പുഴയുടെ ഒരുപാട് അകലെ അല്ലാതെ ആണ്' എന്റെ സ്കൂള്‍ നില്കൂന്നത്.ഇഷ്ടംപോലെ,മാവും,നെല്ലിക്കയും സ്കൂളിന്റെ എല്ലാ ഭാഗത്തും നില്പോണ്ട്.ഉച്ചക്കുള്ള സ്കൂളിലെ കഞ്ഞിയും,പയറും അടിച്ചുകഴിഞ്ഞാല്‍ പിന്നെ കിളിത്തട്ടു കളിയാണ്.അപ്പോള്‍ പിന്നെയും വിശക്കും പിന്നെയുള്ള പരിപാടി മാങ്ങ ഉണ്ടാകുന്ന സമയമാണെങ്കില്‍ ;ജുലൈ,ഓഗസ്റ്റ് മാസങ്ങളില്‍ ,പിന്നെ അതിന്റെ പുറത്താണ്'.അങ്ങനെ ഒരു ദിവസം കളിച്ചു ക്ഷീണിച്ച് സ്കൂളിലെ പൈപ്പു വെള്ളാവും കുടിച്ച് ''മുതുക്കി പ്ലാവിന്റെ" ചുവട്ടില്‍ പയ്യന്‍സുമായിട്ട് റോഡില്‍ക്കൂടി പോകുന്ന പാണ്ടിലോറിയ്യുടെ ടയറിനെ ഉന്നം വച്ച്..
കല്ലെറിഞ്ഞിരിക്കുകയായിരുന്നു.അപ്പോള്‍ ഒരു വിശപ്പ്.കപ്പ മാങ്ങയുടെ ചുവട്ടിലേക്ക് ഓടി.ആദ്യം എത്തുന്നവര്‍ക്ക് പഴുത്തമാങ്ങ കിട്ടും.ഞാനും,സൈനുവും പാഞ്ഞു ചെന്നപ്പോള്‍ കണ്ടത് "കോലന്‍ റെജി" അവിടെ നില്ക്കുന്നു.ഞങ്ങള്‍ക്ക് അവനെ അലര്‍ജ്ജിയാണ്.വേറൊന്നും കൊണ്ടല്ല;കലിപ്പുണ്ടാക്കിയാല്‍ അവന്‍ കൂമ്പിനു കുത്തും.വെറുതെ എന്തിനാ അടി വാങ്ങിക്കുന്നത്.ക്ലാസ്സിലെ കില്ലാടി ആണ്' അവന്‍.അവന്‍ കുറച്ച് പഴുത്ത മാങ്ങ എടുത്ത് ഒരു വട്ടയില കുമ്പിള്‍ കുത്തി അതില്‍ നിന്നും ഓരോന്നും പെറുക്കി തിന്നുകയാണ്.വായില്‍ ഒരു കപ്പലോടിക്കാനുള്ള വെള്ളമുണ്ടായിട്ടും ആരും ഒന്നും അവനോടു ചോദിച്ചില്ല.അവസാനം സഹികെട്ട് അവനോട് ''ഒരു മാങ്ങ തരുമോന്നു ചോദിച്ചു".മറുപടി " മാങ്ങ വേണമെങ്കില്‍ കേറി എടുക്കടാ".തട്ടിപ്പറിക്കാമെന്നു വെച്ചാല്‍ ഇടി പാഴ്സലായിട്ടു കിട്ടും.അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു.മാങ്ങ കേറി എടുക്കയെന്നു വെച്ചാല്‍ ഒരു സാഹസമാണത്.

വലിയ ശിഖരങ്ങളൊന്നുമില്ലാത്ത വളരെ ഉയരം കൂടിയ മാവാണ്.കൂടാതെ പച്ചുറുമ്പും.മാങ്ങയുടെ രുചി ഓര്‍ത്താല്‍ വിട്ടു പോകാനും പറ്റില്ല.എന്നാലും ഞാന്‍ വിട്ടില്ല.ചോരയുടെ തിളപ്പ് വാശിയാക്കി.അവനെ ഊശിയാക്കിയിട്ടു തന്നെ കാര്യം.പെട്ടെന്ന് തന്നെ സൈനുവും,ജോണും,ജെസ്രസ്സും ചേര്‍ന്ന് കുറച്ച് വെണ്ണീര്‍[നാട്ടിലൊക്കെ ചാമ്പല്‍ എന്നാണ്' പറയുന്നത്]കൊണ്ടുവന്നു.ഇത് ദേഹത്ത് തേച്ചാല്‍ ഉറുമ്പ് കടിക്കില്ല എന്നാണ്' നാട്ടറിവ്.അത് പൊളി ആയിരുന്നു എന്ന് പിന്നീടാണ്' മനസ്സിലായത്.കൈയ്യിലും ,കാലിലും ,മുഖത്തും തേച്ചു കൊണ്ട് മാവേല്‍ അള്ളിപിടിച്ച് കയറി തുടങ്ങി.കുറച്ചു എത്തിയിട്ട് ഞാന്‍ തഴേക്കു നോക്കി.എന്റെ സകല ധൈര്യവും പോയി.കുറച്ചു കൂടി കയറി ഞാന്‍ ഒരു കൊമ്പോല്‍ ഇരുന്നു."ഇനി കുറച്ചു കൂടിയെ ഉള്ളേട "താഴെ നിന്നും സൈനു വിളിച്ചു കൂവി.എനിക്കാണെങ്കില്‍ കാലുകള്‍ വിറച്ചു തുടങ്ങി.പെട്ടന്നായിരുന്നു എന്നെ ഞെട്ടിച്ചു കൊണ്ട് സ്കൂളിലെ മണി അടിച്ചത്.താഴെ നിന്നവന്‍മാര്‍ മാങ്ങയും വേണ്ട,തേങ്ങയും വേണ്ടെന്ന് പറഞ്ഞ് ഓടി രക്ഷപെട്ടു.ഞാനാണെങ്കില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്കൂക്കയാണ്.താമസിച്ചു ചെന്നാല്‍ അടിയുടെ പൂരമാണ്.ഉറുമ്പ് എതോ ശത്രുവെന്ന പോലെ എന്നെ കടിച്ച് ശരിപെടുത്തുകയാണ്.മാങ്ങ കിട്ടാത്തതിലുള്ള വെഷമം മറുവശത്ത്.മാങ്ങ വേണ്ടെന്നു വച്ചു ഇറങ്ങാന്‍ തുടങ്ങി.ഇനി കൊമ്പുകളൊന്നുമില്ല ഊര്‍ന്നു വേണമിറങ്ങാന്‍.ഞാന്‍ അവസാനത്തെ കൊമ്പില്‍ പിടിച്ച് പതുക്കെ താഴത്തേക്കു പതിയെ ചവിട്ടി.കാലു വിറച്ചു തുടങ്ങി.ഞാന്‍ അവിടെ തന്നെ ഇരുന്നു.
ഉച്ചക്ക് ഹാജര്‍ എടുക്കുന്ന പതിവുണ്ട്.വിളിച്ചപ്പോള്‍ ഞാനില്ല.ഇവനെവിടെ.ഒടുവില്‍ അടികിട്ടുമെന്നായപ്പോള്‍ ജോണ്‍ ആളെ കാണിച്ചു കൊടുത്തു.എങ്ങനെയെങ്കിലും താഴെ ഇറങ്ങി ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാല്‍ മതിയെന്നായി.അപ്പോളാണ്' ഒരാള്‍കുട്ടം എന്റെ നേര്‍ക്കു നടന്നു വരുന്നു.മുന്നില്‍ ജോണാണെന്നു കണ്ടപ്പോളേ മനസ്സിലായി.കുറച്ചു കഴിഞ്ഞപ്പോള്‍ ജമാലുദ്ദിന്‍ സാറും.കൂടെ ക്ലാസ്സിലെ കുറച്ചു കുട്ടികളും .ഞാന്‍ മനസ്സില്‍ ഒരടി ഉറപ്പിച്ചു.നാണക്കേടായി.ദൈവമെ ഇവിടന്നങ്ങു മേലോട്ടു പോയെങ്കില്‍ എന്നു ഞാനോര്‍ത്തു.ആരെക്കെയോ എണി കൊണ്ടു വന്നു.വിറച്ചുകൊണ്ട് ഞാന്‍ കാലെടുത്തു വച്ചു.എന്റെ വിറയല്‍ കാരാണം എണി വിറക്കാന്‍ തുടങ്ങി.ആ ശ്രമവും ഉപേക്ഷിച്ചു.അങ്ങനെ മാവിന്റെ ചുവട്ടില്‍ ഒരു വലിയ ആള്‍കൂട്ടവുമായി. അവസാനം സ്കൂളില്‍ കഞ്ഞി വെയ്ക്കുന്ന യോഗമണി ചേട്ടന്‍ എവിടുന്നോ ഒരു വടം സംഘടിപ്പിച്ച് മാവിന്റെ ഞാനിരുന്ന കൊമ്പില്‍ കൂടി കൊരുത്ത് എന്റെ അരയില്‍ കൂടിചുറ്റി പതുക്കെ തൊട്ടി വെള്ളം കോരാന്‍ ഇറക്കുന്നതു പോലെ പതുക്കെ താഴെ എത്തിച്ചു.ഒറ്റ മൊന്ത വെള്ളം അകത്താക്കി മാവിന്റെ മുകളിലേക്ക് കണ്ണും നട്ട് അതില്‍ തന്നെ ചാരി ഇരുന്നു.പിറ്റേന്ന് അമ്മ വന്നു ,അച്ഛന്‍ വന്നു.കുട്ടികള്‍ ഇരട്ടപ്പേരുമിട്ടു.വൈകിട്ട് വീട്ടില്‍ എന്നെ മൂന്നാംമുറ ചെയ്തു.
പിറ്റേന്ന് അമ്മ വന്നു ,അച്ഛന്‍ വന്നു.കുട്ടികള്‍ ഇരട്ടപ്പേരുമിട്ടു.വൈകിട്ട് വീട്ടില്‍ എന്നെ മൂന്നാംമുറ ചെയ്തു.
ReplyDeleteആ പേര്‍ എന്തായിരുന്നു