Monday, June 28, 2010

ഞാന്‍ ചന്തക്കുപോയപ്പോള്‍.

20-നൂറ്റാണ്ടില്‍ നടന്ന ഒരു സംഭവമാണ്.ഈ മരുഭൂമിയില്‍ ബോറഡിച്ചിരിക്കുമ്പോള്‍ ഒറ്റക്ക് ഇരുന്ന് ചിരിക്കുന്ന ചില പഴ സംഭവങ്ങളുടെ പുതുമയുള്ള ഒരു ഏട് ഇവിടെ വലിച്ചുകീറി ഒട്ടിക്കുന്നു.

ഡിഗ്രിക്ക പഠിക്കുന്ന കാലം.അന്നൊരു വിനോദയാത്രക്ക് പോവുകയെന്നാല്‍ തന്നെ ഒരു വലിയ കാര്യമായിട്ടാണ്‌ സംഭവമായിട്ടാണ്‌ എന്റെ വീട്ടുകാര്‍ കരുതിയിരുന്നത്.കെട്ടഴിച്ചുവിട്ട പശുവിന്‍കുട്ടിയാണ്‌ ഞാനെന്ന് അവര്‍ മനസ്സിലാക്കി കാണും.

ഞാന്‍ ഈ വിനോദ  യാത്രക്ക് പോകുവാനുള്ള തീരുമാനം ഉണ്ടാകുന്നതു വരെ അതിനു മുമ്പുള്ള ഒരു വിനോദയാത്രക്കും പോയിരുന്നില്ല.അവസാന വര്‍ഷമായതിനാല്‍ വീട്ടുകാര്‍ സമ്മതിച്ചു.പ്രേമിച്ചു കല്ല്യാണം കഴിക്കുവാന്‍ പോകുന്നവന്റെ അവസ്ഥപോലെ ആയിരുന്നു എന്റെ ഉള്ളില്‍.അവസാനം വീട്ടു കാരെ സെന്റിയാക്കി സമ്മതിപ്പിച്ചു.

Sunday, May 30, 2010

ദൈവമേ,നീയെന്റെ സുഹൃത്തിനെയാണ്‌ കൊന്നത്.

പഴയ തകരപ്പെട്ടികള്‍ മാറാല കളഞ്ഞ് അടുക്കി വെയ്ക്കുന്നതിനിടയിലായിരുന്നു അവന്‍ ആ കത്ത് കണ്ടത്.പോസ്റ്റോ ഓഫീസില്‍ നിന്നും പതിച്ച സീലുകള്‍ മാഞ്ഞ്,പുകയുടെ പഴക്കം ചെന്ന മഞ്ഞക്കറ പുരണ്ട് നീല നിറം മങ്ങിയ ഒരു കത്ത്.പഴയ കത്തുകളുടെ ഒരു കൂമ്പാരം തന്നെയുണ്ട്!.പക്ഷെ എന്തുകൊണ്ടാണ്‌ ഇതു മാത്രം നിറഞ്ഞു കണ്‍മുന്നില്‍പ്പെട്ടത്!.അവന്‍ ആ കത്ത് പൊടിതട്ടി എടുത്ത് ഒരു കാലുപോയിക്കിടന്ന മാറാല പിടിച്ച കാസേരയിലേക്ക് ഒരു പേപ്പര്‍ വിരിച്ച് ബാലന്‍സ്സ് ചെയ്ത് ഇരുന്നു.കൈപറ്റാന്‍ ആളില്ലാതെ തിരിച്ചു വന്ന ഒരു കത്തായിരുന്നു അത്.അതിന്റെ താളുകള്‍ മെല്ലെ അടര്‍ത്തി മങ്ങിത്തുടങ്ങിയ അക്ഷരങ്ങളിലേക്ക് കണ്ണോടിച്ചു......

Saturday, February 20, 2010

അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു.

പുഴയുടെ ഒരുപാട് അകലെ അല്ലാതെ ആണ്' എന്റെ സ്കൂള്‍ നില്കൂന്നത്.ഇഷ്ടംപോലെ,മാവും,നെല്ലിക്കയും സ്കൂളിന്റെ എല്ലാ ഭാഗത്തും നില്പോണ്ട്.ഉച്ചക്കുള്ള സ്കൂളിലെ കഞ്ഞിയും,പയറും അടിച്ചുകഴിഞ്ഞാല്‍ പിന്നെ കിളിത്തട്ടു കളിയാണ്.അപ്പോള്‍ പിന്നെയും വിശക്കും പിന്നെയുള്ള പരിപാടി മാങ്ങ ഉണ്ടാകുന്ന സമയമാണെങ്കില്‍ ;ജുലൈ,ഓഗസ്റ്റ് മാസങ്ങളില്‍ ,പിന്നെ അതിന്റെ പുറത്താണ്'.അങ്ങനെ ഒരു ദിവസം കളിച്ചു ക്ഷീണിച്ച് സ്കൂളിലെ പൈപ്പു വെള്ളാവും കുടിച്ച് ''മുതുക്കി പ്ലാവിന്റെ" ചുവട്ടില്‍ പയ്യന്‍സുമായിട്ട് റോഡില്‍ക്കൂടി പോകുന്ന പാണ്ടിലോറിയ്യുടെ ടയറിനെ ഉന്നം വച്ച്..

Thursday, January 07, 2010

അമ്മ മനസ്സ്.

ഇല്ലാത്ത ലീവ് സംഘടിപ്പിച്ചാണ്' നാട്ടില്‍ കൂട്ടുകാരന്റെ വിവാഹത്തിനെത്തിയത്.-തിരക്കുകളില്‍ നിന്ന് ഓടിയെത്തിയ എന്നെ ആ തിരക്കുകള്‍ തന്നെ ആഹാരമാക്കി . സ്ഥലം കുറച്ച് ദൂരെ ആയിരുന്നതിനാല്‍ വളരെ നേരുത്തെ തന്നെ അവന്റെ വീട്ടില്‍ എത്തേണ്ടതുണ്ട്.കല്ല്യാണത്തലേന്നുള്ള ക്ഷീണം ഇതുവരെ മാറിയില്ല.എങ്കിലും ഞാന്‍ തപ്പിതടഞ്ഞ് അവന്റെ വീട്ടിലേക്ക് വച്ചു പിടിച്ചു.പുറത്ത് അവന്‍ എന്നും കാത്തു നില്ക്കുകയാണ്.ആള്‍ക്കാര്‍ എത്തുന്നതേ ഉള്ളൂ.പക്ഷെ ,വീട്ടുകാര്‍ കുറവ്.ന്യൂക്ലിയാര്‍ ഫാമിലി ആയതിന്റെ കുഴപ്പം.[ചുരുങ്ങി,ചുരുങ്ങി എവിടെ വരെ എത്തുമോ ഈശ്വരാ!!!!]
അവന്‍ എന്നെ കണ്ടപ്പോളേ പരിഭവം തുടങ്ങി:"എന്തൊന്നാടാ,നിനക്ക് രാവിലേ വന്നൂടേ,ആരുമില്ലെന്ന് അറിയാമല്ലോ?"
Related Posts Plugin for WordPress, Blogger...