Tuesday, May 31, 2011

ഒറ്റയായിപ്പോയ " 1" ("ഒന്ന്")


ഒന്നുമുതല്‍ അല്ലാതെ
എണ്ണിത്തുടങ്ങാന്‍ കഴിയില്ല.
പത്തു കഴിഞ്ഞാല്‍ പിന്നെ
ഒന്നിന്റെ സ്ഥാനം
പടിപ്പുറത്ത്.
മഴയും,കൊടും വെയിലുമേറ്റ്
ഒറ്റക്കിരുന്ന് കരയും.
പതിറ്റാണ്ട് കഴിയുമ്പോള്‍
ഇരുപത്തിന്റെ കൂടെയോ,
മുപ്പത്തി ഒന്നിന്റെ കൂടെയോ
പ്രായത്തിന്റെ ചിരിയുമായി
കാലത്തിന്റെ ഉമ്മറപ്പടിയില്‍
ഒന്നിനെ കാണാം.
ഇടയ്ക്കെപ്പോഴോ
സ്വാര്‍ത്ഥതയുടെ
പേരില്‍ പൂജ്യങ്ങള്‍
ഒന്നിനോടു സ്നേഹം
കാണിക്കാറുണ്ട്.
"ഒറ്റ" എന്നു വിളിച്ച്
പൂജ്യങ്ങളും,ഇരട്ടകളും
അടക്കിചിരിക്കുന്നു.
പക്ഷെ ഒന്നു ചോദിച്ചോട്ടെ
"എന്നില്‍ നിന്നല്ലാതെ
നിങ്ങള്‍ക്ക് തുടങ്ങുവാന്‍
കഴിയുമോ?"
"പൂജ്യമേ നീയെന്നോടു
ചേര്‍ന്നു നില്‍ക്കണം
എന്റെ വില അറിയണമെങ്കില്‍"
അക്കങ്ങള്‍ നിരത്തുമ്പോള്‍
വലത്തു നിന്നു എണ്ണിത്തുടങ്ങുവാന്‍
ഇഷ്ടപ്പെടുന്നവര്‍ക്ക്
എന്നും ഒറ്റക്കായവന്റെ ശബ്ദം
ജല്പനങ്ങള്‍ മാത്രം.

2 comments:

  1. ഒറ്റയുടെ വേദന അറിയാതെ പോയ പൂര്‍വസൂരികളോടു ദൈവം പൊറുക്കട്ടെ...കവിത നന്നായിരിക്കുന്നു

    ReplyDelete
  2. ഇടയ്ക്കെപ്പോഴോ
    സ്വാര്‍ത്ഥതയുടെ
    പേരില്‍ പൂജ്യങ്ങള്‍
    ഒന്നിനോടു സ്നേഹം

    Nice...keep writing.

    ReplyDelete

Related Posts Plugin for WordPress, Blogger...