Wednesday, March 30, 2011

തിരിച്ചറിവുകള്‍

എന്നെ ഇങ്ങനെ സ്നേഹിക്കരുത് എന്ന് അവള്‍ ഒരു ദിവസം എന്നോടു പറഞ്ഞു.

പക്ഷെ ഇതൊക്കെ കേള്‍കുമ്പോള്‍ എനിക്കു സംശയം തോന്നുന്നു;എങ്ങനെയാണ്‌ ഞാന്‍ സ്നേഹിക്കുന്നതെന്ന് അറിയുവാന്‍ കഴിയുക!.ഒരാള്‍ പറയുന്നുത് മറ്റൊരാള്‍ പറയുമ്പോള്‍ നമ്മള്‍ക്ക് അറിയുവാന്‍ കഴിയുമെന്ന്.അല്ലെങ്കില്‍ നമ്മള്‍ക്ക് കിട്ടുന്ന ഉപാധികളില്ലാത്ത സ്നേഹത്തെ തിരിച്ചറിയുന്നതു കൊണ്ടാകാം.അങ്ങനെയാണെങ്കില്‍ മറ്റുള്ളവര്‍ നമ്മുടെ സ്നേഹത്തെ മനസ്സിലാക്കുന്നത് വാക്കുകളിലൂടെ അല്ലെ.ഈ വികാരം നമ്മള്‍ക്ക് വാക്കുകളിലൂടെ മാത്രമേ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിയൂ എന്നല്ലേ അതിനര്‍ത്ഥം.

പട്ടിണി


പണ്ട് വേലിപ്പുറത്തെ
കുമ്പളങ്ങ വിറ്റു കിട്ടിയ
രൂപയില്‍ വിശപ്പടക്കി.

അമ്മയുടെ ഒരിക്കിലൂണിന്റെ
ബലത്തില്‍ ഞാന്‍
രണ്ടു നേരം പട്ടിണി മാറ്റി.

ഇന്നും പട്ടിണിയാണ്..
കാരണം ഷുഗറും,ബിപിയും
എന്നെ പട്ടിണിക്കിടുന്നു.

Tuesday, March 29, 2011

വേള്‍ഡ് ഗപ്പും,കുട്ടപ്പനും


 രാവിലെ കോയാസ് ചായക്കടയില്‍ നിന്നും പാല്‍ മുകളില്‍ക്കുടികാണിച്ച ചായ കുടിച്ചുകൊണ്ടിരുന്ന കുട്ടപ്പന്റെ ചെവിക്ക് നേരെ മഞ്ഞപ്പല്ലു കാട്ടി വളവന്‍കുമാരന്‍ ചോദിച്ചു:

"ഡോ ഗുട്ടപ്പാ,(ചൂടു ചായ തൊണ്ടയില്‍ ചെന്നപ്പോള്‍  കുട്ടപ്പാ എന്നുള്ളത്,ഗുട്ടപ്പാ എന്നായി) നീ  നമ്മുടെ ഇന്‍ഡ്യോയും,ഔത്രേലിയും തമ്മിലുള്ള കളി കാണാന്‍ എന്താണടോ വരാഞ്ഞത്,ങേ?"
 കുട്ടപ്പന്‍ ചൂടു ചായകുടിച്ച് ചൂടായി പറഞ്ഞു:"നീ ഒന്നുപോടേ,വളവാ,പിള്ളേരുടെ കളികാണാന്‍ സമയമില്ല,പിന്നാല്ലേ ക്രിക്കറ്റ്".

ബാറ്റ് പിടിക്കാന്‍ അറിയാത്ത കുട്ടപ്പന്‍ ബോളെടുക്കാനെങ്കിലും  സ്കൂള്‍ പിള്ളേര്‍ കളിക്കുന്ന റോഡുവക്കത്തെ ചെമ്മണ്‍ പാതയോരത്തു പണിക്കു പോകാതെ ഉണ്ടാകും.കൈയ്യടിച്ചു ബഹളം വെയ്ക്കും.കുളിക്കാത്ത കുട്ടികളെ ചീത്ത വിളിക്കും.അങ്ങനെ ക്രിക്കറ്റ് കുട്ടപ്പന്റെ കൈയ്യും,മെയ്യുമാണ്.നാട്ടിലെ ചില പ്രമാണിമാര്‍ പറയാറുണ്ട് ക്രിക്കറ്റ് കുട്ടപ്പന്റെ ഭാര്യയാണേന്ന്.

Monday, March 28, 2011

മഴനൂലില്‍ നെയ്തെടുത്ത ചിത്രങ്ങള്‍


മഴയില്‍ വെയില്‍ അലിഞ്ഞു
ചേരുമ്പോള്‍ ,തൂവല്‍ മേഘങ്ങള്‍
വീണുറങ്ങിയ നീര്‍തട്ടുകളില്‍
പിറക്കുന്ന മഴവില്ലുകള്‍
നീ നല്‍കുന്ന പ്രണയത്തിന്റെ
ആദിമ ഭാവങ്ങളെന്ന് ഞാന്‍
വിശ്വസിക്കുന്നു.

മഴക്ക് ഇളം വെയിലേക്കാനും
വെയിലിനു തണുപ്പാകാനുമായിരിക്കും
ഇഷ്ടം.

പുലരിയില്‍ പിറക്കുന്ന
ഇളം വെയിലുകളാല്‍
മനോഹരമാണ്‌ നീ തരുന്ന
സാമീപ്യവും,സ്നേഹവും.
പൊഴിഞ്ഞു വീഴുന്ന ഇലകളില്‍
പോലും ഞാന്‍ നിന്നിലേക്ക് ഉടഞ്ഞു
വീഴാന്‍ കൊതിക്കാറുണ്ട്.

നിന്റെ നിശ്വാസങ്ങള്‍
കൊരുത്തെടുക്കാന്‍
മറന്നുപോയ മഴ മുത്തുകളെ
ഞാന്‍ സമയത്തിന്റെ നൂലുകള്‍
കൊണ്ട് നെയ്തെടുക്കുന്നു.

സ്നേഹിക്കപ്പെടുന്നവരുടെ
ഈ ലോകത്തു നിന്നും,ഒരിക്കല്‍,
ഞാനും പിഴുതെറിയപ്പെടും.
അന്ന് ഈ സമയത്തിന്റെ
മഴമുത്തുകള്‍ എന്നെ അണിയിക്കണം;
നിന്റെ കണ്ണുകള്‍ നനയാതിരിക്കട്ടെ!.

Wednesday, March 16, 2011

അണ്ടര്‍ടേക്കേഴ്സ്.

നമ്മുടെ സമൂഹം ആവര്‍ത്തനങ്ങളില്‍ കേട്ടു പഠിക്കാത്തവരാണ്.അതിന്‍ ഉദാഹരണമായിരുന്നു കണ്ണൂരില്‍ എട്ടു പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെടുത്ത സ്കൂള്‍ വാന്‍ അപകടം.ഇതുനു മുമ്പും ഇത്തരം അപകടങ്ങള്‍ നമ്മുടെ കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്.പക്ഷെ എന്തുകൊണ്ടാണ്‌ കേരളീയര്‍ ഇതൊന്നും കാണാതെ പോകുന്നത്?.വിചിത്രമാണ്‌ ഈ കാഴ്ചകള്‍.ഇനിയും ഇതൊക്കെ ആവര്‍ത്തിക്കും എന്നു തന്നെ ഈ മാറ്റമില്ലായ്മയുടെ തെളിവുകളാണ്.

Monday, March 14, 2011

കേരളവും,വിദ്യാഭ്യാസവും

ലഷ്യമില്ലാതെ ബിരുദവും,ബിരുദാനന്തര ബിരുദവും പഠിച്ചു കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്നു നോക്കുകുത്തി കണക്കെ നില്‍ക്കുന്ന ലക്ഷങ്ങളുടെ നാടാണ്‌ നമ്മുടെ കൊച്ചു കേരളം. ഞങ്ങളുടെ കമ്പനിയിലെ ഒരു ജൂനിയര്‍ അക്കൌണ്ടന്റെ ജോലിക്കായി ഞാന്‍ ഒരാളുടെ ബയോഡേറ്റാ നോക്കാനിടയായി.അയ്യാളുടെ ക്വാളിഫിക്കേഷന്‍ ബിരുദാനന്തര ബിരുദവും,അതേ വിഷയത്തില്‍ തന്നെ കേരളത്തിലെ പ്രമുഖ യൂണിവേഴ്സിറ്റിയില്‍ നിന്നും എ.ബി.എ അതും പോരാഞ്ഞ്  ഒരു ബി.ഏഡും.ഇന്‍ഡര്‍വ്യൂ സമയത്ത് ഞങ്ങളുടെ മാനേജര്‍ അയ്യാളോടു ചോദിച്ചു,

എന്തുകൊണ്ടാണ്‌ നിങ്ങള്‍ ഈ ചെറിയ ജോലിക്കായി എത്തിയത്?
"സര്‍ ജോലി ചെറുതെങ്കിലും കിട്ടുന്ന ശമ്പളം വലുതായതു കൊണ്ടാണ്."

മാനേജര്‍:"നിങ്ങള്‍ക്ക് ഇത്രയധികം ബിരുദങ്ങള്‍ ഉണ്ടായിട്ടും നാട്ടില്‍ ജോലി കിട്ടിയില്ലെന്നോ?

അയ്യാള്‍:കിട്ടിയിരുന്നു സര്‍,പക്ഷെ നല്ല ശമ്പളം കിട്ടാന്‍ വേണ്ടിയാണ്‌ ഗള്‍ഫില്‍ വന്നത്.

'അപ്പോള്‍ അതിന്റെ അര്‍ത്ഥം പഠിച്ച  ഇത്രയധികം വിവരങ്ങള്‍ തന്റെ ഉയര്‍ച്ചക്കായല്ല,സമൂഹത്തിനായല്ല പണത്തിനായി മാത്രം വരണമെന്ന ലാക്കുമാത്രമാണ്‌ നമ്മുടെ വിദ്യാഭ്യാസമെന്നു തോന്നുക പോലും ചെയ്തു'.

Saturday, March 12, 2011

ജന്മാന്തരങ്ങളിലൂടെ ഒരു യാത്ര.

ഈ യാത്രയില്‍ കഥയോ,കഥയ്ക്ക് ആവശ്യമുള്ള ചട്ടക്കൂടുകളോ ,ആകസ്മികമായ എഴുത്തുകുത്തുകളോ ഒന്നും തന്നെ ഉണ്ടാവുകയില്ല.കാലങ്ങളില്‍ ചിതറിപ്പോയ നിഴലുകളുടെ ഒരുമിച്ചൊരു യാത്ര.

വരികള്‍ എഴുതും തോറും ചുരുക്കണമെന്നു തോന്നും.പക്ഷെ അതു ഓര്‍മ്മകളെ കുറിച്ചാകുമ്പോള്‍ കഴിയാറില്ല.എന്റെ വീടിന്റെ വടക്കുഭാഗത്തുള്ള പുഴയില്‍ക്കൂടി കുളമാവിന്റെ ഗന്ധവും പേറി വരുന്ന കാറ്റിന്റെ കൈകള്‍ പുഴയിലെ ഓളങ്ങളുടെ ശരീരത്തിനെ സുഗന്ധപൂരിതമാക്കി വരുമ്പോള്‍ ഞാനും എന്റെ ഓര്‍മ്മകളും പരസ്പരം സംസാരിക്കാറുണ്ട്.

Thursday, March 10, 2011

Poornima Chikilsa Sahaya Committee!!


Sports starts come forward to help injured student




Kozhikode: Cinema and Sportsstars have actively began to contribute to the helping aid formed to help the plus two student, who was hit by the door of a private bus and is under serious condition injuring her spinal cord.

Noted personalities have reached out to help Poornima, 16, a plus two student of JDT Islam Higher Secondary School, Vellimadukunnu, who is in the intensive care unit of a private hospital. A treatment aid committee to help Poornima has been formed by the school principal. After seeing the `Mathrubhumi, news, these people have deposited big contributions at the (AC No: 0839101039809 at Canara bank, Vellimadukunnu branch.)

നീയൊരു ഫീനിക്സ് പക്ഷി


അക്ഷരക്കൂട്ടുകള്‍ നിനക്കു
തെളിവേകാന്‍
പുലര്‍കാലെ എത്തുന്നുണ്ട്.
നീ അതിന്റെ വെളിച്ചത്തിലേക്ക്
മിഴികള്‍ തുറക്കുക.

കലയുടെ ദേവതകള്‍ ചിലങ്കകള്‍
കിലുക്കി നിന്നെ ഉണര്‍ത്തുന്ന ഒലികള്‍
നീ മനസ്സുകൊണ്ട് കേള്‍ക്കുക
ഉണരട്ടെ നിന്റെ നാഡികള്‍.
സ്നേഹത്തിന്റെ നിഴല്‍ വറ്റി 

വറുതിയാകാതെ
മഞ്ഞുകണങ്ങള്‍വീണുണരുന്ന

ദളങ്ങളെ നിനക്കു തരാന്‍ 
ദൈവത്തിന്റെ കരങ്ങള്‍ വിടരുന്നു.
കൈപിടിക്കുക ,മിഴികള്‍ ഉണരട്ടെ!
പൊന്നനിയിത്തിക്കായി
ചേച്ചിയുടെ ജപസന്ധ്യകള്‍
നിനക്കു ചുറ്റുമുണ്ട്
കുഞ്ഞാവക്ക് വാത്സല്ല്യമേകാന്‍
കൈപിടിച്ചു നടത്തിയ
ശക്തമായ കരങ്ങളുണ്ട്.
മനസ്സാണ്‌ നിന്റെ ചിറകുകള്‍
വിടര്‍ത്തുക,അനന്തമായ
വിഹായസ്സോളം
നിനക്കായി വിടരുന്ന ചെമ്പനീര്‍
നിന്റെ കളിമുറ്റത്ത് ശോഭിച്ചു നില്‍ക്കുന്നു.
വേദനയുടെ കൂടുകള്‍ വിട്ട്
അമലമായ തൂവലുകള്‍
വിടര്‍ത്തി നീ അതിലേക്ക് പറന്നെത്തുക!.
നിനക്കു വര്‍ണ്ണമേകാന്‍
പിച്ചവെച്ച വീടും,തൊടിയും
നിന്നെയും കാത്തിരിപ്പാണ്.
മംഗളങ്ങളേകാന്‍ നിനക്കായി
ഞങ്ങളും!!
ഉണരുക സര്‍വ്വകെട്ടുകളും ഭേദിച്ച്
മനസ്സെന്ന ചിറകുകളുമേന്തി
ലോകത്തിന്റെ നിറകൂട്ടിലേക്ക്
നീ ചേക്കേറുക
നാളൊയൊരു പുലരിക്ക്
മിഴിവേകാന്‍...
സര്‍വ്വമംഗളങ്ങളും!!


സഹായഹസ്തങ്ങളുടെ പുലരികള്‍ വിടരട്ടെ പൂര്‍ണ്ണശോഭയോടെ.താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ പരിശോധിക്കുമല്ലോ. 

http://www.facebook.com/muhammed.shafeer#!/album.php?profile=1&id=107972799279693

Wednesday, March 09, 2011

പ്രവാസവും,ആരോഗ്യവും

 ഈയൊരു  വിഷയം എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് 08.03.11 ല്‍ മനോരമ ഗള്‍ഫ് എഡിഷനില്‍ എന്റെ ഒരു സുഹൃത്ത് റൂമില്‍ വെച്ച് കാണിച്ചു തന്ന വളരെ ദുഃഖകരമായ വാര്‍ത്ത ആയിരുന്നു.40 വയസ്സുള്ള യുവാവ് നിസ്കാരസമയത്ത് പള്ളിയില്‍ വെച്ച് കുഴഞ്ഞു വീണു മരിച്ചു എന്ന വാര്‍ത്ത.കാരണം തേടിയപ്പോള്‍ പ്രവാസത്തിന്റെ പഴയ സുഹൃത്തു തന്നെ "ഹൃദയാസ്തംഭനം".

ഒരു കുടുംബത്തിന്റെ അത്താണിയായി ദോഹയില്‍ എത്തിയ ആ സുഹൃത്തിനു അല്ലെങ്കില്‍ അയ്യാളെപ്പോലുള്ള അനേകായിരും സുഹൃത്തുക്കള്‍ക്ക് എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്?.

Monday, March 07, 2011

ഒരു ഡിങ്കോഡാള്‍ഫിക്ക സുഡാള്‍ഫിക്ക സംഭവം

 ബേപ്പൂര്‍ സുല്‍ത്താന്റെ ഭാഷയില്‍ പ്രണയം ഒരു ഹുന്ത്രപ്പോ ബുസാട്ടി ആണ്.എന്റെ ഭാഷയില്‍ അതൊരു ഡിങ്കോഡാള്‍ഫിക്ക സുഡാള്‍ഫിക്കയും.  ചാറ്റിംഗ്ഗിലൂടേയും,ഫോണിലൂടേയും കുറച്ചു  തവിടും,പിണ്ണാക്കും കന്നുകാലികള്‍ക്ക് കൊടുക്കുന്നതുപോലെ ജിലേബിയില്‍ മുക്കി കുറച്ചു  അവലേസുണ്ട വാക്കുകള്‍ കൈമാറുമ്പോള്‍ ചില ആധുനിക കാമുകീ കാമന്മാര്‍ക്ക് ഇറച്ചിക്കടയിലെ ഇറച്ചിക്കൊഴികളുടെ പൂടക്കുള്ള വിലപോലുമില്ലാതാകുന്നു.

Thursday, March 03, 2011

കേരളപുരാണം

കെട്ടിച്ചമയ്ക്കാത്ത കഥയൊന്നുരച്ചിടാം
കേട്ടില്ലയെന്നാരും പിന്നെ പറയല്ലേ!.
കമ്പമില്ലാക്കഥയമ്പോടുരയ്ക്കുവാ-
നാശപ്പെരുത്തിട്ട് ചൊല്ലിത്തുടങ്ങുന്നേന്‍.
ചൊല്ലേറെയുണ്ടെങ്കിലുമീക്കഥയില്‍
ലേശം ചുരുക്കി കഥിച്ചിടാം ഞാന്‍.
കേരളമെന്നൊരു കേദാര നാട്ടില്‍
ദുര്‍ജ്ജനം കാണിക്കും വിക്രമങ്ങള്‍
കുണഠിതമോടെയുരച്ചിടാമീവിധം
ഞെട്ടിത്തരിച്ചീടും നിര്‍ണ്ണയം നിങ്ങളും!.
മുന്നം ഭൃഗുരാമന്‍ പാരം പണിപെട്ട്
കീറിയെടുത്തോരു മാമലനാട്ടില്‍
ഗര്‍ജ്ജനം ചെയ്തീടും ദുര്‍ജനത്തെ
തള്ളിപ്പുറത്താക്കി കാലനൂര്‍ കാട്ടണം.
ദൂഷണമോരോന്ന് പാഷാണമാക്കി
തൊണ്ടയില്‍ തള്ളുന്ന ഡംഭന്മാരെ,
വിത്തവും,പിത്തവും കൂടിക്കലര്‍ന്ന-
റ്റമില്ലാത്തപരാധം കാട്ടുന്ന കൂട്ടത്തെ
ഇടിക്കണം,പൊടിക്കണം,കടിക്കണം
സഞ്ജനമായുള്ള മന്നിട വാസികള്‍.
വന്ദ്യരായുള്ളോരുത്തമ വൃന്ദത്തെ
ഖണ്ഡിച്ചവന്റെ കുലത്തെ മുടിക്കണം
അവശനെ കൊശവനാക്കി ഭരിക്കുന്ന
ദാനുജജാലത്തെ അമ്പില്‍ പിളര്‍ക്കണം.
പണ്ട്,മരുത്തിന്റെ പുത്രന്‍,മാരുതി
യോജനകള്‍ച്ചാടിക്കടന്ന തരത്തില്‍,
കുണ്ടും,കുഴികളും കൊണ്ടുനിറഞ്ഞ
പാതകള്‍ കണ്ടാല്‍ പണിപ്പെട്ട്
ചാടിക്കടക്കേണ്ട ഗതിയിങ്ങു വന്നെടോ!.
പാതാളക്കിണറിനൊക്കും കുഴികളില്‍
ചെന്നൂപതിക്കുന്നു ശകടവുമായിച്ചിലര്‍
ഭള്ളു പറഞ്ഞൊന്നു മറ്റൊന്നില്‍.............

Wednesday, March 02, 2011

ശിവരാത്രിയും ,മനുഷ്യരാശിക്കുവേണ്ടിയുള്ള നന്മകളും


മനക്കണക്കുകള്‍ കൂട്ടി മടുത്ത ശരീരത്തിനു ഒരു ആയാസം കിട്ടാന്‍ വേണ്ടി വാമഭാഗത്തിനു ഡയല്‍ ചെയ്തു.അപ്പോളായിരുന്നു അവളുടെ വക ഒരു അപേക്ഷ ഫോറം കിട്ടിയത്:"നാളെ എന്നെ ഒന്നു സഹായിക്കണം"

വാമഭാഗമല്ലേ ചിലപ്പോള്‍ കടനിരങ്ങാന്‍ വേണ്ടി പണത്തിനായിരിക്കും എന്ന ചിന്ത എന്നെ ഒരു പ്രാവശ്യം പേഴ്സിനെ ഒന്നു തലോടി കടന്നു പോയി.

അങ്ങേത്തലക്കല്‍ നിന്നും വീണ്ടും ആ ശബ്ദം കേട്ടു :"നാളെ ശിവരാത്രിയാണ്"

"ഹാവൂ ,ആശ്വാസമായി ദേവ്യേ ഒന്നുകൂടി ആഞ്ഞു വിളിച്ചു"

അവള്‍ ബാക്കി പറയാന്‍ തുടങ്ങുന്നതിനു മുമ്പേ ഞാന്‍ പറഞ്ഞു
നിനക്കിപ്പോളെങ്കിലും നല്ല പുദ്ധി തോന്നിയല്ലോ..നീ നന്നാവുമെടീ നീ നന്നാവും.

Tuesday, March 01, 2011

നഷ്ടങ്ങളുടെ ന്യായാധിപന്‍




















നിഴലുകളുടെ രൂപമാണോ
മരണത്തിനു?
നിഴലുകളുടെ നിറമാണോ?
ആര്‍ക്കും കൊല്ലാനാകാത്ത വിധം
നിഴലിന്റെ കമ്പളം
പുതച്ച് അവന്‍ ഭൂമിയില്‍
പതിഞ്ഞു നടക്കുന്നു.
ഒരോ മരണത്തിന്റേയും
എണ്ണം മനുഷ്യശരീരം
ഇല്ലാതാകുമ്പോള്‍
കുറയപ്പെടുന്നു.
പക്ഷെ,മരണം മാത്രം
പുനര്‍ജ്ജിവിക്കപ്പെടുന്നു.
മരണം ചിലപ്പോള്‍
സ്കൂള്‍വരാന്തയിലെ
പൊതിച്ചോറുകള്‍ പകുത്തു
കഴിച്ച സഹപാഠിയെ തിരഞ്ഞു വരാം,
അല്ലെങ്കില്‍,
മറോട് ചേര്‍ത്തുപിടിച്ച
നെഞ്ഞിലെ ചൂടുപകര്‍ന്ന
മാതാവിനെ വിളിച്ചേക്കാം.
കണ്ടുകൊതിതീരാത്ത
കുഞ്ഞനുജത്തിയെ
കൊണ്ടുപോകാനാകാം
ചിലപ്പോള്‍ വരുന്നത്.
മഴയത്ത് പിശറന്‍ കാറ്റേറ്റു
കൈപിടിച്ച നടത്തിയ
മുത്തച്ഛന്റെ ജീവനുവേണ്ടിയാവാം
ചിലപ്പോള്‍ അവന്‍ വട്ടമിട്ടു വരിക.
ജരാനരകള്‍ ബാധിക്കാത്ത,
മറവിയില്ലാത്തവന്‍;
ശാപം ഏറ്റുവാങ്ങി ജീവിക്കുന്നവന്‍.
നഷ്ടങ്ങളുടെ കണക്കുകളില്‍
ആഹ്ലാദിക്കുന്ന ഒരു
വ്യാപാരിയുടെ മുഖഭാവമാണവന്.
തണുത്തുറഞ്ഞ മഞ്ഞുരുകുന്ന
ശബ്ദവും.
അല്ലെങ്കില്‍ അവന്‍ വരുന്നത്
നമ്മള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞേനെ!
Related Posts Plugin for WordPress, Blogger...