മുല്ലപ്പു വിപ്ലവത്തിന്റെ മൂക്കു തുളക്കുന്ന രക്ത ഗന്ധമാണ് ഇന്ന് സിറിയ.മരണങ്ങൾ ഉഴറി നടക്കുന്നു.കുഞ്ഞ് മുഖങ്ങൾ അമ്മയുടെ മുലപ്പാലിന് നാവിട്ടു ചുഴറ്റുന്നു.രണ്ടു വർഷത്തെ അഭ്യന്തര യുദ്ധം ആ രാജ്യത്തെ ഒരു ശവപ്പറമ്പായി മാറ്റിയിരിക്കുന്നു.ഇനിയൊരു അക്രമണം കൂടി വന്നാൽ സിറിയൻ മരണ സംഖ്യ പതിമടങ്ങ് വർദ്ധിക്കും.
ഒരിക്കൽ ഒരു പത്ര വാർത്തയിൽ കണ്ടത് ഒരു നാല് വയസ്സുകാരന് അഴുക്കു ചാലിൽ നിന്ന് വെള്ളം മൊത്തിക്കുടിക്കുന്നതാണ്.കരളലിയിക്കുന്ന കാഴ്ചകൾ ദിനം പ്രതി നമ്മൾക്ക് മുന്നിലെക്കേത്തുകയാണ്.സിറിയക്ക് എവിടെയാണ് പിഴച്ചത്;ഒരു ജനതക്ക് എങ്ങനെ പ്രഹരമേറ്റു ഈ ചോദ്യങ്ങൾ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.ഭരണാധിപന്റെ കൊള്ളരുതായ്മക്കെതിരെ പോരാടിയ സാധാരണ ജനങ്ങളിൽ നിന്നും സമരം തട്ടിയെടുത്ത് അതൊരു അഭ്യന്തര യുദ്ധമാക്കി മാറ്റിയ വിമതർ,കൂടാതെ അവരെ അതിര് വിട്ടു സഹായിച്ച റഷ്യയും ,ചൈനയും ഈ കൂട്ടക്കുരുതിക്ക് സമാധാനം പറയേണ്ടി വരും.കൊള്ള ലാഭങ്ങളെ ലഷ്യം വെച്ച ഈ രാജ്യങ്ങൾ ആട്ടിൻ തോലിട്ട ചെന്നായ്ക്കളായി അഭിനയിച്ചു.ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ശേലാണല്ലോ.അതാണ് സിറിയയിലും സംഭവിച്ചത് ;അല്ലെങ്കിൽ സിറിയയെ മുൻ നിർത്തി അമേരിക്ക,ബ്രിട്ടണ്‍ എന്നിവർ കളിച്ചു.കോർട്ടിന്റെ മറു ഭാഗം റഷ്യയും ,ചൈനയും അണി നിരന്നപ്പോൾ ചെയ്യാതെ ചെയ്ത ഒരു മൂന്നാം ലോക മഹായുദ്ധമായി എന്ന് നമ്മള്ക്ക് ഈ മുല്ലപ്പൂ വിപ്ലവത്തെ വിളിക്കാം.പക്ഷെ ഇവിടെ ലാഭം കളിക്കാർക്കായിരുന്നു.ചോരപൊടിയാതെ,അന്താരാഷ്‌ട്ര സമൂഹത്തിനുമേലെ പൊടിയിട്ട് അവർ തങ്ങളുടെ ആയുധമുതലാളിമാരുടെ കീശകൾ നിറപ്പിച്ചു.അതിനു ഒത്താശ ചെയ്തുകൊണ്ട് അറബ് രാജ്യങ്ങളും.
ഇപ്പോൾ പടക്കപ്പലുകളും,ബോംബർ വിമാനങ്ങളുമായി പോരിനിറങ്ങാൻ, രണ്ടു വർഷക്കാലും ഇവരൊക്കെ എവിടെപ്പോയിരുന്നു . കണക്കറ്റ എണ്ണപ്പാടങ്ങളോ,പ്രകൃതി വാതക ശേഖരമോ ഇല്ലാത്തതു കൊണ്ടായിരിക്കാം.ഇവരുടെ സ്ഥാപിത താല്പര്യങ്ങൾ മറ്റൊന്നാണ് .അസ്സദ് വീണുകഴിഞ്ഞാൽ യു.എസിനും ,സഖ്യ കഷികൾക്കും അവിടെ വിമതരുടെ ഉത്താശയോടെ നാവിക താവളങ്ങളോ ,വ്യോമത്തവളങ്ങളോ സ്ഥാപിക്കാൻ കഴിയും.അതുവഴി ഇടഞ്ഞു നില്ക്കുന്ന ഇറാനെ പിടിച്ചുകെട്ടാനും.സിറിയയുടെ താവളങ്ങളിൽ നിന്ന് പെട്ടെന്നുള്ള ആക്രമണം സാധ്യമാക്കുകയും ആവാം. അപ്പോൾ ഇതുവെറുമോരു കണ്ണടച്ച് ഇരുട്ടാക്കലല്ലെ?.സഹതാപ തരംഗം ഉയർത്തി ലോക ജനതയെ വഞ്ചിക്കുക-അതാണല്ലോ കുത്തക രാഷ്ട്രങ്ങൾ.ഓട്ടോമൻ കാലം മുതൽ ,ഇസ്രയേൽ കടന്നു കയറ്റം വരെ സഹിച്ച സിറിയൻ ജനതയെ ഇല്ലാതാക്കാൻ പോകുന്ന അവരുടെ തന്നെ ഭാരണാധിപൻ ബാശാൽ -അല-അസ്സഫ് ,എത്ര പേരെ കുരുതികഴിച്ചായാലും അധികാരം വേണമെന്ന് ശഠിക്കുന്ന മത തീവ്രവാദികൾ.സിറിയൻ സൈന്യം മാത്രമല്ല ;എവിടെ നിന്നൊക്കെയോ വന്ന മത തീവ്രവാദികൾ സിറിയാൻ ജനതയെ കൊന്നൊടുക്കുന്നു.വിഷവാതകം വമിപ്പിച്ച് വരും തലമുറയെ വരെ നശിപ്പിക്കാൻ ഒരുമ്പെടുന്നു.
സിറിയെ തടഞ്ഞു നിർത്താൻ കഴിയുമായിരുന്നു;അധികാരത്തിൽ കടിച്ചു തൂങ്ങാതെ അസ്സാദ് ഒഴിഞ്ഞുകൊടുത്തിരുന്നുവെങ്കിൽ,അതുപോലെ മറ്റു രാജ്യങ്ങൾ അവരുടെ അഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് വിമതർക്കും ,അസ്സദിനും ആയുധങ്ങൾ നല്കാതിരുന്നെങ്കിൽ ,20 ലക്ഷം സിറിയാക്കാർക്ക് അവരവരുടെ ഭവനങ്ങളിൽ സമാധനത്തോടെ അന്തിയുറങ്ങാമായിരുന്നു.പക്ഷെ ഇതെല്ലാം തച്ചുടക്കപ്പെട്ടു.വരും തലമുറക്ക് സിറിയ ഒരു പാഠമാണ് .ഒരു പക്ഷെ ചരിത്രത്തിലേക്ക് തന്നെ സിറിയ മറഞ്ഞു പോയെന്നു വരാം;കാരണം അഭ്യന്തര ഉത്പാദനം കൃഷിയിൽ ഒതുങ്ങി നില്ക്കുന്ന ,പ്രകൃതി ദത്തമായ ഉറവിടങ്ങൾ കുറഞ്ഞു തുടങ്ങിയ സിറിയ ഉയർത്തെഴുന്നേറ്റു വരണമെങ്കിൽ 1946-ൽ ഫ്രഞ്ച് അധിനിവേശത്തിൽ നിന്ന് മോചിതമായ കാലം മുതൽ അഭ്യന്തര യുദ്ധം തുടങ്ങും മുന്പുള്ള സിറിയ എങ്ങനെയാണോ അത്രയും കാലം സാമ്പത്തിക വളർച്ചക്കുള്ള സമയമെടുക്കും .അത്രത്തോളം ഈ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ യുദ്ധം തകര്ത്തിരിക്കുന്നു.
ഇപ്പോൾ തന്നെ വിമതർക്കിടയിൽ ഭിന്നത നില നിൽക്കുന്നുണ്ട്.അവിടെ ഒരു സുസ്ഥിരമായ ഒരു ഭരണം ഉണ്ടാകുമെന്ന് പറയുവാൻ കഴിയുകയില്ല.വിമതർക്ക് സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങൾ എല്ലാം ഉൾവലിയും.സിറിയ ദുരിതക്കയങ്ങളിലേക്ക് വലിച്ചെറിയപ്പെടും ;അതുണ്ടാകാതിരിക്കണമെങ്കിൽ ഒരു ജനാധിപത്യ ഭരണം നിലവിൽ വരണം -അതിനു വിമതർ തയ്യാറാകുമോ?. ഇല്ലെങ്കിൽ ഈജിപ്തിന്റെ തുടർക്കഥ ഇവിടെയും ആവർത്തിക്കപ്പെടും.
മരണമടഞ്ഞ പിഞ്ചു ജീവനുകൾക്ക് വേണ്ടി,വരും തലമുറക്ക് വേണ്ടി ഒരു മുല്ലപ്പൂ വിപ്ലവം ഇനി ഉണ്ടാകാതിരിക്കട്ടെ എന്ന് ലോകനാഥനോട് ദുവാ ചെയ്യുന്നു.
സിറിയ നമ്മുടെ കാലത്തെ ഒരു വന്‍ ദുരന്തം ആയി മാറിക്കൊണ്ടിരിക്കുന്നു
ReplyDelete