കെട്ടിച്ചമയ്ക്കാത്ത കഥയൊന്നുരച്ചിടാം
കേട്ടില്ലയെന്നാരും പിന്നെ പറയല്ലേ!.
കമ്പമില്ലാക്കഥയമ്പോടുരയ്ക്കുവാ-
നാശപ്പെരുത്തിട്ട് ചൊല്ലിത്തുടങ്ങുന്നേന്‍.
ചൊല്ലേറെയുണ്ടെങ്കിലുമീക്കഥയില്‍
ലേശം ചുരുക്കി കഥിച്ചിടാം ഞാന്‍.
കേരളമെന്നൊരു കേദാര നാട്ടില്‍
ദുര്‍ജ്ജനം കാണിക്കും വിക്രമങ്ങള്‍
കുണഠിതമോടെയുരച്ചിടാമീവിധം
ഞെട്ടിത്തരിച്ചീടും നിര്‍ണ്ണയം നിങ്ങളും!.
മുന്നം ഭൃഗുരാമന്‍ പാരം പണിപെട്ട്
കീറിയെടുത്തോരു മാമലനാട്ടില്‍
ഗര്‍ജ്ജനം ചെയ്തീടും ദുര്‍ജനത്തെ
തള്ളിപ്പുറത്താക്കി കാലനൂര്‍ കാട്ടണം.
ദൂഷണമോരോന്ന് പാഷാണമാക്കി
തൊണ്ടയില്‍ തള്ളുന്ന ഡംഭന്മാരെ,
വിത്തവും,പിത്തവും കൂടിക്കലര്‍ന്ന-
റ്റമില്ലാത്തപരാധം കാട്ടുന്ന കൂട്ടത്തെ
ഇടിക്കണം,പൊടിക്കണം,കടിക്കണം
സഞ്ജനമായുള്ള മന്നിട വാസികള്‍.
വന്ദ്യരായുള്ളോരുത്തമ വൃന്ദത്തെ
ഖണ്ഡിച്ചവന്റെ കുലത്തെ മുടിക്കണം
അവശനെ കൊശവനാക്കി ഭരിക്കുന്ന
ദാനുജജാലത്തെ അമ്പില്‍ പിളര്‍ക്കണം.
പണ്ട്,മരുത്തിന്റെ പുത്രന്‍,മാരുതി
യോജനകള്‍ച്ചാടിക്കടന്ന തരത്തില്‍,
കുണ്ടും,കുഴികളും കൊണ്ടുനിറഞ്ഞ
പാതകള്‍ കണ്ടാല്‍ പണിപ്പെട്ട്
ചാടിക്കടക്കേണ്ട ഗതിയിങ്ങു വന്നെടോ!.
പാതാളക്കിണറിനൊക്കും കുഴികളില്‍
ചെന്നൂപതിക്കുന്നു ശകടവുമായിച്ചിലര്‍
ഭള്ളു പറഞ്ഞൊന്നു മറ്റൊന്നില്‍.............
കേട്ടില്ലയെന്നാരും പിന്നെ പറയല്ലേ!.
കമ്പമില്ലാക്കഥയമ്പോടുരയ്ക്കുവാ-
നാശപ്പെരുത്തിട്ട് ചൊല്ലിത്തുടങ്ങുന്നേന്‍.
ചൊല്ലേറെയുണ്ടെങ്കിലുമീക്കഥയില്‍
ലേശം ചുരുക്കി കഥിച്ചിടാം ഞാന്‍.
കേരളമെന്നൊരു കേദാര നാട്ടില്‍
ദുര്‍ജ്ജനം കാണിക്കും വിക്രമങ്ങള്‍
കുണഠിതമോടെയുരച്ചിടാമീവിധം
ഞെട്ടിത്തരിച്ചീടും നിര്‍ണ്ണയം നിങ്ങളും!.
മുന്നം ഭൃഗുരാമന്‍ പാരം പണിപെട്ട്
കീറിയെടുത്തോരു മാമലനാട്ടില്‍
ഗര്‍ജ്ജനം ചെയ്തീടും ദുര്‍ജനത്തെ
തള്ളിപ്പുറത്താക്കി കാലനൂര്‍ കാട്ടണം.
ദൂഷണമോരോന്ന് പാഷാണമാക്കി
തൊണ്ടയില്‍ തള്ളുന്ന ഡംഭന്മാരെ,
വിത്തവും,പിത്തവും കൂടിക്കലര്‍ന്ന-
റ്റമില്ലാത്തപരാധം കാട്ടുന്ന കൂട്ടത്തെ
ഇടിക്കണം,പൊടിക്കണം,കടിക്കണം
സഞ്ജനമായുള്ള മന്നിട വാസികള്‍.
വന്ദ്യരായുള്ളോരുത്തമ വൃന്ദത്തെ
ഖണ്ഡിച്ചവന്റെ കുലത്തെ മുടിക്കണം
അവശനെ കൊശവനാക്കി ഭരിക്കുന്ന
ദാനുജജാലത്തെ അമ്പില്‍ പിളര്‍ക്കണം.
പണ്ട്,മരുത്തിന്റെ പുത്രന്‍,മാരുതി
യോജനകള്‍ച്ചാടിക്കടന്ന തരത്തില്‍,
കുണ്ടും,കുഴികളും കൊണ്ടുനിറഞ്ഞ
പാതകള്‍ കണ്ടാല്‍ പണിപ്പെട്ട്
ചാടിക്കടക്കേണ്ട ഗതിയിങ്ങു വന്നെടോ!.
പാതാളക്കിണറിനൊക്കും കുഴികളില്‍
ചെന്നൂപതിക്കുന്നു ശകടവുമായിച്ചിലര്‍
ഭള്ളു പറഞ്ഞൊന്നു മറ്റൊന്നില്‍.............
വായിച്ചു...
ReplyDeleteതികച്ചുമൊരു വിത്യസ്ഥതയുണ്ട്..ശ്രമിച്ചാല്‍ ഒന്നുകൂടി കൊഴുപ്പിക്കാമായിരുന്നു..
ReplyDeleteനീളം ഇച്ചിരി കൂടിയോ? എങ്കിലും നല്ലത്
ReplyDeleteആശയോടാടിപ്പറഞ്ഞൊരീ നല്‍ക്കഥ..
ReplyDeleteഏശിടട്ടേ എന്നാശംസിയ്ക്കുന്നിതാ..
കുഴപ്പമില്ല.. പക്ഷെ പറഞ്ഞു പറഞ്ഞു മറ്റൊന്നില്‍ ചെന്ന് നിന്നു.. അവസാനം ആദ്യം പറഞ്ഞതുമായി കാര്യമായി ബന്ധമില്ലാതെ പോയി.
ReplyDelete