ഭൂവില്‍ മഞ്ഞുവീഴും യാമം
തുയിലിന്‍ രാഗമായെത്തീ
(ഭൂവില്‍..)
പൂന്തിങ്കളോ മാനത്തെത്തി
കുഞ്ഞാറ്റകള്‍ ചായുറങ്ങി
നാളെതന്‍ ആശാദീപം- നീയേ..
കണ്ണില്‍ കിന്നാരങ്ങള്‍
ചുണ്ടില്‍ പയ്യാരങ്ങള്‍
കണ്ടൂ ചെമ്മാനങ്ങള്‍
ചൊന്നൂ പുന്നാരങ്ങള്‍
(ഭൂവില്‍....)
വാത്സല്ല്യതീരം പൂകും പൈതല്‍
പൂമ്പാറ്റപൊലെ പാറി വന്നു.
തേനിറ്റുതൂകിയ പൂക്കളെപ്പോലവന്‍
മാതാവിന്‍ നെഞ്ഞില്‍ ചായുറങ്ങി...
രാവിന്‍ തന്ത്രികളും മീട്ടി
രാക്കിളി പാടീടുന്നു ദൂരെ
(രാവിന്റെ...)
ഈ രാവിലും, പാല്‍ക്കതിരിലും
കളിയാടും നിദ്രകള്‍ കുഞ്ഞിക്കാറ്റായെത്തി
(ഭൂവില്‍...)
വാനിലെ പാതയില്‍ താരക ജാലങ്ങള്‍
തോരണം ചാര്‍ത്തുമീ വേള
(വാനിലെ....)
പൊന്‍മണി കണ്ണുകളും ചേര്‍ത്ത്
തൂവലില്‍ സ്വപ്നത്തിലെക്കെത്തൂ
(പൊന്‍മണി..)
തേന്‍ മൊഴികളും,പൂമിഴികളും
അമ്മതന്‍ മാറില്‍ കണ്‍കുളിരായി മാറും.
(ഭൂവില്‍.....)
Picture Courtesy -ClipArt
No comments:
Post a Comment