Saturday, April 30, 2011

പ്രണയവും,ബുദ്ധിയും.കുടുംബവും.


പ്രണയത്തിനു കണ്ണില്ല എന്നു പറയുന്നവരേ ഇതു വായിക്കരുത്.കാരണം "കണ്ണില്ല" എന്ന വാക്ക് ഇവിടെ ഞാന്‍ "ബുദ്ധിയില്ല" എന്ന വാക്കിനോടു ഉപമിപ്പിക്കുന്നു.പ്രണയത്തിനു കണ്ണുവേണം എന്നാലേ അതുമൂലമുണ്ടാകുന്ന വിപത്തുകളെ കാണാന്‍കഴിയൂ.അതിലൂടെ മാത്രമേ ഒരു നല്ല പ്രണയങ്ങളുടെ കാമുകന്‍/കാമുകി ആകാന്‍ കഴിയൂ.

കാമുകന്റെ/കാമുകിയുടെ ചിന്തവരുമ്പോള്‍ തൃശൂര്‍പൂരം വെടികെട്ടുപോലെ മിന്നിത്തിളങ്ങുകയും,കണ്ണൂര്‍ കൂത്തുപറമ്പ് ബോംബുകളെപ്പോലെ വക വെയ്ക്കാതെ വരുമ്പോള്‍ രക്തസാക്ഷികളായി മാറുന്നത് നിങ്ങളുടേയും ചേര്‍ത്ത് മൂന്നു കുടുംബങ്ങള്‍ ആയിരിക്കും.

പ്രണയം ദിവ്യമായ ഒരു അവസ്ഥയാണ്.അതിന്‌ ചിലപ്പോള്‍ ഫാന്റ്സികൈവരുമ്പോഴാണ്‌ സ്നേഹത്തെ ബലികൊടുക്കേണ്ടി വരുന്നത്.ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രേമിച്ചിരിക്കണമെന്നാണ്‌ എന്റെ അഭിപ്രായം അതു വിവാഹത്തിലെത്തുന്നെങ്കില്‍ ഏറ്റവും നല്ലത്.പക്ഷെ ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടായിരിക്കണം.ഇല്ലെങ്കില്‍ ഒരു ആദിമഭാവത്തിന്റെ  ജീവന്‍ നഷ്ടപ്പെടും.

ഇന്നത്തെ അവസ്ഥയില്‍ കുട്ടികളും,മാതാപിതാക്കളും തമ്മിലുള്ള ആശയവിനിമയും കുറവാണ്‌.ജോലിക്കു സമയം തികയാത്തവര്‍ എങ്ങനെ കുട്ടികളെ നോക്കും.അങ്ങനെ വരുമ്പോള്‍ അവര്‍  കുട്ടികളുടെളെ മനസ്സിലാക്കാതെ പോകുന്നു.മനസ്സ് സ്നേഹം കിട്ടുന്നിടത്തേക്ക് പോകും.അതൊന്നും ആര്‍ക്കും തടയാന്‍ കഴിയില്ല.

വീട്ടുകരെ വെറുപ്പിച്ച ,നാട്ടുകാരുടെ "നാവ്" എന്ന വാര്‍ത്താവിനിമയ സംവിധാനത്തിനു വികടസരസ്വതി ആകുമ്പോള്‍ ഒന്നോര്‍ക്കുക പ്രണയം ഒരു ബാധ്യത ആകരുത്;അത് സന്തോഷത്തോടേ ജീവിക്കുവാന്‍ വേണ്ടിയുള്ളതാകണം.എന്നിരുന്നാല്‍ മാത്രമേ പൂത്തു തേന്‍ നിറഞ്ഞ വാഴക്കൂമ്പുപോലെ മധുരിക്കുകയും,അമോണിയ കെട്ടാത്ത ഏത്തക്കാ പോലെ ഹെല്‍ത്തി ആവുകയും ചെയ്യുകയുള്ളൂ.

2 comments:

  1. കൊള്ളാം ... ലേഖനത്തില്‍ പറഞ്ഞവയോട് ഞാനും യോജിക്കുന്നു....

    ReplyDelete

Related Posts Plugin for WordPress, Blogger...