരത്ത് നീ കാത്തു നിന്നീടുമ്പോൾ‍
പീലീനീർ‍ത്തിയ കാവടികൊമ്പിൽ‍ ഞാനും‍
കാവുലഞ്ഞൊരു തെന്നലായി നിന്നിലെത്തുമ്പോൾ‍
പുള്ളുവൻ‍ പാട്ടിൽ‍ വീഴും
കാറ്റിൽ‍ കൈകൾ‍ തട്ടി
മഞ്ഞളിൻ‍ പൂക്കൾ‍ തൂവി
നിന്നോടു ചൊല്ലീടുമ്പോൾ‍
ഈ മൊഴികളേനിക്കല്ലെ
ഋതുഭാവമെനിക്കല്ലെ..
(കിനാവിന്റെ...)

Saturday, February 19, 2011

ജീവനില്ലാത്ത വേളികള്‍..!!

ഒരു പഴയക്ലാവുപിടിച്ച
പാത്രമാണത്.
തച്ചുടച്ച വക്കുകള്‍
മാത്രമുള്ള പാത്രം,
ഒരേ പോതത്തില്‍ രണ്ടു
ദിശകളിലേക്ക്
തുഴയുന്നവരുടെ ചേതസ്സ്.

ഒന്നായി തുഴ-
യെറിയുമ്പോഴേക്കും
മനസ്സും,കാഴചകളും
വേഗം കുറച്ചിട്ടുണ്ടാവും

ഇവിടെ ,
ശാഠ്യങ്ങള്‍
ജയിക്കട്ടെ!
ശാഠ്യങ്ങള്‍
ജയിക്കട്ടെ!

മനസ്സെന്ന -
കലിതാനുരാഗത്തെ
ആരു കാണുവാന്‍!
ആരു കാണുവാന്‍!!

നിറമില്ലാത്ത മരപ്പാവകള്‍.


ആകൃതി പൂണ്ട്
മാതാവിന്റെ ഉദരത്തിലും
പ്രവാസത്തിന്റെ
നാളുകളായിരുന്നു.

പക്ഷെ, അന്നവയ്ക്ക്
ഒറ്റ ഞരമ്പില്‍ക്കുടി
പ്രവഹിച്ച അമലമായ
പൊക്കിള്‍കൊടിയുടെ
പാശ,മുണ്ടായിരുന്നു.

എന്നാല്‍,ഈ മരുഭൂമിയില്‍
ജീവിതത്തിന്റെ മുറിഞ്ഞ
വളപ്പൊട്ടുകള്‍ മാത്രം
ശേഷിച്ച കച്ചവടക്കാരനായി;
വികാരങ്ങളുടേയും,
വിചാരങ്ങളുടേയും
നിറമില്ലാത്ത മരപ്പവകളായി,
വിസ്മൃതിയുടെ ചികിലത്തിലേ-
ക്കാണ്ടു പോകുന്നു.

Note:
ചികിലം=മണ്ണും,വെള്ളവും കലര്‍ന്ന സ്ഥലം,അല്ലെങ്കില്‍ ചതുപ്പു നിലം.

നാലുമണിപ്പുവ്


നിറം മങ്ങിയ
വെയിലില്‍ വിടരാന്‍
വിധിക്കപ്പെട്ടവള്‍.
നനുത്തുപെയ്യുന്ന തുഷാരത്തെ
ഒരിക്കലും പേറാന്‍
കഴിയാതെപോയ ദളങ്ങളെ
ബാഷ്പബിന്ദുക്കളാല്‍
നിറച്ച്,

സന്ധ്യയുടെ അരുണിമയില്‍
രക്തവര്‍ണ്ണമായി
പിടഞ്ഞു വീണ
നാലുമണിപ്പുവ്.

അമ്മുവും,മുത്തശ്ശിയും


നറുപുഞ്ചിരിക്കതിരുമാര്‍ക്കനെത്തി
അമ്മുവുണര്‍ന്നു കിളികൊഞ്ചലുമായി .
വെക്കമണഞ്ഞവളമ്മതന്‍ ചാരത്ത്
പരിഭവം ചാലിച്ചു ചൊന്നു മെല്ലെ.
അമ്മേ,അമ്മേ കേള്‍പ്പതുണ്ടോ,
അമ്മുവിന്‍ മുത്തശ്ശി വന്നതില്ല
കുഞ്ഞിളം പല്ലുകള്‍ വിളക്കിയില്ല
കുന്നിക്കുരുക്കേളികളാടിയില്ല.
പയ്യാരം ചൊല്ലുവാന്‍ മുത്തശ്ശി വേണം
മുത്തശ്ശിയില്ലാതെതൊന്നുമേ വയ്യ!.


ചേലൊത്ത മൌലിയില്‍ തഴുകി മെല്ലെ
മാതാവിദം മറുപടിയോതി:
"ഇഷ്ടമില്ലാത്തതു കാട്ടിനീയിന്നലെ
മുത്തശ്ശിയെ വല്ലാതെ ചൊടിപ്പിച്ചില്ലെ.
പൂവും,പഴങ്ങളും ശേഖരിച്ചീടുവാന്‍
നിന്നെക്കൂട്ടാതെ പോയതാവാം,
അല്ലെങ്കില്‍,ചന്ദനക്കാറ്റും,ചക്കരമാവും
മുത്തശ്ശിയെക്കൂട്ടി പോയതാവാം!."
നിര്‍കല്മഷമായൊരാനനം വാടി
കൂമ്പിയടഞ്ഞത്താമര മൊട്ടു പോലെ.
ചക്കരമാവിന്റെ ചോട്ടിലെത്തി
സങ്കടം ചൊന്നവള്‍ മാവിനോടായ്:
മാവേ,മാവേ ചക്കരമാവേ
നീയെന്റെ മുത്തശ്ശിയെക്കണ്ടതുണ്ടോ
ഞാനില്ലാ നേരത്തു മാമ്പഴം
കാട്ടി കേളിക്കായി നീ വിളിച്ചതല്ലേ?

ചില്ലകള്‍ തോറും ചാടി നടക്കുമൊര-
ണ്ണാറക്കണ്ണാ കുട്ടിക്കുറുമ്പാ,
കുന്നോളം മാമ്പഴം തന്നീടാം
മുത്തശ്ശിയെവിടെന്നു ചോല്ലീടുമോ?

പൂവുകള്‍ തോറും പാറി നടക്കും മാലേ-
യം കുന്നിലെ കരിവണ്ടുകളേ
മലയജം കാടുകളില്‍ കണ്ടതുണ്ടോ
പിച്ചകപ്പൂന്നുള്ളുമെന്‍ മുത്തശ്ശിയെ?

പുഴവക്കില്‍ ചക്കരപ്പുല്ലു തിന്നും
പൂവാലിപ്പശ്ശുവേ ,കാക്കക്കറുമ്പീ
കൊതിയൂറും പഞ്ചാരപ്പാലു നല്കി
ചങ്ങാത്തം കാട്ടി നീ കൂട്ടിയതല്ലേ?

തൊടികളിലെല്ലാം മണ്ടിനടന്നവള്‍
മുത്തശ്ശിയെങ്ങുമേ കണ്ടതില്ല.
ക്ഷീരജമായിരാനനം തന്നില്‍
ഖിന്നതയാര്‍ന്നു കരിമുകിലു പോലെ
നക്ഷത്രമിഴികളില്‍ നീരിന്‍ തിളക്കമായി
താമരച്ചുണ്ടുകള്‍ വിതുമ്പി മെല്ലെ.

ഇണ്ടല്‍കൊണ്ടേറ്റം തളര്‍ന്നുറങ്ങിയവള്‍
ചക്കരമാവിന്റെ ശീതളച്ഛായയില്‍
വെയിലേറ്റുവാടിയ തനുവല്ലരിയില്‍
അഗോചരമായാരോ തഴുകീടുന്നോ!,
ആകാശവാതില്‍ തുറന്നുകൊണ്ടാരാ-
ത്മാവ്,വെണ്‍നുര താണ്ടി,
അമ്മുവിന്‍ ചാരത്തണഞ്ഞീടുന്നോ!
മയില്‍പ്പീലിക്കണ്ണുകളിലത്ഭുതം
പൂണ്ടവള്‍ ,മുത്തശ്ശിയെന്നോതി
ചക്കരയുമ്മകള്‍ നല്കീടുന്നോ!.

സ്നേഹത്തിന്‍ നറു തേന്‍കുടങ്ങള്‍
നുകരുവാനാവോളം നല്കീടേണം
കുഞ്ഞിളം മൊട്ടുകള്‍ വിടര്‍ന്നിടേണം
രാഗപരിമളമായൊനുദിനം ഭൂവില്‍
നേരമില്ലായെന്നു ശഠിക്കുന്നോരേ
നേരംപോക്കല്ലയെന്നുമോര്‍ക്കുമല്ലോ!.

ഭ്രാന്തനായ ഒറ്റത്തടിമരം.

ഊഷരഭൂമിയിലെ
പനകളില്‍ പക്ഷികള്‍
കൂടുകെട്ടുവാനോ,
ചേക്കേറാനോ വരാറില്ല.

പനയോലക്കൈകള്‍ക്ക്
മധ്യാഹ്നച്ചൂടിന്റെ
ആലയില്‍ പഴുപ്പിച്ചെടുത്ത
പച്ചിരുമ്പിന്റെ
നിറമായതാവാം;
അവ,ധനികരുടെ ,
വീടുകളില്‍;
വെയില്‍പതിക്കാത്ത
ഭാഗങ്ങളിലും,പച്ചപ്പാര്‍ന്ന
തോട്ടങ്ങളിലും ചേക്കേറിയത്.

കൂട്ടിയും,കിഴിച്ചും
നല്കുന്ന ജലത്തിനു
വേണ്ടി വാ പിളര്‍ന്ന
വേരുകള്‍ക്കും,
ആരോ കെട്ടി വച്ച
വലക്കുള്ളില്‍-
വീഴുന്ന ഫലത്തിനും,
ദാഹം തീരാതെ
നെടുവീര്‍പ്പുയര്‍ത്തിയ
നിശ്വാസത്തിനും,
ഒരു ജീവന്റെ
കഥ പറയുവാനുണ്ടാകും.


ചിതലരിച്ച ,
കൈകളില്ലാത്ത
ശരീരം മുറിച്ചെടുത്താല്‍
പ്രണയത്തിന്റെ,
സ്നേഹത്തിന്റെ
ഭ്രാന്തമായ ഒരു പ്രാണന്‍
പിടയുന്നുണ്ടാവും,

വരണ്ട്, വെയിലിന്റെ താഡനം
താങ്ങുവാനാകാതെ പോയ
ഒരു ഭ്രാന്തന്‍ വൃക്ഷത്തിന്റെ
പ്രാണന്‍!. 
 
Photo courtesy:Fotosearch

അച്ഛനും‍,അമ്മയും!!അച്ഛനും‍,അമ്മയും
മരിക്കണമെന്ന്
ആശിച്ചവനാണ്‌ ഞാൻ‍.

"സ്നേഹിക്കാൻ കഴിയാത്തവരേ
നിങ്ങൾ‍ മരണപ്പെടുക."
'വിശ്വാസം' എന്ന വാക്കിൽ
ഒരുമിച്ചവരാണ്‌ അച്ചനും‍,അമ്മയും.
കബന്ധങ്ങൾ‍ നടുങ്ങുമാറ്
അവർ കലഹിക്കുന്നു.

ഞാൻ വഴിവക്കിൽ
പിറന്നവനും.
നിഴലിന്റെ
തണൽ വിരിച്ചും,
കണ്ണുനീർ
തേവിയും

ഞാൻ അവരുടെ
ചുറ്റും ഭയത്തിന്റെ
നൂല്‌ ധരിച്ച് നടന്നു.
കാട്ടുതീയിൽ‍ അകപ്പെട്ട
മണ്ണാണ്‌ എന്റെ ശരീരം.

ഇന്ന് ക്രൂരമായ
ആഗ്രഹങ്ങളില്ല;
എന്നോടോപ്പം‍ അവ
ഭൂമിക്ക് ദാനമായി നൽ‍കി.
എന്റെ കുഴിമാടത്തിന്റെ
തലയ്ക്കൽ‍ കല്ല്
ഇറക്കിവെച്ചവരോടു നന്ദി.
സ്നേഹത്തിന്റെ
തിരുശേഷിപ്പാണത്.
ജീവിക്കാൻ കഴിയാതെ
മടങ്ങിയ ഒരു പ്രാണന്റെ
തിരുശേഷിപ്പ്.

Thursday, February 17, 2011

വേദനിക്കുന്ന നിഴലുകള്‍.

ചില സമയങ്ങളില്‍ ദൈവം ക്രൂരനാണെന്ന് നമ്മള്‍ക്ക് പറയേണ്ടി വരും.ഓഫീസിലെ ഫയലുകള്‍ക്കും,മുഷിഞ്ഞ വാക്കുകളില്‍ നിന്നും സായന്തനത്തിന്റെ നിറം പോലും ആസ്വദിക്കാന്‍ കഴിയാതെ  വണ്ടിയില്‍ കയറുമ്പോള്‍ എന്റെ വലതു കണ്ണ്‌ വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.തടിച്ചു വീര്‍ത്ത കണ്‍പോളകളേ ആയാസ്സപ്പെട്ട് ചിന്തകളിലേക്ക് അടച്ചു തുടങ്ങിയപ്പോള്‍ നാട്ടിലേക്ക് അയക്കുന്ന എസ്‌.എം.എസ്സ് പോലെയാണ്‌ എന്റെ കാഴ്ചകള്‍ എന്നു തോന്നിയിട്ടുണ്ട്.വീടിന്റെ ഉമ്മറപ്പടികളില്‍,തൊടിയില്‍ ,അമ്മയുടേ അച്ഛന്റെ അടുത്ത്,എന്റെ സൌഹൃദ വേളകള്‍ എന്നിവയെല്ലാം ഞൊടി ഇടയില്‍ വന്നു മറയുന്നത് ഓഫീസില്‍ നിന്നും റൂമിലേക്കുള്ള യാത്രകളിലായിരിക്കും.

Tuesday, February 15, 2011

അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും.

ചുമ്മാതിരുന്ന പിള്ളക്ക് അച്ചുമാമ പള്ളേല്‍ ഒറ്റചവിട്ട്.ചെന്നു വീണതോ ഇടമലഡാമും കഴിഞ്ഞ് നേരെ സെന്റ്ട്രല്‍ ജയിലില്‍,അവിടുന്നു വലിച്ച് 10000 രൂപക്ക് വീണ്ടും ഒരു അഡിഷണല്‍ തൊഴിയും.ഇതിന്റെയൊന്നും ഒരാവശ്യം കൊട്ടാരക്കര ഗണപതി സമക്ഷം തേങ്ങ നിത്യവും ഉടക്കുന്ന പിള്ളേച്ചിനില്ലായിരുന്നു.മൂന്നാര്‍ ശുദ്ധികലശം നടത്തി പാവക്ക നീരു കുടിച്ചു വിശ്രമിച്ചുകൊണ്ടിരുന്നപ്പോളായിരുന്നു പിള്ളേടെ വക അച്ചുമാമനിട്ടൊരു കിക്ക്.കിക്കുകൊണ്ട അച്ചുസാര്‍ മുന്നാറിനല്ല കിക്ക് ഇപ്പോ എനിക്കിട്ടാണേ എന്നും പറഞ്ഞ് മൂക്കും കുത്തി പത്രത്തില്‍ വീണൂ.

Saturday, February 12, 2011

ഇവിടം സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണ്.

 കുറെക്കാലമായി ആഗ്രഹിച്ച ഒന്നായിരുന്നു ബ്ലോഗ്ഗില്‍  കുറച്ചു സ്ഥലം വാങ്ങിച്ച് എന്റെ തികട്ടി നില്‍ക്കുന്ന വാക്കുകളെ  കരഞ്ഞു നിലവിളിച്ചു എന്നില്‍ തന്നെ ഒതുങ്ങാതെ ഇവിടെ പിടിച്ചു തളച്ചിടുക എന്നത്.പണ്ടാരോ പണ്ടാരം അടങ്ങാന്‍ പറഞ്ഞതുപോലെ "ഒരു മനുഷ്യനെ കൊല്ലാമെങ്കിലും അയ്യാള്‍ കോറിയിട്ട വാക്കുകളിലൂടെ പുനര്‍ജ്ജിവിക്കുമെന്ന്".എന്റെ സ്വത്തിനും,ജീവനും കാലം ഭീഷണി  ആയതിനാല്‍ വാക്കുകള്‍ ഇവിടെ തുരു തുരെ എടുത്തൊട്ടിക്കുന്നു.എന്റെ ജീവതത്തിന്റെ ക്യാന്‍വാസുകളില്‍ ഏതു ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയാലും അതെന്റെ ഗ്രാമത്തെ ഉള്‍ക്കൊള്ളാതെ പൂര്‍ത്തിയാകാറില്ല.

വാല്‌ എന്റെ ആണെഡേ!!!

കമിതാക്കളെ നിങ്ങളെ കൊള്ളയടിക്കാനും,ചരിത്രം നഷ്ടപ്പെടാനും (തിരുത്തിവായിക്കുവാനപേക്ഷ) വീണ്ടുമൊരു ദിവസം സമാഗതമായി.ആഘോഷിപ്പിന്‍.സായിപ്പിന്റെ പുല്‍ക്കുട്ടില്‍ പിറന്ന ആ ദിവസത്തെ നിങ്ങള്‍ക്ക് കാണണമെങ്കില്‍ ഹണീബിയുടെ പൈന്റുടിച്ച് മുകളിലേക്ക് നോക്കിയാല്‍ ആ പുല്‍ക്കൂട്ടിലെക്കുള്ള വഴി ഹണീബിയുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചു തരും ..അമേന്‍!!!

Monday, February 07, 2011

മാനം നഷ്ടപ്പെട്ട കേരളം.

"അമ്മക്ക് പ്രസവ വേദന മകള്‍ക്ക് വീണ വായന " എന്ന പഴഞ്ചൊല്ല്‌ മലയാളിയുടെ അണ്ണാക്കിലേക്ക് ഇട്ടുകൊടുക്കാനാണ്‌ സൌമ്യ എന്ന പെണ്‍കുട്ടിയുടെ അതിദാരുണമായ കൊലപാതകം കണ്‍മുന്നില്‍ വെളിച്ചപ്പാടു തുള്ളുമ്പോള്‍ എനിക്ക് തോന്നുന്നത്.ഒരു നിമിഷത്തെ മലയാളിയുടെ മനുഷ്യത്തരഹിതമായ പെരുമാറ്റത്തിന്റെ വിലയാണ്‌ ഈ പെണ്‍കുട്ടിയുടെ ജീവന്‍.അനുദിനം വളര്‍ന്നു പന്തലിക്കുന്ന മലയാളി സമ്പൂര്‍ണ്ണസാക്ഷരതയുടെ സാക്ഷരതയില്ലായ്മയാണ്‌ ഈ സംഭവം.അല്പമെങ്കിലും ധൈര്യം കാണിച്ചിരുന്നുവെങ്കില്‍  ആ പെണ്‍കുട്ടിയുടെ മാനമെങ്കിലും നമ്മള്‍ക്ക് രക്ഷിക്കുവാന്‍ കഴിയുമായിരുന്നു.

Wednesday, February 02, 2011

കുഞ്ഞിനെ വേണോ കുഞ്ഞ് ..നല്ല പെടയ്ക്കണ കുഞ്ഞ്!

മീന്‍കാരന്‍ അന്ത്രുക്ക രാവിലെ ചാളയും ഐലയും നിരത്തിവെച്ച് 100 രൂപക്ക് നാല്.ആ വന്നോളീന്‍ ,ആ...പത്തുരൂപക്ക്  രണ്ട് എന്ന മട്ടിലാണ്` ഇന്ന് ഇന്‍ഡ്യയില്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നത്.ഒരു ജന്മത്തെക്കൂടി ഇവിടെയ്ക്ക് വലിച്ചിഴക്കണോ?.ആരോടു പറയാന്‍.ഭിക്ഷാടനത്തിനു വേണ്ടി പോലും ഇന്നു കുഞ്ഞുങ്ങളെ വില്‍ക്കുകയാണ്.ഇടയ്ക്ക് N.D.T.V വന്ന വാര്‍ത്തകേട്ടാല്‍  തന്നെ ഈ റാക്കറ്റിന്റെ ആഴം മനസ്സിലാകും.ലക്കും,ലാഗാനുമില്ലാതെ ഉദ്പാദിപ്പിച്ചുകൂട്ടുന്നവര്‍ ചിന്തിക്കുന്നില്ല ഇതിനൊയൊക്കെ എങ്ങനെ പോറ്റുമെന്ന്.അവസാനം അവര്‍ കണ്ടെത്തുന്ന ഉപാധിയാണ്‌ പത്ത് മാസം ചുമന്നതിന്റെ വിലയായി വില്‍ക്കുക എന്നത്.ഒരു പക്ഷെ നല്ല നിലയില്‍ ജീവിക്കട്ടെ എന്നു പറഞ്ഞു ഉപേക്ഷിക്കുന്നതാകാം,അല്ലെങ്കില്‍ പണത്തിനു വേണ്ടി ചെയ്യുന്നതാകാം.എന്നാല്‍ ഇവിടെ പണം കൊയ്യുന്നവര്‍ ഇടനിലക്കാരാണ്.പാവപ്പെട്ട വീട്ടുകാരെ കണ്ടെത്തി ഇവര്‍ ഇതിനായി പ്രേരിപ്പിക്കുകയാണ്‌ ചെയ്യുന്നത്.ഇതിനായി തന്നെ ഒരു റാക്കറ്റ്‌ പ്രവൃത്തിക്കുന്നുണ്ട്.

Saturday, January 29, 2011

അളിയാ ഇതു കളിയല്ലളിയാ.!!


രുകിയൊലിച്ച ഐസ്ക്രീം പോലെ ആയി ഇപ്പോ ഞമ്മടേ കുഞ്ഞാലിസായ്യിബ്ബിന്റെ ഖല്‍ബ്.ഓടുന്ന റൌഫിനു ഒരു മുഴം മുമ്പേ എന്ന യുദ്ധ തന്ത്രമായിരുന്നു ഒളിവില്ലാതെ സമ്മതിച്ച കുഞ്ഞാലി സര്‍ പയറ്റിയത്.എല്ലാം വളരെ പെട്ടന്നായിരുന്നു.രാവിലെ തലയില്‍ കയ്യും കൊടുത്തിരുന്ന സായ്യിബ്ബിന്‌ ശൈത്താന്റെ അശരീരി  "ഇന്നുമുതല്‍രണ്ടാം നാള്‍ ലവന്‍ നിനക്കിട്ട് താങ്ങും". സായിബ്ബ് പിന്നെ ഒന്നും ആലോശിച്ചില്ല. പത്ര പൈലുകളെ എല്ലാം ചേര്‍ത്ത് ഒരു കോയിബിരിയാണി ബെച്ചു കൊടുത്ത് കൂട്ടത്തില്‍ എരിവു ചേര്‍ത്ത വധഭീശണി പൈലുകളുടെ അണ്ണാക്കിലെക്ക് ഇട്ടുകൊടുത്തു.


Friday, January 28, 2011

16 വയസ്സിന്റെ തിളക്കവും ഇളക്കവും.

പ്രായംകൂടും തോടും ചെറുപ്പമായിക്കൊണ്ടിരിക്കുന്ന ഭാരതാംബക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍  ആശംസകള്‍.ഡല്‍ഹി രാജവീഥിയിലൂടെ  ദേശസ്നേഹത്തിന്റെ നാളമേന്തി നീങ്ങുന്ന ജവാന്മാര്‍ക്ക് എന്റെ പ്രാര്‍ത്ഥനകള്‍ .കൊടും തണുപ്പത്ത് ഇന്‍ഡ്യയെ നെഞ്ചിലേറ്റി സലൂട്ട് നല്കിയ ജവാന്മാര്‍ക്ക് ആദരവോടെ തിരിച്ചും സലൂട്ട് ചെയ്യാം.62-ം ജന്മദിന പരിപാടിക്കെത്തി ഇന്‍ഡ്യയെ തിരിച്ചറിഞ്ഞ ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റിന്റെ മുഖത്തെ അത്ഭുതത്തിനു നമ്മളുടെ രാഷ്ട്രശില്പികള്‍ക്ക് നന്ദി പറയാം.ത്രിവര്‍ണ്ണപതാക ആകാശത്തോളം ഉയരട്ടെ.വിവിധ നിറങ്ങളിലെ ഇന്‍ഡ്യയുടെ സൌന്ദര്യം,പ്രതിരോധത്തിന്റെ പുതിയ കരുത്തുമായി തേജസ്സ്,ബ്രഹ്മാസ്ത്രങ്ങള്‍ ലോകത്തിനു മുന്നില്‍ നിരത്തി തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ ഒരു ഇന്‍ഡ്യക്കാരെനെന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

Wednesday, January 26, 2011

അസ്സെഞ്ചെര്‍ രാജാവും,വിക്കി ലീക്സ് രാജ്യവും.


ഈ അസ്സഞ്ചര്‍ രാജാവിന്റെ ഒരു കാര്യം.പണ്ട് പല കുരുത്തക്കെടുകളും കാണിച്ച രാജാവ് ഇപ്പോള്‍ മാനാസന്തരപ്പെട്ട് നാടു നന്നാക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.പുള്ളിക്കാരന്റെ ചെയ്തികള്‍ കാരണം ഇപ്പോള്‍ പൊറുതിമുട്ടിയിരിക്കുന്നത് പല കൊലകൊമ്പന്‍ രാജാക്കന്‍മാരും,രാജ്യങ്ങളും ആണ്.കുട്ടൂസ്സനും,ഡാകിനിയും,ലുട്ടാപ്പിയും കൂടി പാവം പിടിച്ച രാജുവിനും,രാധക്കുംകൂടി എന്തെങ്കിലും പണി കൊടുക്കുമ്പോള്‍ അവിടെ എത്തി മറുപണി കൊടുക്കുന്ന മായാവിയെപ്പോലെ.
Related Posts Plugin for WordPress, Blogger...