Thursday, March 10, 2011

നീയൊരു ഫീനിക്സ് പക്ഷി


അക്ഷരക്കൂട്ടുകള്‍ നിനക്കു
തെളിവേകാന്‍
പുലര്‍കാലെ എത്തുന്നുണ്ട്.
നീ അതിന്റെ വെളിച്ചത്തിലേക്ക്
മിഴികള്‍ തുറക്കുക.

കലയുടെ ദേവതകള്‍ ചിലങ്കകള്‍
കിലുക്കി നിന്നെ ഉണര്‍ത്തുന്ന ഒലികള്‍
നീ മനസ്സുകൊണ്ട് കേള്‍ക്കുക
ഉണരട്ടെ നിന്റെ നാഡികള്‍.
സ്നേഹത്തിന്റെ നിഴല്‍ വറ്റി 

വറുതിയാകാതെ
മഞ്ഞുകണങ്ങള്‍വീണുണരുന്ന

ദളങ്ങളെ നിനക്കു തരാന്‍ 
ദൈവത്തിന്റെ കരങ്ങള്‍ വിടരുന്നു.
കൈപിടിക്കുക ,മിഴികള്‍ ഉണരട്ടെ!
പൊന്നനിയിത്തിക്കായി
ചേച്ചിയുടെ ജപസന്ധ്യകള്‍
നിനക്കു ചുറ്റുമുണ്ട്
കുഞ്ഞാവക്ക് വാത്സല്ല്യമേകാന്‍
കൈപിടിച്ചു നടത്തിയ
ശക്തമായ കരങ്ങളുണ്ട്.
മനസ്സാണ്‌ നിന്റെ ചിറകുകള്‍
വിടര്‍ത്തുക,അനന്തമായ
വിഹായസ്സോളം
നിനക്കായി വിടരുന്ന ചെമ്പനീര്‍
നിന്റെ കളിമുറ്റത്ത് ശോഭിച്ചു നില്‍ക്കുന്നു.
വേദനയുടെ കൂടുകള്‍ വിട്ട്
അമലമായ തൂവലുകള്‍
വിടര്‍ത്തി നീ അതിലേക്ക് പറന്നെത്തുക!.
നിനക്കു വര്‍ണ്ണമേകാന്‍
പിച്ചവെച്ച വീടും,തൊടിയും
നിന്നെയും കാത്തിരിപ്പാണ്.
മംഗളങ്ങളേകാന്‍ നിനക്കായി
ഞങ്ങളും!!
ഉണരുക സര്‍വ്വകെട്ടുകളും ഭേദിച്ച്
മനസ്സെന്ന ചിറകുകളുമേന്തി
ലോകത്തിന്റെ നിറകൂട്ടിലേക്ക്
നീ ചേക്കേറുക
നാളൊയൊരു പുലരിക്ക്
മിഴിവേകാന്‍...
സര്‍വ്വമംഗളങ്ങളും!!


സഹായഹസ്തങ്ങളുടെ പുലരികള്‍ വിടരട്ടെ പൂര്‍ണ്ണശോഭയോടെ.താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ പരിശോധിക്കുമല്ലോ. 

http://www.facebook.com/muhammed.shafeer#!/album.php?profile=1&id=107972799279693

1 comment:

  1. ഉണരുക സര്‍വ്വകെട്ടുകളും ഭേദിച്ച്
    മനസ്സെന്ന ചിറകുകളുമേന്തി
    ലോകത്തിന്റെ നിറകൂട്ടിലേക്ക്
    നീ ചേക്കേറുക
    നാളൊയൊരു പുലരിക്ക്
    മിഴിവേകാന്‍...
    സര്‍വ്വമംഗളങ്ങളും!!

    ReplyDelete

Related Posts Plugin for WordPress, Blogger...