കിനാവിന്റെ നീലരാവിൽ
പൂത്തു നിൻ മിഴികൾ
അന്തിമേഘചാറണിഞ്ഞ്
കലർന്നു നിൻ മുഖവും
കാതരമീ പ്രണയരാവിൽ
കാത്തിരുന്നവളേ...
ഇന്ദുപാളികൾ പെയ്തുണരുമീ-
യാമ്പൽ കുളപ്പടവിൽ.
(കിനാവിന്റെ...)
മഞ്ഞുരുകും മേടമാസപൊൻപുലരിയിൽ നീ
കനവിന്റെ പൂക്കളുമായി മെല്ലെ ഉണർന്നീടുമ്പോൾ
കുഞ്ഞുപൂവിൽ നീർമണി കുളിരായി വീണ്ടും
തെളിയുമെൻ അനുരാഗത്തിൻ മുത്തു കോർത്തീടുമ്പോൾ
വാകപ്പൂത്തോപ്പിൽ വീഴും
മലർമഞ്ഞിൻ തോടു കളഭങ്ങൾ
നിൻ മെയ്യിൽ കുളിർ ചേർക്കുമ്പോൾ
നാണാമാർന്നല്ലോ നീയും
തരളമായല്ലോ...
(കിനാവിന്റെ....)
വെയിലിന്റെ കതിർനാളം തണുവേറ്റീടുമീ
നാട്ടുപാതയോരത്ത് നീ കാത്തു നിന്നീടുമ്പോൾ
പീലീനീർത്തിയ കാവടികൊമ്പിൽ ഞാനും
കാവുലഞ്ഞൊരു തെന്നലായി നിന്നിലെത്തുമ്പോൾ
പുള്ളുവൻ പാട്ടിൽ വീഴും
കാറ്റിൽ കൈകൾ തട്ടി
മഞ്ഞളിൻ പൂക്കൾ തൂവി
നിന്നോടു ചൊല്ലീടുമ്പോൾ
ഈ മൊഴികളേനിക്കല്ലെ
ഋതുഭാവമെനിക്കല്ലെ..
(കിനാവിന്റെ...)
പൂത്തു നിൻ മിഴികൾ
അന്തിമേഘചാറണിഞ്ഞ്
കലർന്നു നിൻ മുഖവും
കാതരമീ പ്രണയരാവിൽ
കാത്തിരുന്നവളേ...
ഇന്ദുപാളികൾ പെയ്തുണരുമീ-
യാമ്പൽ കുളപ്പടവിൽ.
(കിനാവിന്റെ...)
മഞ്ഞുരുകും മേടമാസപൊൻപുലരിയിൽ നീ
കനവിന്റെ പൂക്കളുമായി മെല്ലെ ഉണർന്നീടുമ്പോൾ
കുഞ്ഞുപൂവിൽ നീർമണി കുളിരായി വീണ്ടും
തെളിയുമെൻ അനുരാഗത്തിൻ മുത്തു കോർത്തീടുമ്പോൾ
വാകപ്പൂത്തോപ്പിൽ വീഴും
മലർമഞ്ഞിൻ തോടു കളഭങ്ങൾ
നിൻ മെയ്യിൽ കുളിർ ചേർക്കുമ്പോൾ
നാണാമാർന്നല്ലോ നീയും
തരളമായല്ലോ...
(കിനാവിന്റെ....)
വെയിലിന്റെ കതിർനാളം തണുവേറ്റീടുമീ
നാട്ടുപാതയോരത്ത് നീ കാത്തു നിന്നീടുമ്പോൾ
പീലീനീർത്തിയ കാവടികൊമ്പിൽ ഞാനും
കാവുലഞ്ഞൊരു തെന്നലായി നിന്നിലെത്തുമ്പോൾ
പുള്ളുവൻ പാട്ടിൽ വീഴും
കാറ്റിൽ കൈകൾ തട്ടി
മഞ്ഞളിൻ പൂക്കൾ തൂവി
നിന്നോടു ചൊല്ലീടുമ്പോൾ
ഈ മൊഴികളേനിക്കല്ലെ
ഋതുഭാവമെനിക്കല്ലെ..
(കിനാവിന്റെ...)
അതി മനോഹരമായ കവിത ..സൌന്ദര്യവും ലാളിത്യവുമുള്ള വരികള്‍ ...ശെരിക്കും താനേ കിനിഞ്ഞിറങ്ങുന്ന നീരുറവ പോലെ തണുപ്പേകി കേട്ടോ ഈ കവിത ...
ReplyDeleteമനോഹരം.
ReplyDeleteഇതിന്‍റെ ശബ്ദാവിഷ്കാരം ഉണ്ടോ..?
ഇതിന്റെ ശബ്ദാവിഷ്കാരം ചെയ്തിട്ടില്ല നാമൂസ്.
ReplyDelete