ചുമ്മാതിരുന്ന പിള്ളക്ക് അച്ചുമാമ പള്ളേല്‍ ഒറ്റചവിട്ട്.ചെന്നു വീണതോ ഇടമലഡാമും കഴിഞ്ഞ് നേരെ സെന്റ്ട്രല്‍ ജയിലില്‍,അവിടുന്നു വലിച്ച് 10000 രൂപക്ക് വീണ്ടും ഒരു അഡിഷണല്‍ തൊഴിയും.ഇതിന്റെയൊന്നും ഒരാവശ്യം കൊട്ടാരക്കര ഗണപതി സമക്ഷം തേങ്ങ നിത്യവും ഉടക്കുന്ന പിള്ളേച്ചിനില്ലായിരുന്നു.മൂന്നാര്‍ ശുദ്ധികലശം നടത്തി പാവക്ക നീരു കുടിച്ചു വിശ്രമിച്ചുകൊണ്ടിരുന്നപ്പോളായിരുന്നു പിള്ളേടെ വക അച്ചുമാമനിട്ടൊരു കിക്ക്.കിക്കുകൊണ്ട അച്ചുസാര്‍ മുന്നാറിനല്ല കിക്ക് ഇപ്പോ എനിക്കിട്ടാണേ എന്നും പറഞ്ഞ് മൂക്കും കുത്തി പത്രത്തില്‍ വീണൂ.
പിന്നെ പറയണോ.ഉറച്ച പി.ബി പോലെ നിന്ന അച്ചുമാമ തന്റെ ശിങ്കിടികളെ എല്ലാം കൂട്ടി പിള്ളക്കെതിരേ ഒരു ശത്രുസംഹാര പൂജ ആരംഭിച്ചു.ഹോമകണ്ടത്തില്‍ നിന്നും പൊങ്ങി വന്നതോ ഒരു ഇടമലയാറും.കിട്ടിയതു കിട്ടി ലൂക്കേച്ചാ എന്നു പറഞ്ഞ് രണ്ടു കാലും കൊടുത്ത് നേരെ ഡെല്‍ഹിയിലേക്ക് വെച്ചുപിടിച്ചു.തന്റെ കേസു വാദിച്ചു തടിച്ചു കൊഴുത്ത സര്‍ദാര്‍ജിയെ തണുപ്പത്ത് കുത്തിയെണീപ്പിച്ച് ഒരു ഹരജി കൊടുത്തു.അന്നു രാത്രിമുതല്‍ പിള്ളക്ക് ചൊറിയാന്‍ തുടങ്ങി.ഇടമലയാറിന്റെ വെള്ളം അങ്ങനെ അച്ചു സാര്‍ കുറെ നാളായി ചൊറിതണമിട്ടു കലക്കിക്കൊണ്ടിരിക്കുകയായിരുന്നു.അവസാനം പിള്ള വീണു.പണ്ട് പോ പിള്ളേ എന്നു പറഞ്ഞ കോടതി ഇപ്പോള്‍ വാ പിള്ളേ എന്നും പറഞ്ഞ് പിടിച്ചകത്തിട്ടു.പിള്ള ആളൊരു പരാക്രമിയാണ്.ഇതിയാന്‍ പറഞ്ഞത് :"ഇനി ഞാന്‍ ഒരു അപ്പീലിനും പോകുന്ന അപ്പീലില്ല എന്നാണ്.എനിക്കറിയാം ഞാനൊന്നും ചെയ്തിട്ടില്ല".പക്ഷെ അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും.എന്തായാലും കൊടിയേരി സഖാവ് ജയിലില്‍ എല്ലാ തടവുകാര്‍ക്കും കട്ടില്‍ കൊടുക്കുമെന്നു പറഞ്ഞിട്ടുണ്ട്.ഒരു കട്ടില്‍ ഉറപ്പാണ്.
23 വര്‍ഷം പഴക്കമുള്ള കേസ് ഇപ്പോള്‍ അച്ചുമാമ തമിരടിച്ച് പൊട്ടിച്ചതെന്തിനാണ്.ഇലക്ഷന്‍ അടുക്കുന്ന സമയമായതുകൊണ്ട് ജനസമ്മിതി വര്‍ദ്ദിപ്പിക്കാനായിരിക്കും.എല്ലാ ഇലക്ഷനും എല്ലാ പര്‍ട്ടികളും ഒരു മുഖം മിനുക്കല്‍ നടത്താറുണ്ടല്ലോ അതിന്റെ ആദ്യ പരിപാടി ആയിരിക്കും.2 കോടി ഖജനാവിനു നഷ്ടമുണ്ടാക്കിയ പദ്ധതിയില്‍ പിള്ളയുടെ നഷ്ടം 7 വര്‍ഷം.2000 കോടിയുണ്ടാക്കനുള്ള അവസരവും നഷ്ടം.'പിള്ളേച്ചാ മഹാല്ക്ഷമിയെ പുറം കാലു കൊണ്ട് തട്ടിക്കളഞ്ഞില്ലേ'.വന്‍ലാഭം ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത് ഗണേശനായിരിക്കും.
മന്ത്രിപദമുറപ്പിച്ച പിള്ളയെ പുലിക്കെണിവെച്ച് പിടിച്ച വി.സ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ ആരോമല്‍ച്ചേകവരാണ്.ഇടതുപക്ഷത്തു നിന്നും വലതുപക്ഷത്തേക്കു ചാടിയ പിള്ള്യ്ക്ക് കൊട്ടാരക്കരയില്‍ ഒരു ബദല്‍ സ്ഥാനാര്‍ത്ഥി ഒരിക്കലും ഉണ്ടായിട്ടില്ല.ഇപ്പോള്‍ നാഥനില്ലാ കളരിയായ കൊട്ടാരക്കര ചക്കരക്കുടത്തില്‍ കൈയ്യിട്ടു നക്കാന്‍ കാങ്ക്രസ്സ് മൂളി നടക്കുന്നുണ്ട്.പക്ഷെ പല വമ്പന്‍മാരുടേ പേരുകള്‍ കാഗ്രസ്സ് ആലോചിക്കുന്നുണ്ടെങ്കിലും പിള്ളക്ക് കേസിന്റെ വിധി വന്നതിനു ശേഷം ലഭിച്ച് സ്ഥീകരണം കണ്ട് തൊള്ള പൊളിച്ചു നില്പാണ്.എല്ലാവര്‍ക്കും സ്ഥാനാര്‍ത്ഥിയാവാന്‍ ഒരു അസ്കിത കാണുന്നുണ്ട്.
കൊട്ടാരക്കരയുടെ മുഖച്ചായ മാറ്റിയെഴുതിയ പിള്ളയെ സ്വന്തം പിള്ളയായി കാണുന്ന അമ്മമാരും,കാഗ്രസ്സിനോടു കലിപ്പുള്ള എന്‍.എസ്സ്.എസ്സ് ഇതുകൂടെ കേട്ടപ്പോള്‍ താറുമുടുത്ത് നായര്‍പ്പട ക്ക് കളരിപ്പയറ്റ് മുറകള്‍ പഠിപ്പിക്കുന്നു എന്ന് പിന്നാമ്പുറ ശ്രുതിയുണ്ട്.
കൊട്ടാരക്കരയിലേ സി.ഇ.ഓ ആയ പിള്ളയെ എളുപ്പത്തില്‍ പിരിച്ചുവിടാന്‍ പറ്റില്ലയെന്നു മറ്റുള്ളവര്‍ക്ക് മനസ്സിലായിട്ടുണ്ട്.ബോണസും,ഗ്രാറ്റുകുറ്റിയും,പെന്‍ഷനുമില്ലാതെ പിള്ള പോവില്ല.
പടവെട്ടി കൊട്ടാരക്കരയില്‍ ചെന്നപ്പോള്‍ അവിടെയെല്ലാം പിള്ളമാരായതു കൊണ്ട് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പിള്ളയാക്കാനുള്ള ശ്രമത്തിലായിരിക്കും കാങ്ക്രസ്സുകാര്‍.രാഷ്ട്രീയം പറ്റിയില്ലെങ്കില്‍ ജാതിപറഞ്ഞെങ്കിലും വോട്ടു നേടാമല്ലോ.അതായിരിക്കും ഉമ്മന്‍ സാറിന്റേരും,ചെന്നിചേട്ടന്റേയും ഏക ആശ്വാസം.
ഗണേശനെ സ്വന്തം തട്ടകത്തിലെക്ക് എത്തിക്കാനുള്ള പിള്ളയുടെ ശ്രമം പാളുമോ.ഒന്നും പറ്റിയില്ലെങ്കില്‍ മകളെ രംഗത്തിറക്കുമെന്നാണ് പറഞ്ഞു കേള്‍വി.അങ്ങനെ വന്നാല്‍ ലീഡര്‍ക്കു പറ്റിയതു പോലെ ആവുമോ?.എന്നും കുളിച്ചു തൊഴുത് വിഘ്നേശ്വര നടയില്‍ തേങ്ങ അടിക്കേണ്ടി വരുമോ.കാത്തിരുന്നു കാണാം.

വാല്‍ക്കഷണം:ഇനിയും വി.സ് തന്നെ ആയിരിക്കും പാര്‍ട്ടിയെ നയിക്കുകയെന്ന് അറിയിച്ചു കഴിഞ്ഞു.അങ്ങനെയെങ്കില്‍ പല പിണറായിമാര്‍ക്കും,കുഞ്ഞാലി,പിള്ള എന്നിവര്‍ക്കും പണികിട്ടാന്‍ സാധ്യത് ഉണ്ട്.പക്ഷെ പാര്‍ട്ടി അങ്ങനെ വെറുതെ ഒരു ആശ പറഞ്ഞതിനാല്‍ എല്ലാവര്‍ക്കും ആശ്വാസത്തിനു വകയുണ്ട്.
നമ്മടെ മുരളിചേട്ടന്‍ ഒന്നിങ്ങോട്ട് ഇറങ്ങട്ടെ.എന്നിട്ട് കാണിച്ചു തരാം ബാക്കി!!
ReplyDelete(ഒരുപാട് 'പിള്ളമാര്‍' ഇനിയും ഉണ്ട് കേരളത്തില്‍..അവരൊക്കെ എന്ന് അകത്തു കിടക്കും?)
തെരഞ്ഞെടുപ്പ് വര്വല്ലേ..
ReplyDeleteമൂന്നാറ് മോഡല്‍ സ്മാര്‍ട്ട്കേരളമാക്കാനാ....
ഐസ്ക്രീം ഉരുകും..സുനാമിണ്ടാകും..
എന്നൊക്കെ മുന്നറിയിപ്പും ഉണ്ടത്രേ...!!!