ഉരുകിയൊലിച്ച ഐസ്ക്രീം പോലെ ആയി ഇപ്പോ ഞമ്മടേ കുഞ്ഞാലിസായ്യിബ്ബിന്റെ ഖല്‍ബ്.ഓടുന്ന റൌഫിനു ഒരു മുഴം മുമ്പേ എന്ന യുദ്ധ തന്ത്രമായിരുന്നു ഒളിവില്ലാതെ സമ്മതിച്ച കുഞ്ഞാലി സര്‍ പയറ്റിയത്.എല്ലാം വളരെ പെട്ടന്നായിരുന്നു.രാവിലെ തലയില്‍ കയ്യും കൊടുത്തിരുന്ന സായ്യിബ്ബിന് ശൈത്താന്റെ അശരീരി "ഇന്നുമുതല്‍രണ്ടാം നാള്‍ ലവന്‍ നിനക്കിട്ട് താങ്ങും". സായിബ്ബ് പിന്നെ ഒന്നും ആലോശിച്ചില്ല. പത്ര പൈലുകളെ എല്ലാം ചേര്‍ത്ത് ഒരു കോയിബിരിയാണി ബെച്ചു കൊടുത്ത് കൂട്ടത്തില്‍ എരിവു ചേര്‍ത്ത വധഭീശണി പൈലുകളുടെ അണ്ണാക്കിലെക്ക് ഇട്ടുകൊടുത്തു.
പിന്നെ പറയാനുണ്ടോ പുകില്.പത്രകെട്ടില്‍ കല്ലെടുത്തിട്ട പോലെ പത്രക്കാരെല്ലാര്‍ക്കും ഹാലിളകി.കേട്ടത് പാതി കേള്‍ക്കാത്തതു പാതി എല്ലാവരും കൊടയും,വടിയുമെടുത്ത് വില്ലനായ റൌഫിക്കയുടെ വീട്ടിലേക്ക് പാഞ്ഞു. കാറി വിളിച്ചൊള്ള ബരവ് കണ്ടപ്പോളേ രാവിലെ റബ്ബര്‍വെട്ടി പാലെടുത്തോണ്ടിരുന്ന റൌഫ് കാക്ക "പോയ്യിനെടാ കള്ള ഹിമാറുകളെ" എന്നും പറഞ്ഞ് ഓടി പെരപ്പുറത്ത് കയറി.
പക്ഷെ കുഞ്ഞാലിക്ക വിടുമോ.റൌഫിന്റെ മാളത്തിനകത്തേക്ക്ക്ക് മുളകും,ചൂട്ടും കത്തിച്ച് കുറച്ച രാജ്യദ്രോഹവും,കോട്ടേഷന്‍ ടീമുകളേയും,വധഭീഷണിയെല്ലാം ചേര്‍ത്ത് തീയ്യിട്ടു.അവസാനം ചുമച്ച കുരച്ച് റൌഫിക്കാ വെളിയില്‍ ചാടി. പുറത്ത് കെണിയും വെച്ചിരുന്ന പത്രക്കാര്‍ പുള്ളിക്കാരനെ ചുമന്ന് പ്രെസ് ഹാളിലെത്തിച്ചു.അവസാനം ഒതുക്കിവെച്ചിരുന്ന് എല്ലാം തുമ്മി വെളിയിലിട്ടു.പണ്ടു പറഞ്ഞതും,പാളയില്‍ അപ്പിയിട്ടതും,ഐസ്ക്രീം കൊടുത്ത് പെങ്കൊച്ചിന്റെ പീഡിപ്പിച്ചതും അവസാനം സ്വന്തം പല്ലിട വരെ കുത്തി നാറ്റിച്ചു നാറാണക്കല്ലാക്കി.നാറ്റം കാരണം പൊതുജനവും,പത്രക്കാരും മൂക്കുപൊത്തിയിരുന്നു പരിപാടികള്‍ കണ്ടത്.അതു അവസാനിച്ചത് മുനീറിലും,ഇന്‍ഡ്യാവിഷനിലുമായിരുന്നു.
രാവിലെ മുതല്‍ പൂരത്തിന്റെ ആള്‍ക്കാരായിരുന്നു റ്റി.വിയുടെ മുന്നില്‍.കുഞ്ഞാലിക്കുട്ടി സാഹിബ്ബിന്റെ സി.ഡി കാണുവാന്‍ പറ്റുമോ!.ഒടുവില്‍ കണ്ണുകഴച്ചവര്‍ തെറി വിളിച്ച് എഴുന്നേറ്റു പോയി.റജീനയുടെ പേരു കേട്ടവര്‍ ആകാംഷയോടേ ടി.വിയുടെ മുന്നില്‍ അടയിരുന്നു.അങ്ങനെ സായ്യിബ്ബിനെ റൌഫിക്കാ തലങ്ങു ,വിലങ്ങും പയിപ്പിച്ചു.
പക്ഷെ ഈ വെളിപ്പെടുത്തലിന്റെ പൊരുള്‍ എന്താണ്?.അത് ഇനി അനന്തം,അഞ്ജാതം പരിപാടിയിലെ നാരായണപിഷാരടിയോടു ചോദിക്കേണ്ടി വരും.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ വാര്‍ത്തക്ക് മലബാര്‍ സിമന്റ്സിലെ ഉദ്യോഗസ്ഥന്റെ വധക്കേസ്സുമായി എന്തെങ്കിലും ബന്ധമുണ്ടോ?.ഒരു തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആരും ഈ സാഹത്തിനു മുതിരുകയില്ല അതും തന്റെ ഇടംകൈയ്യായിരുന്ന് ഒരാളെക്കുറിച്ച് .അപ്പോള്‍ എന്തായിരിക്കാം ഇതിന്റെ ലക്ഷ്യം.രാഷ്ട്രീയകളികളാണെങ്കില്‍ അതു സായ്യിബിനെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുതകുന്നവയാണ്.
'അന്വേഷി'(സ്ത്രീ വിമോചന സംഘടന) പ്രസിഡന്റ് അജിതയുടെ വെളിപ്പെടുത്തലുകള്‍ മലാബാര്‍ സിമിന്റിട്ടു പണിത പാലം പോലെ ബന്ധമുള്ളവയാണ്.കുഞ്ഞാലിസാഹിബ്ബിനു വേണ്ടി പെണ്‍വാണീഭക്കേസ്സില്‍ ദൂതിനുപോയ വ്യവസായി വി.എം രാധാകൃഷ്ണന്‍ പേരു തന്നെയാണ് ആത്മഹത്യ ചെയ്ത ശശീദ്രന്റെ കുടുംബങ്ങളും പറഞ്ഞിട്ടുള്ളത്.അപ്പോള്‍ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധ തിരിക്കുവാന്‍ വേണ്ടി കുളത്തിലേക്ക് എടുത്തെറിഞ്ഞ കല്ലുകളാണോ?.അങ്ങനെയെങ്കില്‍ ഐസ്ക്രീം കേസ്സ് പതപ്പിച്ചെടുക്കുവാന്‍ ക്ലാര്‍ക്ക് മുതല്‍ നീതിന്യായ വ്യവസ്ഥിതിയുടെ തലപ്പത്തിരിക്കുന്നവര്‍ വരെ ഇതിനു കൂട്ടു നിന്നിട്ടുണ്ടാവണം.
നമ്മള്‍ക്ക് ഇതും തേഞ്ഞുമാഞ്ഞു പോകുന്നതും നോക്കി ഇളിഭ്യരായി നില്‍ക്കേണ്ടി വരും.അവസാനം അളിയന്മാര്‍ ഒരു കോയിബിരിയാണിയിലൂടെ ഒന്നാകും.അപ്പോള്‍ പൊതുജനം വീണ്ടും കഴുതയാകും...!!
വാല്‍കക്ഷണം:ഐസ്ക്രീം പാര്‍ലര്‍ക്കേസ്സിന്റെ പുനര്ന്വേഷണം നടത്തുന്നതിനാവിശ്യമായ സാധ്യതകളെക്കുറിച്ച് പഠിക്കുമെന്ന് കൊടിയേരി സഖാവ് പറഞ്ഞിട്ടുണ്ട്.അതിനിനി ലണ്ടനിലോ,അമേരിക്കയിലോ പഠനത്തിനായി പോകെണ്ടി വരുമോ എന്നാണ് എന്റെ ആശങ്ക..!!
No comments:
Post a Comment