നിഴലുകളുടെ രൂപമാണോ
മരണത്തിനു?
നിഴലുകളുടെ നിറമാണോ?
ആര്‍ക്കും കൊല്ലാനാകാത്ത വിധം
നിഴലിന്റെ കമ്പളം
പുതച്ച് അവന്‍ ഭൂമിയില്‍
പതിഞ്ഞു നടക്കുന്നു.
ഒരോ മരണത്തിന്റേയും
എണ്ണം മനുഷ്യശരീരം
ഇല്ലാതാകുമ്പോള്‍
കുറയപ്പെടുന്നു.
പക്ഷെ,മരണം മാത്രം
പുനര്‍ജ്ജിവിക്കപ്പെടുന്നു.
മരണം ചിലപ്പോള്‍
സ്കൂള്‍വരാന്തയിലെ
പൊതിച്ചോറുകള്‍ പകുത്തു
കഴിച്ച സഹപാഠിയെ തിരഞ്ഞു വരാം,
അല്ലെങ്കില്‍,
മറോട് ചേര്‍ത്തുപിടിച്ച
നെഞ്ഞിലെ ചൂടുപകര്‍ന്ന
മാതാവിനെ വിളിച്ചേക്കാം.
കണ്ടുകൊതിതീരാത്ത
കുഞ്ഞനുജത്തിയെ
കൊണ്ടുപോകാനാകാം
ചിലപ്പോള്‍ വരുന്നത്.
മഴയത്ത് പിശറന്‍ കാറ്റേറ്റു
കൈപിടിച്ച നടത്തിയ
മുത്തച്ഛന്റെ ജീവനുവേണ്ടിയാവാം
ചിലപ്പോള്‍ അവന്‍ വട്ടമിട്ടു വരിക.
ജരാനരകള്‍ ബാധിക്കാത്ത,
മറവിയില്ലാത്തവന്‍;
ശാപം ഏറ്റുവാങ്ങി ജീവിക്കുന്നവന്‍.
നഷ്ടങ്ങളുടെ കണക്കുകളില്‍
ആഹ്ലാദിക്കുന്ന ഒരു
വ്യാപാരിയുടെ മുഖഭാവമാണവന്.
തണുത്തുറഞ്ഞ മഞ്ഞുരുകുന്ന
ശബ്ദവും.
അല്ലെങ്കില്‍ അവന്‍ വരുന്നത്
നമ്മള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞേനെ!
ഉം.....മരണം.
ReplyDeleteകൊള്ളാം.......
നിഴലുകളുടെ രൂപമാണോ മരണത്തിനു?
ReplyDeleteഅതെ... എപ്പോഴും കൂടെയുള്ള നിഴല്‍
നിഴലുകളുടെ രൂപമാണോ
ReplyDeleteമരണത്തിനു?
നിഴലുകളുടെ നിറമാണോ?
ഒരോ മരണത്തിന്റേയും
എണ്ണം മനുഷ്യശരീരം
ഇല്ലാതാകുമ്പോള്‍
കുറയപ്പെടുന്നു ???
കവിത നന്നായിട്ടുണ്ട്...
ReplyDeleteവരികളില്‍ മരണത്തിന്റെ തണുപ്പ് അനുഭവപ്പെടുന്നു.
ആശംസകള്‍..
കവിത നന്നായിട്ടുണ്ട്...ബിജു ചേട്ടന്‍ പറഞ്ഞത് പോലെ, മരണത്തിന്‍റെ ഒരു തണുപ്പുണ്ട് കവിതയില്‍...
ReplyDelete