Wednesday, January 26, 2011

അസ്സെഞ്ചെര്‍ രാജാവും,വിക്കി ലീക്സ് രാജ്യവും.


ഈ അസ്സഞ്ചര്‍ രാജാവിന്റെ ഒരു കാര്യം.പണ്ട് പല കുരുത്തക്കെടുകളും കാണിച്ച രാജാവ് ഇപ്പോള്‍ മാനാസന്തരപ്പെട്ട് നാടു നന്നാക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.പുള്ളിക്കാരന്റെ ചെയ്തികള്‍ കാരണം ഇപ്പോള്‍ പൊറുതിമുട്ടിയിരിക്കുന്നത് പല കൊലകൊമ്പന്‍ രാജാക്കന്‍മാരും,രാജ്യങ്ങളും ആണ്.കുട്ടൂസ്സനും,ഡാകിനിയും,ലുട്ടാപ്പിയും കൂടി പാവം പിടിച്ച രാജുവിനും,രാധക്കുംകൂടി എന്തെങ്കിലും പണി കൊടുക്കുമ്പോള്‍ അവിടെ എത്തി മറുപണി കൊടുക്കുന്ന മായാവിയെപ്പോലെ.
 ഈ  ഷിബു രാജാവിന്റെ ശല്ല്യം കുറെക്കാലമായി അയല്‍ രാജ്യങ്ങളുടെ മന്ത്രിമാരുടെ ഉറക്കം കെടുത്തുകയാണ്.ഉണ്ടാലും,ഉറങ്ങിയാലും എല്ലാം വിക്കിലീക്സ്.(എല്ലാവര്‍ക്കും രാത്രിയില്‍ ലീക്കാവുന്നുണ്ടോ എന്നൊരു സംശയം ഈയുള്ളവനു ഇല്ലാതില്ല.).ഇപ്പോള്‍ ദാണ്ടെ അടുത്ത പീപ്പി ഊതി പണ്ടു കിട്ടിയപ്പോളെല്ലാം കട്ടുമുടിച്ച പണമെല്ലാം ചേര്‍ത്ത് കിഴികെട്ടി സിസ്സ് പത്തായത്തില്‍ ഇട്ടവരുടെ തുണി അഴിക്കാന്‍ പോകുന്നു.നമ്മുടെ ഇന്‍ഡ്യാ മഹാരാജ്യം തറയില്‍കിടന്നു സാഷ്ടാംഗം നമിച്ചിട്ടും കിട്ടാത്തതു സ്വിസ്സ്കാശുവീട്ടിലെ ഒരു "റുഡോള്‍ഫ് ഏല്‍മെര്‍ പ്രജ"എല്ലാം ഇത്തിക്കരപ്പക്കിമാരുടേയും,കൊച്ചുണ്ണിമാരുടേയും (കായംകുളം കൊച്ചുണ്ണി അല്ല.നല്ലതുചെയ്തവരെ വെറുക്കരുതല്ലോ) ജാതിയും,ബുക്കും,പേരും,വീട്ടുപേരും എല്ലാം അടങ്ങുന്ന ഒരു സി.ഡി വെറുതെ കൊടുത്തു.(പൈസക്കാണെന്നാണ്‌ എന്റെ വലിയ ബുന്ധിയില്‍ തോന്നുന്നത്).

കുറെനാളായി ചൊറിയാതിരുന്ന അസ്സെഞ്ചര്‍ രാജാവിനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുമോ.ചൊറിതണം കിട്ടിയ ചൊറിക്കാരനെപ്പോലെ രാജാവ് ചോറിഞ്ഞു.അതു മാന്തിപ്പൊളിച്ചു തന്റെ വിക്കിരാജ്യത്തിടുമെന്നു പറഞ്ഞിട്ടുണ്ട്.ഇനി ആരൊക്കെയാണോ ഈ ചൊറിതണം വീണ്` ചൊറിയുവാന്‍ പോകുന്നത്.എന്തായാലും നമ്മുടെ രാജ്യത്തു നിന്ന് എന്തായാലും 10-500 പേരുണ്ടാകും.(ഇതില്‍ എന്റെ പേരു കാണുമോന്നൊരു പേടി ഇല്ലാതില്ല!!!).ഏതോ മഹാന്‍ പറഞ്ഞത് ദിവസവും അരപ്പട്ടിണിയില്‍ 60 കോടി ആള്‍ക്കാര്‍ ഉറങ്ങുന്ന  രാജ്യത്തിന്റെ കടവും വീട്ടി എല്ലാവര്‍ക്കും എല്ലാദിവസവും കഞ്ഞികുടിച്ചു കഴിഞ്ഞാലും ബാക്കി ജോര്‍ജുകുട്ടി(രൂപ) ഉണ്ടാകുമെന്നാണ്‌ ഭാഷ്യം.

എന്തായാലും ഉടനെ ഒന്നും ഉണ്ടാകില്ലെന്ന് ആശ്വസിക്കാം.കാരണമുണ്ട് ഈ അസ്സെഞ്ചര്‍ രാജാവിനെ തന്റെ അന്തപുരത്തിലെ അരിവെപ്പുകാരി മാദാമ കൊച്ചിന്റെ വേണ്ടാത്തിടത്തു തോണ്ടിയെന്നും പറഞ്ഞ് ജെയിലില്‍ പിടിച്ചടച്ചിട്ടിരിക്കുകയാണ്.മാദമ്മക്ക് കാശുകൊടുത്ത ആരോ ചെയ്യിപ്പിച്ചതാണെന്ന് പാവം രാജാവ് ആണയിട്ട് പറയുന്നുണ്ട്.(മാദാമ്മ കൊച്ചിന്റെ ഫോട്ടോ കണ്ടിട്ട് സത്യമാകാനാണ്‌ സാധ്യത!!!).അസ്സെഞ്ചര്‍ രാജാവിനെ കയ്യില്‍കിട്ടിയാല്‍ പോറോട്ട കീറുന്നതുപോലെ കീറാമെന്നു കരുതുന്ന പരുന്തിന്റെ രൂപത്തില്‍ വട്ടമിടുന്ന അമേരിക്കക്ക് വല്ല വിമാനം ഇടിച്ചു ചാവാമെന്നല്ലാതെ ഒരു  പ്രെയോജനവുമില്ല.എന്തായാലും പുള്ളിക്കാരനെ ഉടനെ നാടുകടത്തുമെന്ന് കണ്ണില്‍ എണ്ണയൊഴിച്ചിരിക്കുന്ന ഒബാമക്ക് ആ എണ്ണയെടുത്ത് ഓപ്ലേറ്റ് അടിക്കുന്നതായിരിക്കും നല്ലത്.

ലാലേട്ടന്‍ ആറാംതമ്പുരാനില്‍ പറഞ്ഞതുപോലെ ഞാനും പറയുന്നു (എന്നാലല്ലെ നിങ്ങളും മുഖവിലക്ക് എടുക്കകയുള്ളൂ) :രണ്ടടിയേക്കാള്‍ ഗുണം ചെയ്യും രണ്ടു വാക്കുകള്‍


വാല്‍കഷണം:ഒരു യുദ്ധത്തേക്കള്‍ നല്ലത്  വിവരങ്ങള്‍ ചോര്‍ത്താന്‍ ഒരാളും ഒരു വെബ്സൈറ്റും ഉണ്ടെങ്കില്‍ ഏതു തല തൊട്ടപ്പന്റേയും മുഖംമൂടി വലിച്ചു കീറാമെന്നു തെളിയിച്ചു കഴിഞ്ഞ അസ്സെഞ്ചര്‍ രാജാവിനു വാക്കിനാല്‍ എന്റെ എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു.പണവും,ആളുബലവും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തു തോന്ന്യവാസവും ചെയ്യാം എന്നു വിചാരിക്കുന്നവരെ നിങ്ങള്‍ക്ക് ലീക്കുണ്ടാക്കുവാന്‍ ഞാനുമൊരു വിക്കിലീക്സ് തുടങ്ങും.അനീതിക്കെതിരെ ഞാനുമുണ്ടാകും നിങ്ങളും ഉണ്ടാകും..JAI HINDH!!


Related Posts Plugin for WordPress, Blogger...