Saturday, February 26, 2011

മെനഞ്ഞെടുത്ത സമയങ്ങളിലെ വാക്കുകള്‍


രാത്രികള്‍ ഭൂമിയില്‍ ചൊരിഞ്ഞ
ജലകണങ്ങളാണ്‌ നിന്റെ
വാക്കുകള്‍.

കാറ്റിന്റെ ആത്മാവില്‍
മെനഞ്ഞെടുത്ത നിന്റെ
സാമീപ്യത്തിനു നിറം
പകര്‍ന്നത് പെയ്തുതോര്‍ന്ന
മഴയുടെ കുന്നിന്‍ചെരുവുകളില്‍
വൈകുന്നേരങ്ങളില്‍ പതിച്ച
കൊന്നപ്പൂവിന്റെ നിറമുള്ള
പ്രകാശമായിരുന്നു.

എന്റെ അമലമായ ചിന്തകളാണ്‌
വെള്ളിമേഘങ്ങള്‍
നീയാം ആഴിയുടെ ചുടു
ജലകണങ്ങളില്‍
ഉറഞ്ഞുകൂടുന്ന മഴമേഘങ്ങള്‍
ആകാനാണെനിക്കിഷ്ടം
നിന്നില്‍ തന്നെ
പെയ്തലിയാമല്ലോ!.

ഒരിക്കലും ഒരുമിക്കുവാന്‍
കഴിയില്ലെങ്കില്‍പ്പൊലും
കടലും,ആകാശവും
ബദ്ധപ്രാണേശ്വരരാണ്.
ഇവര്‍ ഒന്നാകുന്നതു വരെ
എന്റെ പ്രണയം നിന്നോടു
ചേര്‍ന്നു നില്‍ക്കട്ടെ.
(ഇവര്‍..)

3 comments:

  1. ഒരിക്കലും ഒരുമിക്കുവാന്‍
    കഴിയില്ലെങ്കില്‍പ്പൊലും
    കടലും,ആകാശവും
    ബദ്ധപ്രാണേശ്വരരാണ്.
    ഇവര്‍ ഒന്നാകുന്നതു വരെ
    എന്റെ പ്രണയം നിന്നോടു
    ചേര്‍ന്നു നില്‍ക്കട്ടെ.

    നല്ല വരികൾ.
    അഭിനന്ദനങ്ങൾ

    ReplyDelete
  2. നോക്കൂ,.. കോടുത്തിരിക്കുന്ന ചിത്രത്തിൽ പോലും ഒരു ഗാഢാലിംഗനത്തിൽ അമർന്നിരിക്കുന്ന കടലും ആകാശവും.

    ReplyDelete

Related Posts Plugin for WordPress, Blogger...