പുഴയുടെ ഒരുപാട് അകലെ അല്ലാതെ ആണ്' എന്റെ സ്കൂള്‍ നില്കൂന്നത്.ഇഷ്ടംപോലെ,മാവും,നെല്ലിക്കയും സ്കൂളിന്റെ എല്ലാ ഭാഗത്തും നില്പോണ്ട്.ഉച്ചക്കുള്ള സ്കൂളിലെ കഞ്ഞിയും,പയറും അടിച്ചുകഴിഞ്ഞാല്‍ പിന്നെ കിളിത്തട്ടു കളിയാണ്.അപ്പോള്‍ പിന്നെയും വിശക്കും പിന്നെയുള്ള പരിപാടി മാങ്ങ ഉണ്ടാകുന്ന സമയമാണെങ്കില്‍ ;ജുലൈ,ഓഗസ്റ്റ് മാസങ്ങളില്‍ ,പിന്നെ അതിന്റെ പുറത്താണ്'.അങ്ങനെ ഒരു ദിവസം കളിച്ചു ക്ഷീണിച്ച് സ്കൂളിലെ പൈപ്പു വെള്ളാവും കുടിച്ച് ''മുതുക്കി പ്ലാവിന്റെ" ചുവട്ടില്‍ പയ്യന്‍സുമായിട്ട് റോഡില്‍ക്കൂടി പോകുന്ന പാണ്ടിലോറിയ്യുടെ ടയറിനെ ഉന്നം വച്ച്..
Saturday, February 20, 2010
Thursday, January 07, 2010
അമ്മ മനസ്സ്.
ഇല്ലാത്ത ലീവ് സംഘടിപ്പിച്ചാണ്' നാട്ടില്‍ കൂട്ടുകാരന്റെ വിവാഹത്തിനെത്തിയത്.-തിരക്കുകളില്‍ നിന്ന് ഓടിയെത്തിയ എന്നെ ആ തിരക്കുകള്‍ തന്നെ ആഹാരമാക്കി . സ്ഥലം കുറച്ച് ദൂരെ ആയിരുന്നതിനാല്‍ വളരെ നേരുത്തെ തന്നെ അവന്റെ വീട്ടില്‍ എത്തേണ്ടതുണ്ട്.കല്ല്യാണത്തലേന്നുള്ള ക്ഷീണം ഇതുവരെ മാറിയില്ല.എങ്കിലും ഞാന്‍ തപ്പിതടഞ്ഞ് അവന്റെ വീട്ടിലേക്ക് വച്ചു പിടിച്ചു.പുറത്ത് അവന്‍ എന്നും കാത്തു നില്ക്കുകയാണ്.ആള്‍ക്കാര്‍ എത്തുന്നതേ ഉള്ളൂ.പക്ഷെ ,വീട്ടുകാര്‍ കുറവ്.ന്യൂക്ലിയാര്‍ ഫാമിലി ആയതിന്റെ കുഴപ്പം.[ചുരുങ്ങി,ചുരുങ്ങി എവിടെ വരെ എത്തുമോ ഈശ്വരാ!!!!]
അവന്‍ എന്നെ കണ്ടപ്പോളേ പരിഭവം തുടങ്ങി:"എന്തൊന്നാടാ,നിനക്ക് രാവിലേ വന്നൂടേ,ആരുമില്ലെന്ന് അറിയാമല്ലോ?"
അവന് എന്നെ കണ്ടപ്പോളേ പരിഭവം തുടങ്ങി:"എന്തൊന്നാടാ,നിനക്ക് രാവിലേ വന്നൂടേ,ആരുമില്ലെന്ന് അറിയാമല്ലോ?"
Thursday, October 15, 2009
എന്റെ സ്കൂള്‍ വരാന്തയിലെ നിഴലുകള്‍.
വര്‍ഷങ്ങള്‍ക്ക് പിറകിലോട്ട് ഒരു തിരിച്ചുപോക്ക്!സുഖമുള്ള ഒരു അവസ്ഥയാണ്.എന്റെ പത്താം ക്ലാസ്സിലെ ഒരു സംഭവം ഇവിടെ കുറിക്കുന്നു.
സ്ഥലം: G.H.H.S,Ottakkal - YEAR -1994
ചരിത്രം, ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ, ക്ലാസ്സ് തകര്‍ത്ത് നടക്കുന്നു.ക്ലാസ്സിലെ കേമനാണ്' പാഠ ഭാഗം വായിക്കുന്നത്;ജാമാലുദ്ദിന്‍ സാര്‍ (ഞങ്ങള്‍ പുള്ളിയെ ചുരുക്കി "ഇടിയന്‍" എന്നാണ് വിളിച്ചിരുന്നത്,ആരെങ്കിലും പ്രശ്നമുണ്ടാക്കിയാല്‍ പതുക്കെ സ്റ്റാഫ് റൂമിനകത്ത് കയറ്റും; പിന്നെ പൊടിപൂരമാണ്) പകുതി ഉറക്കത്തില്‍ പാഠ ഭാഗങ്ങള്‍ വിവരിക്കുന്നുണ്ട്.-ക്ലാസ്സിലെ കുരുത്തം കെട്ടവന്‍മാര്‍ ഞങ്ങള്‍ ആയതു കൊണ്ട് ഏറ്റവും പുറകിലെ ബന്ചിലാണ്' ഞാന്‍,ജീവന്‍,ജസ്ട്രസ്സ്,ജോണ്‍ ഇരിക്കുന്നത്.
പെട്ടന്നായിരുന്നു സാര്‍ എന്നെ വിളിച്ചത്,"ടാ ഉണ്ണീ പുസ്ത്കമെടുത്തോണ്ട് ഇവിടെ വന്ന് ബാക്കി ഭാഗം വായിക്ക്".
ഞാന്‍ ഓര്‍ക്കാപ്പുറത്ത് അടികിട്ടിയതു പോലെ ആയി!.പുറകില്‍ ഞാനും ,ജോണും കൂടി ഡസ്ക്കില്‍ ചെറിയ വട്ടം വരച്ച് ഗോലി കളിക്കുക ആയിരുന്നു.അതിന്റെ തിരക്കില്‍ പുസ്തകം എടുത്ത് വെയക്കാന്‍ പോലും മറന്നു.
കയ്യില്‍ ഉണ്ടായിരുന്ന ഗോലി ഒളിപ്പിക്കാനോ,പുസ്തകം എടുക്കാനോ സമയം കിട്ടിയില്ല;അപ്പോഴെക്കും സാര്‍ എന്റെ അടുത്തെത്താറായിരുന്നു.
'' എന്താടാ ഇത്ര താമസം".ഒരു ഇരയെ കിട്ടിയതു പോലെ സാറിന്റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരിന്നു.
ഞാന്‍ ഒന്നും മിണ്ടാതെ കയ്യില്‍ കിട്ടിയത് ജസ്ട്രസ്സ് ഡസ്ക്കില്‍ നിവര്‍ത്തി വെച്ചിരുന്ന പുസ്തകമാണ്;അതും എടുത്ത് ,ഗോലിയും പുസ്തകത്തിന്റെ സൈഡില്‍ പിടിച്ച് ഞാന്‍ സാറിന്റെ മേശക്ക് അടുത്തേക്ക് നടന്നു (അവിടെ നിന്നാണ്' പുസ്തകം വായിക്കേണ്ടത്.).
സാര്‍ എന്റെ അടുത്ത് നില്‍ക്കുകയാണ്.
ഞാന്‍ വിറച്ച്,വിറച്ച് പുസ്തകം തുറന്നു.ഞെട്ടിപ്പോയി!.ചരിത്ര പുസ്തകത്തിനു പകരം കണക്കു പുസ്തകം .ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി.
ഞാന്‍ നോക്കിയപ്പോള്‍ ജസ്ട്രസ്സ് ചിരി അടക്കാന്‍ പാട്പെടുന്നതു കണ്ടു-''നിനക്കു വെച്ചിട്ടുണ്ടെടാ '' ഞാന്‍ കണ്ണുകൊണ്ട് അവന്റെയടുത്ത് പറ്ഞ്ഞു.
''എന്തെ നിനക്ക് വായന വരുന്നില്ലെ!"ജമാലിന്‍ സാറിന്റെ കടുത്ത സ്വരം .
ഞാന്‍ വിറച്ച് ,വിറച്ച് പറഞ്ഞു,"സാര്‍ പുസ്തകം...''
ബാക്കി പറയുന്നതിനു മുന്‍പെ സാര്‍ പുസ്തകം വാങ്ങി എന്റെ
തലക്ക് ഒറ്റ അടിയായിരുന്നു,കണ്ണില്‍ ഇരുട്ട് കയറുന്നതു പോലെ തോന്നി.
എന്റെ അടുത്ത ഭയം ഗോലി ആയിരുന്നു. കണ്ടാല്‍ അടുത്ത അടി ഉറപ്പാണ്;ഞാന്‍ വെപ്രാളത്തില്‍ ഗോലി പുറത്തേക്ക് എറിഞ്ഞു, ചെന്ന് വീണത് വരന്തയില്‍ക്കുടി പോവുകയായിരുന്ന വിലാസിനി ടീച്ചറിന്റെ ദേഹത്ത്(ഞങ്ങളുടെ മലയാളം ടീച്ചര്‍)
'ഇടി വെട്ടിയവനെ പാമ്പ് കടിച്ചത് പോലെയായി എന്റെ അവസ്ഥ.'
പിന്നീടുണ്ടായ പൂരം പറയണ്ടല്ലോ!
സ്റ്റാഫ് റൂമിന്റെ വാതിലടഞ്ഞു ;പിന്നിട് കേട്ടത് എന്റെ ദീന രോദനങ്ങള്‍ ആയിരുന്നു.
പുറത്തിറങ്ങിയപ്പോള്‍ ജസ്ട്രസ്സ്,കാലന്‍, ഒരു കൂറ ചിരിയുമായി നില്‍ക്കുന്നു.കൈയ്യില്‍ കിട്ടിയത് ഒരു കല്ലാണ്';എടുത്ത് ഒരു കീച്ചു കൊടുത്തു.
''അയ്യോ" എന്ന വിളി കേട്ടപ്പോള്‍ പകുതി വേദന പോയതു പോലെ തോന്നി.
ഒടിഞ്ഞ് നുറുങ്ങിയ വേദനയുമായി ഞാന്‍ ക്ലാസ്സിലേക്കും നടന്നു.

റിയാലിറ്റി അടിമകള്‍
സ്റ്റേജില്‍ കയറാനുള്ള എന്റെ ഫൈന്‍ കാള്‍ വന്നു.
സ്റ്റേജിന്റെ പുറകു വശത്ത് മുട്ടിടിച്ച് നിന്നിരുന്ന ഞാന്‍ അറിയാവുന്ന ദൈവങ്ങളോടെല്ലാം പ്രാര്‍ത്ഥിച്ചു.
കര്‍ത്താവേ,ഇന്ന് എന്റെ എലിമിനേഷന്‍ റൌണ്ടാണ്.കാത്തോളണമേ.പള്ളിയില്‍ ഒരു കൂട് മെഴുകുതിരി കത്തിച്ചോളാമേ!
''ജോബി ഒണ്‍ സ്റ്റേജ് പ്ലീസ്'',സ്റ്റേജ് മനേജരുടെ ശബ്ദം സ്പീക്കറിലൂടെ ഒരു മുരള്‍ച്ചയായി എത്തി.
ഞാന്‍ വിറച്ചു,വിറച്ച് ജഡ്ജസ്സിനേയും,കാണികളേയും തൊഴുത്, വണങ്ങി മുഖത്ത് വിഷാദം നിറച്ച് സ്റ്റേജില്‍ കയറി.
സ്റ്റേജില്‍ മംഗ്ലീഷുമായി അവതാരിക,കൂടെ മലയാളത്തിന്റെ പ്രിയ നടിയും.
"ജോബി നമ്മുടെ ഫേവറേറ്റ് കണ്‍ഡെസ്റ്റെന്റാണ്.അവന്',അണ്ഫോര്ച്
ഇതൊന്നും കേള്‍ക്കാനുള്ള മനസ്സായിരുന്നില്ല അപ്പോള്‍.എങ്കിലം ഞാന്‍ ഇടക്കിടക്ക് നടിയെ നോക്കികൊണ്ടിരുന്നു.
അപ്പോള്‍ ബാക്ക്ഗ്രൌണ്ട് മൂസിക്കായി ഡും...ഡും ശബ്ദം....ടെന്‍ഷന്റെ ഉച്ചസ്ഥായി.
മ്യൂസിക്കിടുന്നവന്റെ നടുവെത്തിച്ച് ഒരു ചവിട്ടു കൊടുക്കാന്‍ തോന്നി
അമ്മക്ക് പ്രസവ വേദന്' മകന്' വീണ വായന എന്ന് പറയാന്‍ വന്നത് തടഞ്ഞു നിര്‍ത്തി.
അവസാന്‍ റിസല്‍ട്ട് വായിച്ചു;ഞാന്‍ പുറത്ത്.
ഞാന്‍ അലറിക്കരഞ്ഞു.,നിങ്ങള്‍ക്ക് ഒരു വോട്ടെങ്കിലും ചെയ്തുകൂടായിരുന്നോ എന്ന് ചോദിച്ച് പാവം ഓഡിയന്‍സിനെ ചീത്ത വിളിച്ചു.
ഞാന്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല.എനിക്ക് ഒരവസരവും കൂടി തരണമെന്നു പറഞ്ഞു.പക്ഷെ,അവര്‍ കേട്ടില്ല.
ആരോ ഒരാള്‍ പുറകില്‍ കൂടിവന്നതും നടുവെത്തിച്ച് ഒരു അടികിട്ടിയതും ഞന്‍ തലയും കുത്തി സ്റ്റേജില്‍ നിന്നും താഴെ വീണതായും ചെറിയ ഒരോര്‍മ്മ പോലെയുണ്ടായിരുന്നു.
കുറച്ചുകഴിഞ്ഞപ്പോള്‍ ആരോ തലയില്‍ വെള്ളമൊഴിച്ചതു പോലെ തോന്നി.തറയില്‍ കിടന്നുകൊണ്ട് കണ്ണ് പതുക്കെ തുറന്നു നോക്കിയപ്പോള്‍ മുന്നില്‍ അമ്മ ഒരു ബക്കറ്റും,ഒരു പുളി വടിയുമായി നില്ക്കുന്നു.
നീയും ഒരു സിംഗറും.മനുഷ്യന്' ഇവിടെ കിടന്നുറങ്ങണ്ട;കൂവലും,കരച്ചിലും,ചീത്ത വിളിയും.ഇന്നത്തോടെ നിര്‍ത്തിക്കോണം റ്റി.വി കാണല്‍.എണീറ്റു പോയി കുളിക്കടാ ശവമേ."
ഒരു വളിച്ച ചിരിയും ചിരിച്ച,അടിയുടെ വേദനയും,തറയില്‍ വീണപ്പോഴുള്ള വേദനയുമായി ഏന്തി,ഏന്തി നടക്കുമ്പോള്‍ ഉമ്മറത്തിരുന്ന് അച്ഛന്‍ പിറുപിറുക്കുന്നതു കേട്ടു:
"ഈ നശിച്ച റ്റി.വി ഞാനിന്ന് തല്ലിപ്പോട്ടിക്കും..."

Subscribe to:
Posts (Atom)