Sunday, September 04, 2011

കറിച്ചട്ടിയും ഞാനും!


മഴപെയ്തിറങ്ങിയാല്‍
ചാലുകളായി
ഒലിച്ചുപോകാനേ
മണ്ണിനു കഴിയുകയുള്ളൂ

                
പക്ഷെ,ചൂളയില്‍
വെന്തെടുത്ത കറിചട്ടിക്ക്
തെങ്ങിന്‍ ചുവട്ടില്‍
കാറ്റും മഴയുമേറ്റാലും
മണ്ണായി ഒലിച്ചുപോകാന്‍
കഴിയില്ലല്ലോ!.
       

അവയ്ക്ക് വീണ്ടും വീണ്ടും
കരിപിടിച്ച് അടുപ്പില്‍
വെന്തു,വെന്തു ചുവപ്പു
നിറമാകനാണ്‌ വിധി

വക്കുകള്‍ ഉടഞ്ഞുപോയ
എന്നെ വൈരാഗ്യത്തിന്റെ
അടുപ്പില്‍ ചുട്ടവരെ
ഇനിയെങ്കിലും
ഞാന്‍ പൊടിപിടിച്ച-
ഇരുട്ടറയിലെക്ക്
വലിച്ചെറിയപ്പെടാന്‍
ആഗ്രഹിക്കുന്നു.
അവിടെ എന്റെ ജീവന്‍
ഉടഞ്ഞു തീരട്ടെ
അന്ധകാരത്തിന്റെ തുറന്ന
മുഖമുള്ള എന്നെ ഇനിയും
വാക്കുകളുടെ തീയില്‍
ചുട്ടെടുക്കരുതേ!!!!!

1 comment:

  1. വൈരാഗ്യത്തിന്റെ അഗ്നി ഊതിക്കെടുത്താനല്ല ആളിക്കത്തിക്കാനാണ്‌ മിക്കവര്‍ക്കും താത്പര്യം.. കവിത നന്നായി

    ReplyDelete

Related Posts Plugin for WordPress, Blogger...