Monday, March 14, 2011

കേരളവും,വിദ്യാഭ്യാസവും

ലഷ്യമില്ലാതെ ബിരുദവും,ബിരുദാനന്തര ബിരുദവും പഠിച്ചു കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്നു നോക്കുകുത്തി കണക്കെ നില്‍ക്കുന്ന ലക്ഷങ്ങളുടെ നാടാണ്‌ നമ്മുടെ കൊച്ചു കേരളം. ഞങ്ങളുടെ കമ്പനിയിലെ ഒരു ജൂനിയര്‍ അക്കൌണ്ടന്റെ ജോലിക്കായി ഞാന്‍ ഒരാളുടെ ബയോഡേറ്റാ നോക്കാനിടയായി.അയ്യാളുടെ ക്വാളിഫിക്കേഷന്‍ ബിരുദാനന്തര ബിരുദവും,അതേ വിഷയത്തില്‍ തന്നെ കേരളത്തിലെ പ്രമുഖ യൂണിവേഴ്സിറ്റിയില്‍ നിന്നും എ.ബി.എ അതും പോരാഞ്ഞ്  ഒരു ബി.ഏഡും.ഇന്‍ഡര്‍വ്യൂ സമയത്ത് ഞങ്ങളുടെ മാനേജര്‍ അയ്യാളോടു ചോദിച്ചു,

എന്തുകൊണ്ടാണ്‌ നിങ്ങള്‍ ഈ ചെറിയ ജോലിക്കായി എത്തിയത്?
"സര്‍ ജോലി ചെറുതെങ്കിലും കിട്ടുന്ന ശമ്പളം വലുതായതു കൊണ്ടാണ്."

മാനേജര്‍:"നിങ്ങള്‍ക്ക് ഇത്രയധികം ബിരുദങ്ങള്‍ ഉണ്ടായിട്ടും നാട്ടില്‍ ജോലി കിട്ടിയില്ലെന്നോ?

അയ്യാള്‍:കിട്ടിയിരുന്നു സര്‍,പക്ഷെ നല്ല ശമ്പളം കിട്ടാന്‍ വേണ്ടിയാണ്‌ ഗള്‍ഫില്‍ വന്നത്.

'അപ്പോള്‍ അതിന്റെ അര്‍ത്ഥം പഠിച്ച  ഇത്രയധികം വിവരങ്ങള്‍ തന്റെ ഉയര്‍ച്ചക്കായല്ല,സമൂഹത്തിനായല്ല പണത്തിനായി മാത്രം വരണമെന്ന ലാക്കുമാത്രമാണ്‌ നമ്മുടെ വിദ്യാഭ്യാസമെന്നു തോന്നുക പോലും ചെയ്തു'.


ഇത്രയും മലയാളത്തിലായിരുന്നു.പക്ഷെ ലോകഭാഷയിലേക്ക് കാര്യങ്ങള്‍ വന്നപ്പോള്‍ തകിടം മറിഞ്ഞു.അയ്യാള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ കുറവുകളും,പോരായ്മകളും അനുഭവപ്പെട്ടു.അതോടെ അയ്യാളെ വേണ്ടെന്നു വച്ചു.കാരണം ഈ തസ്തിക ക്ലൈന്‍സിനോട് കമ്മ്യൂണിക്കേഷന്‍ നന്നായി ഉപയോഗപ്പെടുത്തേണ്ട ഒന്നായിരുന്നു.അങ്ങനെ ആ തസ്തിക +ടു പാസ്സായ ഒരു നോര്‍ത്ത് ഇന്‍ഡ്യന്‍ പയ്യന്‍ ഏറ്റെടുത്തു.

അയ്യാളുടെ വര്‍ഷങ്ങളായുള്ള രാപകല്‍ അധ്വാനത്തിന്റെ കഷ്ടപ്പാടുകളാണ്‌ ഒരു നിമിഷാര്‍ദ്ദത്തില്‍ ഒലിച്ചു പോയത്.എവിടെയാണ്‌ നമ്മുടെ സമ്പൂര്‍ണ്ണ സാക്ഷരതയുള്ള കേരളത്തില്‍ വിദ്യാഭ്യാസ പോരായ്മകള്‍ ഉണ്ടാകുന്നത്?.

നമ്മുടെ ചിട്ടയില്ലാത്ത വിദ്യാഭ്യാസത്തിന്റെ ന്യൂനതയല്ലെ ഇതെല്ലാം.പത്തും,ഇരുപതും വര്‍ഷങ്ങള്‍ പഴക്കമുള്ള സിലവസ്സുകളാണ്‌ നമ്മള്‍ പിന്‍തുടരുന്നതു തന്നെ.സമ്പൂര്‍ണ്ണ സാക്ഷരത നമ്മുടെ മാതൃഭാഷയിലായാല്‍ പോരാ,നമ്മള്‍ക്ക് അത്യാവശ്യമെന്നു തോന്നുന്ന എല്ലാ ഭാഷകളിലും ഉണ്ടാകണം.അതു നേടണമെങ്കില്‍ നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസം മുതല്‍ തുടങ്ങണം.അതിനുവേണ്ടി നല്ലൊരു അധ്യാപക വൃന്ദത്തെ പണിതുയര്‍ത്തണം.

ഇന്നും നമ്മുടെ വിദ്യാഭ്യാസത്തിന്റെ രീതി തന്നെ ;എല്ലാം മനപാഠമാക്കി അതേ പോലെ പകര്‍ത്തി എഴുതുക .ചില പാശ്ചാത്ത്യരാജ്യങ്ങളില്‍ 20-വര്‍ഷത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ മുന്നില്‍ കണ്ടു കൊണ്ടാണ്‌ സിലബസ്സുകള്‍ ഒരുക്കുന്നതു തന്നെ.നമ്മുടെ സിലബസ്സുകള്‍ നമ്മളെ പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കാന്‍ ഉള്ളതാണ്.ഉയര്‍ന്ന മാര്‍ക്ക് വാങ്ങി മറ്റുള്ളവരുടെ മുന്നില്‍ തിളങ്ങാന്‍ വേണ്ടി പര്യാപ്തമാക്കുന്നതുപോലെ റെഡിമെയ്ഡാണ്.ഒരു തരത്തില്‍ പറഞ്ഞാല്‍ എല്ലാം സ്പൂണ്‍ ഫീഡിംഗ് എന്നു തന്നെ പറയാം.ചില ചോദ്യങ്ങള്‍ കണ്ടാല്‍ തന്നെ  പ്രാന്തു വരും.പ്രശസ്തരായ സയന്റിസ്റ്റുകളോ,കവികളോ ഉദ്ദരിച്ച വാക്കുകള്‍ ചോദിക്കുന്നു എന്നിട്ട് അത് ആരു പറഞ്ഞു.ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ നമ്മുടെ പുസ്തകങ്ങളില്‍ ധാരാളം കാണാം.കുട്ടികള്‍ പുസ്തകങ്ങള്‍ക്കുള്ളില്‍ തന്നെ ചുരുണ്ടു കൂടുന്നു.അവര്‍ സിലബസ്സില്‍ നിന്നും പുറത്തുപോകാതെ ,ചിന്തിക്കാതെ പഠനത്തെ ആസ്വദിക്കാതെ കഴിയുന്നു.പഠനം അവര്‍ക്കൊരു തലവേദനയാകുന്നു.കാണാപാഠം അവര്‍ക്കൊരു ടെന്‍ഷനാണ്.അതുവഴി അവരെ  തോല്‍വിയുടെ മാനക്കേട് ഭയന്ന് പല കൃത്യങ്ങളിലേക്കും ചെന്നെത്തിക്കുന്നു.

നല്ലൊരു സമ്പ്രദായമാണ്‌ വളര്‍ത്തിയെടുക്കേണ്ടത്.അതിനു ആത്മാര്‍ത്തതയുള്ള അധ്യാപകന്മാര്‍ ഉണ്ടാകണം.അങ്ങനെ വരണമെങ്കില്‍ അവര്‍ക്കും ഭാരമാകാതെയുള്ള സിലബസ്സുകള്‍ വരണം.ഇന്നു പലര്‍ക്കും തന്നെ സിലബസ്സിലെ കാര്യങ്ങളെ എങ്ങനെ കുട്ടികളില്‍ എത്തിക്കണമെന്നു തന്നെ അറിഞ്ഞുകൂട.അവര്‍ ഒരു ബാധ്യതയായി പാഠഭാഗങ്ങള്‍ എടുത്തു തീര്‍ക്കുന്നു.വല്ല വിധേനയും ക്ലാസ്സ് ടെസ്റ്റുകള്‍ നടത്തുന്നു.പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് വിഷയത്തെക്കുറിച്ച് ഗ്രാഹ്യം ഇല്ലെങ്കില്‍ കുട്ടികള്‍ എങ്ങനെ പഠിക്കും?.

സിലബസ്സുകള്‍ എപ്പോളും വളരെ വിശാലവും,അതാത്  ക്ലാസ്സുകള്‍ക്ക് അനുയോജ്യമായ തരത്തില്‍ വിവരങ്ങള്‍ അടങ്ങിയതുമായിരിക്കണം.അല്ലാതെ  പെട്ടെന്നു വണ്ണം വെയ്ക്കുവാന്‍ ഭക്ഷണം കുട്ടികളുടെ അണ്ണാക്കില്‍ കുത്തി തിരുകുന്നതുപോലെ ആകരുത്.

അവര്‍ അവരുടെ ചിന്തകള്‍ക്കും,സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ രീതിയിലുള്ള വിദ്യാഭ്യാസം സ്ഥീകരിക്കട്ടെ.അതിനുതകുന്ന രീതിയിലുള്ള പാഠ ഭാഗങ്ങളാണ്‌ വേണ്ടത്.ഇന്നത്തെ സമ്പ്രാദായം കുട്ടികളുടെ മസ്തിഷ്ക്കത്തെ അമിതഭാരം ചുമത്തി ചെറുതിലേ അവനെ തളര്‍ത്തുകയാണ്‌ ചെയ്യുന്നത്.വിദ്യാഭ്യാസം വിനോദമാകണം.അപ്പോള്‍ കുട്ടികള്‍ മറ്റു കളികളില്‍ താല്പര്യം കാണിക്കുന്നതു പോലെ ഇതിലും മുന്‍പന്തിയില്‍ എത്തും.

നമ്മുടെ ഗുരുകുല വിദ്യാഭ്യാസം ഉദാഹരണമായി എടുത്തു നോക്കൂ.അവിടെ ആദ്യം തന്നെ ശരീരത്തിനാണ്‌ വിദ്യനല്‍കുന്നത്.അതു കഴിഞ്ഞതിനു ശേഷം മാത്രമേ ചിന്തകള്‍ക്കും,കാതുകള്‍ക്കും ഉത്തേജനം നല്‍കുകയുള്ളൂ.എല്ലാം ഗുരുമുഖത്തു നിന്നും കേട്ടു പഠിക്കണം.എല്ലാം മനസ്സിലാക്കണമെങ്കില്‍ ഒരു വിഷയത്തെ കുറിച്ച് വളരെ വിശാലമായി തന്നെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കയും വേണം.ഇവിടെ നമ്മുടെ പാഠ്യപുസ്തകങ്ങള്‍ ചെയ്യുന്നത് വിഷയത്തെ ക്യാപ്സൂള്‍ ആക്കുകയാണ്.പരീക്ഷ എഴുതുവാന്‍ ഇരിക്കുന്ന ഒരു കുട്ടിക്ക് ഇതിന്റെ അറ്റവും മൂലയും മാത്രമേ എഴുതുവാന്‍ കഴിയൂ.മനപാഠമാക്കിയതാണ്‌ കാരണം.ഇന്നും എന്റെ ചില അധ്യാപക സുഹൃത്തുക്കള്‍ പറയാറുണ്ട് പരീക്ഷ പേപ്പറുകളില്‍ 1/100 ഒരു കുട്ടിയുടെ ഉത്തരക്കടലാസ് മാത്രമേ മികച്ചതാകാറുള്ളൂ എന്ന്.ബാക്കിയുള്ളവയെല്ലാം കാണാപാഠമാണ്.

ആ ഒരു കുട്ടിയുടെ ഉത്തരക്കടലാസില്‍ അവന്‍ ഉള്‍കൊണ്ട വിഷയത്തിന്റെ വിശാലമായ അറിവുകള്‍ ഉണ്ടായിരിക്കും.ഇതു മനസ്സിലാക്കണമെങ്കില്‍ നമ്മുടെ അധ്യാപകരും അവനേക്കാളും വളരേണ്ടി വരും.കാരണം ഇന്നു അറിവിന്റെ ലോകം വിശാലമാണ്.സാങ്കേതിക വിദ്യകള്‍ നമ്മെ നയിക്കുന്ന കാലഘട്ടമാണിന്ന്.

എന്റെ അഭിപ്രായത്തില്‍ എല്ലാ ക്ലാസ്സുകളിലും  സിലബസ്സുകള്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ.പാഠ പുസ്തകങ്ങള്‍ക്കു  പകരം സ്കൂളുകളില്‍ അതിവിശാലമായ ലൈബ്രറി ആണ്‌ ആവശ്യം.കെമസ്ട്രിയും,ഫിസിക്സും കാണാതെ പഠിക്കുന്ന് സമ്പ്രാദായത്തില്‍ നിന്നും മാറി ചെയ്തു പഠിക്കേണ്ടവയാണ്.ക്ലാസ്സുകള്‍ അതിരാവിലെ തന്നെ ആരംഭിക്കണം.

കണക്കു വിഷയങ്ങള്‍ സൂത്രങ്ങളിലൂടെ പഠിക്കണം.അല്ലാതെ സൂത്രവാക്യങ്ങളായല്ല.ഈ തരത്തിലുള്ള വിഷയങ്ങള്‍ ചെയ്തുപഠിക്കുന്നതിലൂടെ മാത്രമേ നന്നാവുകയുള്ളൂ.വിഷയത്തിന്റെ കാഠിന്യം അനുസരിച്ച ക്ലാസുകള്‍ തയ്യാറാക്കേണ്ടതാണ്.50%-ം വിനോദമാണ്‌ ആവശ്യം അല്ലാതെ അതിനൊരു പിരീഡുമാത്രമായി നിര്‍ത്തരുത്.ചില സ്കൂളുകളില്‍ ഇതൊക്കെ വെരുമൊരു പ്രഹസനം മാത്രമാണ്‌.ലാബുകളുടെ ശ്മശാനമായിരുന്നു എന്റെ സ്കൂള്‍.ഒരിക്കള്‍ എസ്.എല്‍.സി.യില്‍ 10% ശതമാനം പോലും വിജയമില്ലായിരുന്നു ഒരു ഗ്രാമീണ സ്കൂളിനെ 69% വിജയം നേടിക്കൊടുക്കാന്‍ നല്ല മിടുക്കന്മാരായ അധ്യാപകരെകൊണ്ടു കഴിഞ്ഞു.അതൊന്നും അന്ന് നേടിയത് അടിച്ചു പഠിപ്പിച്ചിട്ടല്ല.ഞാന്‍ മുകളില്‍ പറഞ്ഞ അതേകാര്യങ്ങള്‍ പിന്‍തുടര്‍ന്നായിരുന്നു.അന്നൊക്കെ ഞങ്ങള്‍ക്ക് സ്കൂളുകള്‍ ഒരു ആവേശമായിരുന്നു.ഇന്നു തുമ്പികളെക്കൊണ്ട് കല്ലെടുപ്പിക്കയല്ലെ!.

ചരിത്രങ്ങളെക്കുറിച്ച് പറഞ്ഞും,പഴയ പദ്യങ്ങളില്‍ കുരുങ്ങിയും നമ്മുടെ കുട്ടികള്‍ ഒരു ചരിത്രമായി മാറിക്കൊണ്ടിരിക്കുകയാണ്.ഇതൊന്നും പാടില്ല എന്നല്ല,ഒരു തലമുറ നമ്മുടെ സംസ്കാരത്തെ അറിയേണ്ടത് അത്യാവശ്യമാണ്.പക്ഷെ അതൊന്നും ഒരു പരീക്ഷക്കായുള്ള വിവരണങ്ങള്‍ മാത്രമായി ഒതുങ്ങരുത്.പിന്നിട്ട വഴികളില്‍ നിന്നുമാണ്‌ നമ്മള്‍ പല പാഠങ്ങളും പഠിച്ചിട്ടുള്ളത് .അതുകൊണ്ട് അത് അവരെ മനസ്സിലാക്കി മുന്നേറാനാണ്‌ സഹായിക്കേണ്ടാത്.ഇന്നത്തെ തലമുറക്ക് ഇനി എന്തു സംഭവിക്കും.അവന്റെ ഭാവി എന്താണ്‌,അവന്റെ വരും കാലങ്ങള്‍ എങ്ങനെ ആയിരിക്കും എന്നു മുന്നില്‍ കണ്ടു തന്നെയാണ്‌ വളരേണ്ടത്.

മലയാളികള്‍ എവിടെ ചെന്നാലും മിടുക്കന്മാരാണ്.ഏതു ഭാഷ പഠിക്കാനായാലും അവര്‍ മുന്‍പന്തിയിലാണ്.പക്ഷെ ഇതൊക്കെ നമ്മുടെ വിദ്യാഭ്യാസകാലഘട്ടത്തില്‍ തകര്‍ന്നു പോകുന്നു.ഇനി എത്ര ബിരുദാനന്തര ബിരുദം സമ്പാദിച്ചാലും നമ്മള്‍ പിന്നോക്കമായി പോകുന്നു.അതിനുവേണ്ടത് കാലഘട്ടങ്ങളുടെ അത്യാവശ്യകതയെ മുന്നില്‍ കണ്ടുകൊണ്ടുള്ള ചുവടുവെയ്പാണ്.നമ്മുടെ സര്‍ക്കാര്‍ ഇതിനായി മുന്നോട്ടു വന്നെങ്കിലേ പറ്റുകയുള്ളൂ.കാരണം അവരാണ്‌ ഭരണപരിഷകാരങ്ങള്‍ നടപ്പിലാക്കുന്നത്.അതിനു യോഗ്യരായ മന്ത്രിമാര്‍ ഉണ്ടാകണം.
അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ ഉണ്ടാകണം.

ഇങ്ങനെ വാ തോരാതെ പറയാമെങ്കിലും കേരളത്തില്‍ ഇതിനൊന്നും മാറ്റം കാണുകയില്ല.ഈ പോസ്റ്റ് ഇവിടെ നൂറ്റാണ്ടായി കിടന്നാല്‍ പോലും പഴയ വിദ്യാഭ്യാസ സമ്പ്രദായം തന്നെ ആയിരിക്കും കേരളത്തില്‍.അപ്പോള്‍ മാതാപിതാക്കളാണ്‌ കുട്ടികളെ പ്രാപ്തരാക്കേണ്ടത്.വിദ്യാഭ്യാസ പരിഷകാരങ്ങള്‍ വരട്ടെ,പക്ഷെ നിങ്ങളുടെ കുട്ടികളെ നിങ്ങള്‍ തന്നെ പ്രാപ്തരാക്കൂ.അവനെ ലക്ഷ്യപ്രാപ്തി ഉള്ളവനാക്കുക.അല്ലാതെ നമ്മള്‍ക്ക് പറ്റിയതു പോലെ പ്രീഡിഗ്രി കഴിഞ്ഞാല്‍,ഡിഗ്രി ,ഡിഗ്രി കഴിഞ്ഞാല്‍ ബിരുദാനന്തര ബിരുദം അതു കഴിഞ്ഞ് സമൂഹത്തിലിറങ്ങി വാപൊളിച്ചു നില്‍ക്കാനേ കഴിയൂ.

വളര്‍ന്നു വരുന്ന തലമുറയാണ്‌ തീരുമാനിക്കേണ്ടത് അവന്‍ എന്താകണമെന്ന്.അതിനുള്ള ഒരു  ഉപാധിമാത്രമേ ആകാവുള്ളൂ നമ്മുടെ വിദ്യാഭ്യാസം.അങ്ങനെ വരണമെങ്കില്‍ വിദ്യാഭ്യാസം വെരുമൊരു സ്പൂണ്‍ ഫീഡിംഗ് ആകരുത്.കുട്ടികളെ  സ്വയം ചിന്തിക്കാന്‍ പ്രാപ്തരാകുന്ന തരത്തില്‍ അവരെ വളര്‍ത്തുന്നവയാകണം.

ഇതിനെയൊക്കെ തരണം ചെയ്യണമെങ്കില്‍ കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കണം.സിലബസ്സുകളില്‍ കൊടുത്തിട്ടുള്ള വിഷയങ്ങളെക്കുറിച്ച് അവന്‌ വിശാലമായ അറിവ് ഉണ്ടാക്കിക്കൊടുക്കണം.നമ്മുടെ വിദ്യഭ്യാസം നാളേക്ക് ഉതകുന്നതും,വരും തലമുറയുടെ ആവശ്യത്തിനുതകുന്നതുമായിരിക്കണം.ശരിയായ വിദ്യാഭ്യാസം ശരിയായ രീതിയില്‍ നല്‍കണം എന്നിരുന്നാല്‍ മാത്രമേ  വിദ്യകൊണ്ട് നമ്മള്‍ക്ക് അഭ്യാസം കാണിക്കുവാനും,നില നില്‍ക്കുവാനും കഴിയൂ.



വാല്‍കക്ഷണം:എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം പോലെ തന്നെയാണ്‌ എല്ലാവര്‍ക്കും ശരിയായ രീതിയിലുള്ള വിദ്യാഭ്യാസവും 
 http://www.awaazdo.in/ (Come and Join with us for a Good cause)
http://www.facebook.com/#!/unicefindia

3 comments:

  1. nalla kazhchappad .. unnikk abhinandanagal........

    ReplyDelete
  2. നമ്മുടെ വിദ്യാഭ്യാസ രീതി ഓർമ്മശക്തി പരീക്ഷിക്കുന്നത് തന്നെയാണ്. മലയാളം എന്ന മാതൃഭാഷയെ സ്നേഹിക്കുന്നതിനൊപ്പം ലോകഭാഷയായ ഇംഗ്ലീഷിലും പ്രാവീണ്യം നേടിയേ പറ്റൂ. അല്ലെങ്കിൽ ഇവിടെ പഠിച്ചിറങ്ങുന്ന സർവ്വർക്കും ഇവിടെ തന്നെ ജോലി കൊടുക്കാൻ പറ്റുന്ന സാഹചര്യം ഉണ്ടാകണം. അത് നടക്കുമോ? നല്ല ലേഖനം.

    ReplyDelete
  3. ഇത്തരം അനുഭവങ്ങള്‍ എഴുതൂ, നന്നായിട്ടുണ്ട്

    കേരളത്തിലെ വിദ്യാഭ്യാസരിതികളീല്‍ ഭ്രമിച്ച് വെറുതെ ഗുണമില്ലാത്താ ഡിഗ്രികള്‍, അങ്ങേഅറ്റത്തെ കാശു ചിലവഴിച്ച് നേടുന്ന വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും വായിച്ചു മനസിലാക്കട്ടെ. ഇത്രേം ഡിഗ്രികള്‍ ഉണ്ടായിട്ടും ഒരു പ്ലസു ടുകാരനെ, തങ്ങളുടെ കമ്പനിയുടെ ആവശ്യമനുസരിച്ച്, ജോലിക്കു വച്ച നിങ്ങളുടെ സ്ഥാപനം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

    കേരളത്തില്‍ അതല്ലല്ലോ അവസ്ഥ, യോഗ്യത നോക്കിയല്ലല്ലോ അവിടെ ജോലി കൊടുക്കുന്നത്, നെപ്പോട്ടിസം, കോഴ,ഇതൊക്കെ നോക്കിയല്ലേ?

    നമ്മുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ത് എന്നുള്ളതാണ് ഏറ്റവും അങ്കീര്‍ണമായ ചോദ്യം.
    പാശ്ചാത്യവിദ്യാഭ്യാസത്തിന് അനേകം പരിമിതികളുണ്ട്. ഗുണങ്ങളുമൂണ്ട്. എന്നാല്‍ അത് ഇന്ത്യാക്കാരന്‍ കണ്ണുമടച്ച് അനുകരിക്കയാണ്.അവിടെ ജയിക്കുന്നതു ഗ്ലോബലിസം മാത്രമാണ്.

    തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസത്തിലൂടെ ഒരു ജീവിതം ഉണ്ടാകണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഒരുകണക്കിന് കബളീപ്പിക്കപ്പെടുകയാണ്.

    ReplyDelete

Related Posts Plugin for WordPress, Blogger...