Thursday, October 15, 2009

റിയാലിറ്റി അടിമകള്‍


സ്റ്റേജില്‍ കയറാനുള്ള എന്റെ ഫൈന്‍ കാള്‍ വന്നു.
സ്റ്റേജിന്റെ പുറകു വശത്ത് മുട്ടിടിച്ച് നിന്നിരുന്ന ഞാന്‍ അറിയാവുന്ന ദൈവങ്ങളോടെല്ലാം പ്രാര്‍ത്ഥിച്ചു.
കര്‍ത്താവേ,ഇന്ന് എന്റെ എലിമിനേഷന്‍ റൌണ്ടാണ്.കാത്തോളണമേ.പള്ളിയില്‍ ഒരു കൂട് മെഴുകുതിരി കത്തിച്ചോളാമേ!
''ജോബി ഒണ്‍ സ്റ്റേജ് പ്ലീസ്'',സ്റ്റേജ് മനേജരുടെ ശബ്ദം സ്പീക്കറിലൂടെ ഒരു മുരള്‍ച്ചയായി എത്തി.
ഞാന്‍ വിറച്ചു,വിറച്ച് ജഡ്ജസ്സിനേയും,കാണികളേയും തൊഴുത്, വണങ്ങി മുഖത്ത് വിഷാദം നിറച്ച് സ്റ്റേജില്‍ കയറി.
സ്റ്റേജില്‍ മംഗ്ലീഷുമായി അവതാരിക,കൂടെ മലയാളത്തിന്റെ പ്രിയ നടിയും.
"ജോബി നമ്മുടെ ഫേവറേറ്റ് കണ്‍ഡെസ്റ്റെന്റാണ്.അവന്',അണ്‍ഫോര്‍ച്ചുണേറ്റിലി കഴിഞ്ഞ റൌണ്ടുകളില്‍ എന്തെക്കെയൊ കുഴപ്പം പറ്റി,പനിപിടിച്ചു..അങ്ങനെ ആ കസര്‍ത്ത് നീണ്ടു പോയി,കൂടാതെ പ്രിയ നടിയുടെ വക മംഗ്ലീഷ് കസര്‍ത്ത് വേറെയും.
ഇതൊന്നും കേള്‍ക്കാനുള്ള മനസ്സായിരുന്നില്ല അപ്പോള്‍.എങ്കിലം ഞാന്‍ ഇടക്കിടക്ക് നടിയെ നോക്കികൊണ്ടിരുന്നു.
അപ്പോള്‍ ബാക്ക്ഗ്രൌണ്ട് മൂസിക്കായി ഡും...ഡും ശബ്ദം....ടെന്‍ഷന്റെ ഉച്ചസ്ഥായി.
മ്യൂസിക്കിടുന്നവന്റെ നടുവെത്തിച്ച് ഒരു ചവിട്ടു കൊടുക്കാന്‍ തോന്നി
അമ്മക്ക് പ്രസവ വേദന്' മകന്' വീണ വായന എന്ന് പറയാന്‍ വന്നത് തടഞ്ഞു നിര്‍ത്തി.
അവസാന്‍ റിസല്‍ട്ട് വായിച്ചു;ഞാന്‍ പുറത്ത്.
ഞാന്‍ അലറിക്കരഞ്ഞു.,നിങ്ങള്‍ക്ക് ഒരു വോട്ടെങ്കിലും ചെയ്തുകൂടായിരുന്നോ എന്ന് ചോദിച്ച് പാവം ഓഡിയന്‍സിനെ ചീത്ത വിളിച്ചു.
ഞാന്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല.എനിക്ക് ഒരവസരവും കൂടി തരണമെന്നു പറഞ്ഞു.പക്ഷെ,അവര്‍ കേട്ടില്ല.
ആരോ ഒരാള്‍ പുറകില്‍ കൂടിവന്നതും നടുവെത്തിച്ച് ഒരു അടികിട്ടിയതും ഞന്‍ തലയും കുത്തി സ്റ്റേജില്‍ നിന്നും താഴെ വീണതായും ചെറിയ ഒരോര്‍മ്മ പോലെയുണ്ടായിരുന്നു.

കുറച്ചുകഴിഞ്ഞപ്പോള്‍ ആരോ തലയില്‍ വെള്ളമൊഴിച്ചതു പോലെ തോന്നി.തറയില്‍ കിടന്നുകൊണ്ട് കണ്ണ്  പതുക്കെ തുറന്നു നോക്കിയപ്പോള്‍ മുന്നില്‍ അമ്മ ഒരു ബക്കറ്റും,ഒരു പുളി വടിയുമായി നില്ക്കുന്നു.
നീയും ഒരു സിംഗറും.മനുഷ്യന്' ഇവിടെ കിടന്നുറങ്ങണ്ട;കൂവലും,കരച്ചിലും,ചീത്ത വിളിയും.ഇന്നത്തോടെ നിര്‍ത്തിക്കോണം റ്റി.വി കാണല്‍.എണീറ്റു പോയി കുളിക്കടാ ശവമേ."
ഒരു വളിച്ച ചിരിയും ചിരിച്ച,അടിയുടെ വേദനയും,തറയില്‍ വീണപ്പോഴുള്ള വേദനയുമായി ഏന്തി,ഏന്തി നടക്കുമ്പോള്‍ ഉമ്മറത്തിരുന്ന് അച്ഛന്‍ പിറുപിറുക്കുന്നതു കേട്ടു:
"ഈ നശിച്ച റ്റി.വി ഞാനിന്ന് തല്ലിപ്പോട്ടിക്കും..."
Related Posts Plugin for WordPress, Blogger...