അച്ഛനും,അമ്മയും
മരിക്കണമെന്ന്
ആശിച്ചവനാണ് ഞാൻ.
"സ്നേഹിക്കാൻ കഴിയാത്തവരേ
നിങ്ങൾ മരണപ്പെടുക."
'വിശ്വാസം' എന്ന വാക്കിൽ
ഒരുമിച്ചവരാണ് അച്ചനും,അമ്മയും.
കബന്ധങ്ങൾ നടുങ്ങുമാറ്
അവർ കലഹിക്കുന്നു.
ഞാൻ വഴിവക്കിൽ
പിറന്നവനും.
നിഴലിന്റെ
തണൽ വിരിച്ചും,
കണ്ണുനീർ
തേവിയും
ഞാൻ അവരുടെ
ചുറ്റും ഭയത്തിന്റെ
നൂല് ധരിച്ച് നടന്നു.
കാട്ടുതീയിൽ അകപ്പെട്ട
മണ്ണാണ് എന്റെ ശരീരം.
ഇന്ന് ക്രൂരമായ
ആഗ്രഹങ്ങളില്ല;
എന്നോടോപ്പം അവ
ഭൂമിക്ക് ദാനമായി നൽകി.
എന്റെ കുഴിമാടത്തിന്റെ
തലയ്ക്കൽ കല്ല്
ഇറക്കിവെച്ചവരോടു നന്ദി.
സ്നേഹത്തിന്റെ
തിരുശേഷിപ്പാണത്.
ജീവിക്കാൻ കഴിയാതെ
മടങ്ങിയ ഒരു പ്രാണന്റെ
തിരുശേഷിപ്പ്.
No comments:
Post a Comment