Monday, April 11, 2011

മഴ ഒരു കണ്ണാടി.


മഴ വന്നാല്‍
വേലിക്കരികിലെ
ചുകന്ന ചെമ്പരിത്തിപ്പൂ
തലതാഴ്ത്തി നില്‍ക്കുന്നതു കാണാം,

മുത്തച്ഛനില്ലാത്ത വീടിന്റെ
ഉമ്മറപ്പടിയില്‍ മഴയില്‍
നടക്കാന്‍ ഇഷ്ടപ്പെടുന്ന
തുരുമ്പിച്ച
ഒരു കാലന്‍ കുടയുണ്ട്.

മഴ വാരിയെടുക്കാന്‍ മറന്നു
പോയ തുള്ളികള്‍ ഇടയ്ക്ക്
സ്കൂളിന്റെ പൊട്ടിയ മേല്‍ക്കൂരയില്‍ക്കൂടി
അടര്‍ന്നു വീഴാറുണ്ട് 
എന്റെ ഓര്‍മ്മകളുടെ ചോറ്റുപാത്രത്തിലേക്ക്!.

4 comments:

  1. ഓര്‍മ്മകള്‍..
    മഴയുടെ നിറമുള്ള, മണമുള്ള ഓര്‍മ്മകള്‍.. :)
    നന്നായിട്ടുണ്ട് കേട്ടോ

    ReplyDelete
  2. കൊള്ളാം... ഇഷ്ടായി ...

    ReplyDelete
  3. ഓര്‍മകള്‍ മനസില്‍ ഓടിയെത്തുന്നു

    ReplyDelete

Related Posts Plugin for WordPress, Blogger...