എന്താണ് ഹർത്താൽ?.എന്റെ സുഹൃത്തിന്റെ ഒന്നാംക്ലാസ്സ് കാരൻ മകൻ പറഞ്ഞത് "അടിച്ചുപൊളിക്കേണ്ടേ അങ്കിൾ,അച്ഛൻ രാവിലെ തന്നെ ടെറസ്സിന്റെമുകളിലേക്കു പോയിട്ടുണ്ട്.അങ്കിൾ പോകുന്നില്ലെ.അവനും,ഞങ്ങൾക്കും ഇതൊരു അടിച്ചുപൊളിയുടെ ദിവസ്സമാണ്.മഴയത്ത് സൊറയും പറഞ്ഞ്,രണ്ടു പെഗ്ഗ് നീട്ടിവിട്ട് വൈകുന്നേരം വരെയുള്ള വിനോദം.ഈ വേക്ഷപകർച്ച അല്ലെങ്കിൽ സംസകാരം ഞങ്ങൾ ഇപ്പോളേ അവനു പകർന്നു നൽകിയിട്ടുണ്ട്,അല്ലെങ്കിൽ അവൻ മനസ്സിലാക്കിയിരിക്കുന്നു;അത്രക്ക് സ്വാധീനമാണ് നമ്മുടെ നാട്ടിൽ ഒരു ഹർത്താലിനു ഉള്ളത്.പേരുമാറി പക്ഷെ രീതി മാറിയില്ല.പണ്ട് പേര് ബന്ദ് എന്നായിരുന്നെങ്കിൽ ഇപ്പോൾ ഹർത്താൽ എന്നുമാത്രം.ബന്ദ് അനുകൂലികൾ ഹർത്താൽ അനുകൂലികളായി മാറി അത്ര തന്നെ.രണ്ടിനും സ്ഥായിഭാവം ഒന്നു തന്നെ;ഗുണ്ടാവിളയാട്ടം.
ഹർത്താലിന്റെ മൂഡിൽ സോഷ്യൽനെറ്റുവർക്കിൽ പരതുമ്പോൾ ഒരു വിരുതന്റെ കമന്റ് ഇങ്ങനെ ആയിരുന്നു,"എല്ലാവർക്കും ഹർത്താൽ ഒരു പുശ്ചമാണ്;ഇത് ഇടതു സംഘടനകൾ മാത്രം നടത്തുന്ന ബാലെ പരിപാടി അല്ല.വിദേശരാജ്യങ്ങളിലും ഇതൊക്കെ നടക്കാറുണ്ട്.ആശയപരമായി എതിർത്തോളൂ പക്ഷെ പുശ്ചിക്കരുത് എന്ന്".ഈ സഖാവിനോട് ചോദിക്കാനുള്ളത് ഇത്രമാത്രം.പ്രിയ സഖാവേ നമ്മൾ ജീവിക്കുന്നത് പോളണ്ടിലോ,ക്യൂബയിലോ അല്ല'ഇങ്ങ് ദൈവത്തിന്റെ നാട്ടിലാണ്.ജനാധിപത്യപരമായ ഹർത്താലിനെ ഞാൻ അനുകൂലിക്കുന്നു.പക്ഷെ തെരുവിൽ പൊതുമുതൽ നശിപ്പിച്ചും,സാധാരണക്കാരന്റെ മെക്കിട്ടുകേറിയുമുള്ള ഹർത്താലിനോട് ഒട്ടും യോജിപ്പില്ല.കടയടപ്പിക്കുയോ,വാഹനങ്ങൾ നിരത്തിലിറങ്ങുകയോ ചെയ്യരുത് എന്നു പറയുന്നതിനോടും യോചിക്കുന്നു.പക്ഷെ ചാവാൻ കിടക്കുന്നവനേയോ,അസുഖബാധിതരെയോ വെറുതെ വിടാൻ ബിരിയാണിയും,മദ്യസേവ നടത്തിയും നിൽക്കുന്ന ഹർത്താൽ അനുകൂലികൾ തയ്യാറാവണം.എനിക്കു തോന്നുന്നത്,ഹർത്താൽ പാർട്ടിയുടെ മറവിൽ ചില സാമൂഹ്യവിരുദ്ധർക്ക് കൂത്താടാനുള്ള അവസരം കൂടിയാണ് കിട്ടുന്നത്.പാർട്ടിയുടെ ഉദ്ദേശ്ശശുദ്ധിയെ ഇതുമൂലം ചോദ്യചെയ്യപ്പെടുന്നു.ഇത്തരത്തിലുള്ള അക്രമങ്ങൾ തടയാൻ പാർട്ടിസഖാക്കൾ തയ്യാറാവ്വണം.മർദ്ദനത്തിനെതിരെ,അടിച്ചമർത്തലിനെതിരെ ചെങ്കൊടിപാറിക്കുന്ന ഹർത്താൽ വിജയിക്കട്ടേ.അക്രമ ഹർത്താൽ get lost... (ലാൽ സലാം സഖാവേ..ലാൽ സലാം)
.അക്രമത്തിനെതിരെ പീഡിത ജനങ്ങൾ തെരുവു യുദ്ധം നടത്തട്ടെ.അടിച്ചമർത്തിയവന്റെ നെഞ്ചത്ത് ചവിട്ടുന്ന ബൂട്ടുകളെ നേരിടാൽ ഈങ്കിലാബ് സിന്ദാബാദ് ഉയർന്ന് അറബിക്കടല്പോലെ ആഞ്ഞടിക്കട്ടെ.പഴശ്ശിയുടെയും,കുങ്കന്റേയും,മാർത്താണ്ഡവർമ്മയുടെ നാട്ടിൽ ജീവിച്ച നമ്മൾക്ക് ഇതിനൊന്നും അടിയറവു പറയാത്ത ചങ്കൂറ്റം കാണിക്കും,കാണിക്കണം."കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ" എന്ന കവിവാക്യം നമ്മൾക്ക് ഓർക്കാം.
ഒരു ഭരണാധികാരിയും,നിയമത്തിനോ,ജനങ്ങൾക്കോ അധീതരല്ല ഇതൊക്കെ മനസ്സിലാക്കി കൊടുക്കാനുള്ള അവസരാമായി നമ്മൾ ഹർത്താലിനെ കാണണം.അല്ലാതെ ഹർത്താൽ അനുകൂലികളെ കിട്ടാതെ വരുമ്പോൾ മദ്യത്തിനും,മദിരാക്ഷിക്കും പണം നൽകി ഗുണ്ടകളെ ഇറക്കി ജനങ്ങൾക്ക് ബുദ്ധിമുണ്ടാക്കുന്ന ഒരു സംഭവമായി ഹർത്താൽ വളരുത്.ഇതൊക്കെ ഉള്ളതുകൊണ്ടാണ് ഹർത്താൽ അനുകൂലികൾ കുറയുന്നത് തന്നെ.ഇതിന്റെ തൽപ്പര്യകഷികൾ ആരൊക്കെ,എന്തൊക്കെ എന്നു പൊതുജനത്തിനു മനസ്സിലായിരിക്കുന്നു.ജനപങ്കാളിത്ത്വമുണ്ടെങ്കിൽ മാത്രമേ ഏതൊരു സമരമുഖവും വിജയിക്കുകയുള്ളൂ.അതിനുദാഖരണമാണ് വിളപ്പിൻ ശാല സമരപന്തലുകൾ.അവിടെ ഭരണാധികാരികൾക്ക് എന്നും പരാജയവും,ജനങ്ങളുടെ അതിജീവനത്തിന്റെ മാറ്റൊലിയുമാണ് കാണാൻ കഴിയുക.അങ്ങനെ,എത്രയെത്ര സമരപോരാട്ടങ്ങൾ.ഇതിനെല്ലാം സാധാരണക്കാരന്റെ പങ്കാളിത്ത്വമാണ് വിജയമായത്.ഇന്ന് സമരമുഖങ്ങൾ ഒറ്റപ്പെടലിന്റെ കോമരങ്ങളാണ്.ഗുണ്ടകളും,സാമൂഹ്യവിരുദ്ധരുടെ,പുതുതലമുറയുടെയും ആഘോഷങ്ങളാണ്
.ഇതിനൊക്കെ ഇറങ്ങുന്നവർ പണത്തിനും,മദ്യത്തിനും വേണ്ടി മാത്രമാണ് എന്ന വസ്തുത വളരെ പരിതാപാകരമാണ്.അടികൊണ്ട് നിലത്തുവീഴുമ്പോൾ,അല്ലെങ്കിൽ എന്നന്നേക്കും ചലന ശേഷി നഷ്ടപ്പെട്ടു കിടക്കുമ്പോൾ പാർട്ടിക്ക് രക്തസാക്ഷിയും,മച്ചിനു സാക്ഷിയായി കിടക്കുകയും ചെയ്യാം.പൊതുജനമേ,ചിന്തിക്കൂ എന്നിട്ടു സമരം ചെയ്യൂ.പണ്ട് നേതാക്കന്മാരുടെ വാക്യങ്ങൾ മനസ്സാ വരിച്ച് ,രക്തസാക്ഷിയും,വീരമൃത്യുവരിച്ച ആയിരമായിരം സഖാക്കളുടെ ആത്മാക്കൾ നമ്മളെ തലോടുന്നുണ്ട്.അവരെ അറിയൂ,വായനയിലൂടെ അവരെ പഠിക്കൂ.എന്നിട്ട് പോരാടൂ വിജയിക്കൂ,വിജയം സുനിച്ചിതം.ഇനി ഒരു പുതുതലമുറ ഭരണം വരണമെങ്കിൽ ഇനിയും മൂന്ന് പതിറ്റാണ്ടുകൾ കാത്തിരിക്കണം.ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന പല യുവനേതാക്കന്മാരും അന്ന് ഈ സമരത്തിന്റെ,ഹർത്താലിന്റെ ഉദ്ദേശ്ശശുദ്ധി ജനങ്ങൾക്ക് മനസ്സിലാക്കികൊടുത്ത് ഭരിക്കുമെന്ന് പ്രത്യാശിക്കാം...ലാൽ സലാം..അഭിവാദ്യങ്ങൾ.
വാൽകഷണം:ഹർത്താൽ പൊതുജന ആരോഗ്യത്തിനു ഹാനികരമാണ്;അതു മന്തുരോഗം പോലെ വീർത്ത് ശവം പോലെ ആയിർക്കുന്നു.ഇതിനെ നിരോധിക്കണം എന്നൊക്കെ എന്റെ ഈ ഉണ്ണിപ്പിണ്ണി തൊള്ളതുറന്നു പറയാമെങ്കിലും,നന്നാവൂല്ല കേരളം ഒരിക്കലും നന്നാവൂല്ല,ഏകദേശം 30 വർഷം വരെയെങ്കിലും,അത്രക്ക് കാലഹരണപ്പെട്ടിരിക്കുന്ന് നമ്മുടെ ഭരണാധികാരികളുടെ ചിന്തയും,പ്രവർത്തികളും.വയസ്സായി ഉറക്കം വേണ്ടവർക്ക് നന്നായി ഉറങ്ങാനും,തല്ലുപിടിക്കണമെന്നുള്ളവർക്ക് തല്ലുപിടിക്കാനും ഉള്ള സ്ഥലമായി നിയമസഭ മാറിയിരിക്കുന്നു.ഞാനെന്തു പറയാൻ...നമോവാഹം!!!!
No comments:
Post a Comment