ഈയൊരു വിഷയം എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് 08.03.11 ല്‍ മനോരമ ഗള്‍ഫ് എഡിഷനില്‍ എന്റെ ഒരു സുഹൃത്ത് റൂമില്‍ വെച്ച് കാണിച്ചു തന്ന വളരെ ദുഃഖകരമായ വാര്‍ത്ത ആയിരുന്നു.40 വയസ്സുള്ള യുവാവ് നിസ്കാരസമയത്ത് പള്ളിയില്‍ വെച്ച് കുഴഞ്ഞു വീണു മരിച്ചു എന്ന വാര്‍ത്ത.കാരണം തേടിയപ്പോള്‍ പ്രവാസത്തിന്റെ പഴയ സുഹൃത്തു തന്നെ "ഹൃദയാസ്തംഭനം".
ഒരു കുടുംബത്തിന്റെ അത്താണിയായി ദോഹയില്‍ എത്തിയ ആ സുഹൃത്തിനു അല്ലെങ്കില്‍ അയ്യാളെപ്പോലുള്ള അനേകായിരും സുഹൃത്തുക്കള്‍ക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?.
ഒരു കുടുംബത്തിന്റെ അത്താണിയായി ദോഹയില്‍ എത്തിയ ആ സുഹൃത്തിനു അല്ലെങ്കില്‍ അയ്യാളെപ്പോലുള്ള അനേകായിരും സുഹൃത്തുക്കള്‍ക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?.
അതിനു വേണ്ടി വ്യക്തമായ ഒരു കാരണം തേടുകയാണ് ഞാന്‍.ഇപ്പോള്‍ നാട്ടില്‍പ്പോലും ഇങ്ങനെയുള്ള മരണങ്ങള്‍ സര്‍വ്വസാധാരണമായി കണ്ടു വരുന്നുണ്ട്.ഇടയ്ക്ക് വന്ന ഒരു ആരോഗ്യ സര്‍വ്വേയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ആയുസ്സുള്ള (70-വയസ്സ്) ആരോഗ്യപരമായി ജീവിക്കുന്ന ആള്‍ക്കാരുള്ള ഇന്‍ഡ്യന്‍ സംസ്ഥാനം എന്നു പറയുകയുണ്ടായി.പക്ഷെ സത്യാവസ്ഥ അതാകാന്‍ സാധ്യത ഇല്ല.വടക്കെ ഇന്‍ഡ്യയിലും,തെക്കു കിഴക്കന്‍ ഇന്‍ഡ്യയിലുമുള്ള ഗ്രാമങ്ങളിലൂടെ ഒരു സര്‍വ്വേ നടത്തിയാല്‍ ചിലപ്പോള്‍ ഈ സര്‍വ്വേ തെറ്റാണേന്നു ചൂണ്ടിക്കാണിക്കുവാന്‍ കഴിഞ്ഞേക്കും.
കേരളത്തിലെ ഇന്നത്തെ തലമുറ പൊതുവെ മടിയന്മാരാണ്.പണ്ടത്തെ ഏതെങ്കിലും ഒരു തലമുറ ഇപ്പോള്‍ ഉണ്ടെങ്കില്‍ അവരെ നിരീക്ഷിച്ചു നോക്കൂ 80-90 വയസ്സിനുമിടയില്‍ പ്രായമുള്ളവരും നല്ല പയറുമണി പോലെ നടക്കുന്നവരുമായിരിക്കും.ഇതിനെക്കുറിച്ചു ചോദിച്ചാല്‍ അവര്‍ക്ക് പറയാനുള്ളത് ചിട്ടയായ ജീവിത രീതിയെക്കുറിച്ചും,പാടത്തും,വയലിലും നടുനൂന്നു പണിയെടുത്തതിനെ കുറിച്ചായിരിക്കും.അത്ഭുതപ്പെട്ടിട്ടു കാര്യമില്ല.ഇന്നത്തെ അവസ്ഥ ഇതില്‍ നിന്നും വിഭിന്നമാണ്.ഡബിള്‍ വൈറ്റ് കോളര്‍ ജോലിമാത്രമേ ചെയ്യൂ എന്നു പരക്കെ ആക്ഷേപം കേള്‍ക്കുന്ന മലയാളിക്ക് സായിപ്പുമാര്‍ പാശ്ചാത്ത്യരാജ്യങ്ങള്‍ അവരുടെ കാലാവസ്ഥക്കും,സാഹചര്യങ്ങള്‍ക്കും അനുസരിച്ച് തിരഞ്ഞെടുക്കന്ന മദ്യവും,ഭക്ഷണങ്ങളുമാണ് നമ്മള്‍ക്ക് പഥ്യം.അവര്‍ കഴിച്ച അധിക കൊഴുപ്പും മറ്റും കത്തിച്ചു കളയാന്‍ വിയര്‍ത്തു ഓടുമ്പോള്‍ നമ്മള്‍ ഇതൊക്കെ വയറു നിറച്ചും ശാപ്പിട്ട് സുഖമായി ഉറങ്ങുന്നു.അതുമൂലം നെഞ്ച് പൊത്തിപ്പിടിച്ച് ആശുപത്രി തോറും കയറി ഇറങ്ങുകയും,നല്ലോരു ഹൃദയം കീറിമുറിക്കുകയും ചെയ്യുന്നു.
വീണ്ടും പ്രവാസത്തിലേക്കു നോക്കുകയാണെങ്കില്‍ ഇപ്പോളത്തെ മലയാളിയുടെ ആരോഗ്യസ്ഥിതി വളരെ പരിതാപകരമാണ്.ജി.സി.സി രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയുടെ ഫലമായി കിട്ടിയ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതു തന്നെയാണ്.മലയാളി രോഗം മൂലം മരിക്കാനുള്ള സാധ്യത ഇപ്പോള്‍ 40-വയസ്സായി ചുരുങ്ങിയിരിക്കുന്നു.മുപ്പത്തി അഞ്ചു വയസ്സു കഴിയുമ്പോള്‍ തന്നെ ഇന്നത്തെ മലയാളിക്ക് ഷുഗറും,പ്രഷറും,ഹൃദയ സ്തംഭനത്തിനുള്ള സാധ്യത ഏറുന്നു.എനിക്കു തോന്നുന്നത് ഇങ്ങനെ പോയാല്‍ 10/100 ആള്‍ക്കാര്‍ക്കു മാത്രമായിരിക്കും 40 വയസ്സ് എന്ന കടമ്പ കടക്കാന്‍ വിധിക്കപ്പെട്ടവര്‍.അങ്ങനെ വന്നാല്‍ യുവാക്കളുടെ തലമുറ ചിലപ്പോള്‍ നാമവശേഷമായിത്തീരും.
കുടവയറന്മാര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണെന്നു പറയേണ്ടി വരും.എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കുടവയറന്മാര്‍ മാത്രം.ഇതിന്റെ കാരണം തേടിയപ്പോള്‍ ഒന്നാമതായി കാര്‍ബോഹെഡ്രേറ്റ് കൂടുതല്‍ അടങ്ങിയ ചോറിന്റെ വര്‍ദ്ദിച്ച ഉപയോഗവും,എണ്ണ സാധനങ്ങളുടേയും,ഇപ്പോള്‍ കണ്ടുവരുന്ന ഫാസ്റ്റ് ഫുഡിന്റെ ക്രമാതീധമായ ഉപയോഗവുമാണ്.
കുടവയറന്മാര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണെന്നു പറയേണ്ടി വരും.എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കുടവയറന്മാര്‍ മാത്രം.ഇതിന്റെ കാരണം തേടിയപ്പോള്‍ ഒന്നാമതായി കാര്‍ബോഹെഡ്രേറ്റ് കൂടുതല്‍ അടങ്ങിയ ചോറിന്റെ വര്‍ദ്ദിച്ച ഉപയോഗവും,എണ്ണ സാധനങ്ങളുടേയും,ഇപ്പോള്‍ കണ്ടുവരുന്ന ഫാസ്റ്റ് ഫുഡിന്റെ ക്രമാതീധമായ ഉപയോഗവുമാണ്.
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പണ്ടത്തെ കാരണവന്മാര്‍ 5-10 മിനിട്ട് മുറ്റത്ത് ഉലാത്തുന്നതു കാണാം.അതുപോലെ ആഹാരം കഴിഞ്ഞാല്‍ 1 മണിക്കൂര്‍ കഴിഞ്ഞേ ഉറങ്ങാന്‍ പാടുള്ളൂ എന്ന ശാഠ്യാക്കാരുമായിരിക്കും അവര്‍.കാരണമുണ്ട്.ദഹിക്കാത്ത ഭക്ഷണങ്ങള്‍ കൊഴുപ്പു രൂപത്തില്‍ രക്തത്തില്‍ കലര്‍ന്ന് ഹൃദയത്തിന്റെ രക്തക്കുഴലുകളിലേക്ക് എത്തി അടിഞ്ഞുകൂടും.അതുപോലെ തന്നെ രാത്രിയിലെ ഭക്ഷണം ഏറ്റവും ലളിതമായ രീതിയിലായിരുന്നാല്‍ ഒരു പരിധിവരെ നമ്മുടെ കുടവയറിനെ തടയിടാന്‍ കഴിയും. തീര്‍ത്തും ഓയില്‍ അടങ്ങിയ സാധങ്ങള്‍ ഒഴിവാക്കുകയും,രാത്രിയില്‍ നമ്മള്‍ എത്രത്തോളം നേരംവൈകി ആഹാരം കഴിക്കുന്നുവോ അത്രത്തോളം ലഘുവായി,കഴിവതും മാംസഭക്ഷണം കുറച്ച് മാത്രം ഉപയോഗിച്ച് ദഹന വ്യവസ്ഥയെ എളുപ്പമാകുന്ന വിധത്തില്‍ കഴിക്കുകയാണെങ്കില്‍ കൊഴുപ്പിനെ ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കാം.
അതുപോലെ തന്നെ പ്രവാസികള്‍ക്കിടയില്‍ പൊതുവെ കണ്ടു വരുന്ന ശീലമാണ് പ്രഭാതഭക്ഷണം ഒഴിവാക്കുക എന്നത്.ഏറ്റവും ഗുരുതരമായി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒരു രീതിയാണിത്.കഴിവതും പ്രഭാത ഭക്ഷണം നല്ലരീതിയില്‍ തന്നെ കഴിക്കുക,ചിലപ്പോള്‍ അതുവഴി ഉച്ചഭക്ഷണം വല്ല ഫ്രൂട്ട്സില്‍ തീര്‍ക്കുവാന്‍ കഴിഞ്ഞേക്കും(ഈ ടിപ്സ് ,പണം പരമാവധി വീട്ടിലേക്കു തന്നെ അയച്ചുകൊടുക്കാണമെന്നു നിര്‍ബ്ബന്ധമുള്ള പ്രവാസികള്‍ക്കാണ്).സ്വന്തം ആരോഗ്യം നോക്കാതെ ചെലവ് ചുരുക്കുവാന്‍ വേണ്ടി ആരോഗ്യപരമല്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുകയും,അതുവഴി രോഗങ്ങളെ ക്ഷണിച്ചു വരുത്തി സ്വയം ഇല്ലാതാകുകയും ചെയ്യുന്ന പ്രവാസികളാണ് ഏറെയും.ഈ നിലപാട് പണ്ട് സ്വര്‍ണ്ണമുട്ട ഇടുന്ന താറാവിനെ കൊന്ന് അകത്തുള്ള മുഴുവന്‍ സ്വര്‍ണ്ണ മുട്ടയും എടുക്കുവാന്‍ തുനിഞ്ഞ അത്യാഗ്രഹിയായ മനുഷ്യനെപ്പോലെയാണ്.ഒന്നോര്‍ക്കുക നിങ്ങള്‍ക്ക് ആരോഗ്യമുണ്ടെങ്കിലേ നിങ്ങളുടെ ആഗ്രഹങ്ങളും,സന്തോഷവും,സമാധാനവും നിലനിര്‍ത്തുവാന്‍ കഴിയൂ.വലിയ സ്വപ്നങ്ങള്‍ സാധൂകരിക്കണമെങ്കില്‍ ഇന്ന് ആരോഗ്യം ഒരു പ്രധാനഘടകമാണ്.സ്വപ്നങ്ങള്‍ നാട്ടില്‍ നിന്ന് ചാക്കില്‍കെട്ടി ചുമന്നു കൊണ്ടു വരുന്ന പ്രവാസി യജമാനനെ പറ്റിക്കുവാന്‍ വേണ്ടി പഞ്ഞികെട്ടുമായി വെള്ളത്തിലിറങ്ങിയ കഴുതയെപ്പോലെ ആകരുത്.നമ്മള്‍ക്ക് സന്തോഷമുണ്ടെങ്കില്‍ മാത്രമേ നമ്മുടെ കുടുംബവും സന്തോഷിക്കുകയുള്ളൂ എന്ന് അറിവ് എപ്പോളും ഉണ്ടായിരിക്കണം.
ഞാന്‍ വളരെകുറച്ചു മലയാളീസിനെ മാത്രമേ വൈകുന്നേരങ്ങളില്‍ നടക്കുവാനോ,അല്ലെങ്കില്‍ നല്ലതുപോലെ വിയര്‍ത്ത് എക്സെര്‍സൈസ്സ് ചെയ്യുവാനോ കണ്ടിട്ടുള്ളൂ.അതുപോലെ തന്നെ രാവിലേയും.വരുന്നവരില്‍ മിക്കവരും പാശ്ചാത്ത്യര്‍ ആയിരിക്കും.സ്ത്രീകളുടെ കാര്യമാണ് ഇതിലും പരിധാപകരവും.30 വയസ്സിനുള്ളില്‍ തന്നെ ഷുഗറിന്റേയും,ബി,പിയുടേയും തുടക്കം കാണാം.പ്രത്യേകിച്ചും പ്രവാസജീവിതത്തില്‍ അടച്ചിട്ട മുറികളില്‍ വര്‍ത്തമാനം കൊണ്ടുപോലും എക്സെര്‍സൈസ്സ് കാണിക്കാന്‍ പറ്റാതെ കഴിയുന്ന ഇവരുടെ അവസ്ഥ ദുരിതമാണ്.ഇതുമാറ്റണമെങ്കില്‍ അവരുടെ പാര്‍ട്ടര്‍ തന്നെ മുന്‍കൈ എടുക്കണം അപ്പോള്‍ ഏറെക്കുറെ മനസ്സുകൊണ്ടൊണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കാം.
ഏറ്റവും അവസാനമായി പറയാനുള്ളത് ഒരിക്കലെങ്കിലും എക്സെര്‍സൈസ്സ് ചെയ്തു നോക്കുക.അപ്പോള്‍ അതു മനസ്സിനും,ശരീരത്തിനും തരുന്ന മാറ്റത്തിനെ നിരീക്ഷിക്കുക.നിങ്ങള്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്ക് ഈ വഴിയിലൂടെ വരുന്ന മാറ്റത്തിനു പങ്കാളി ആവുക.അതിനുവേണ്ടി:
1.കിടിലോ കിടിലം പ്രഭാത ഭക്ഷണം കഴിക്കുക( അതിനു മുമ്പേ പറ്റുമെങ്കില്‍ രാവിലെ തന്നെ എണീറ്റ് ബ്രിസ്ക്ക് വാക്കിംഗ് നടത്തുക(ഈ എക്സെര്‍സൈസ്സ് കുടവയര്‍ കുറക്കുവാന്‍ സഹായിക്കും)
2.ഉച്ചക്ക് വളരെ കുറച്ചു മാത്രം കഴിക്കുക.
3.ധാരാളം ശുദ്ധജലം കുടിക്കുക.
4.മാംസാഹാരങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുക.
5.എണ്ണയില്‍ കുതിര്‍ന്നവ ഒഴിവാക്കുക.
6.ഇലക്കറികളും,ഫ്രൂട്സും ധാരാളമായി ഉപയോഗിക്കുക.
7.രാത്രിയില്‍ മിതമായ ഭക്ഷണം. (അല്പസമയം നടക്കുക)
8.കഴിയുമെങ്കില്‍ വൈകുന്നേരങ്ങളിലെ എക്സെര്‍സൈസ്സ് ഒഴിവാക്കുക.
9.കാപ്പി പരമാവധി ഒരു കപ്പു മാത്രം കുടിക്കുക(ഇതു ഒഴിവാക്കാന്‍ പറ്റാത്തവര്‍ക്കു മാത്രം)ഗ്രീന്‍ ടീ ആണ് ഏറ്റവും നല്ലത്(ഇതൊരു പരസ്യവാചകമായി കാണാതിരിക്കുക)
10.നമ്മുടെ ശരീരത്തില്‍ രണ്ടു തരം കൊഴുപ്പുകള്‍ ഉണ്ട്.നല്ലതും(എച്ച്ഡിഎല്‍സി),ചീത്തയും(എല്‍ഡിഎല്‍-സി)ഇവരണ്ടും ആറുമാസത്തിലൊരിക്കല്‍ പരിശോധനക്കു വിധേയമാക്കുക.ഒരു ഫുള്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുകയാണെങ്കില്‍ ഏറ്റവും നല്ലത്.കാരണം ഇതു വഴി നമ്മള്‍ക്ക് ബി.പി,ഡയബിറ്റിസ് മുതലായ രോഗങ്ങളെ തുടക്കത്തില്‍ അറിയുവാനും പ്രതിരോധിക്കുവാനും കഴിയും.
11.മദ്യത്തെ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നു പറയാന്‍ കഴിയില്ല. പറഞ്ഞിട്ടു കാര്യമില്ല.അതുകൊണ്ട് ചൂടുള്ള സമയങ്ങളില്‍ മൈല്‍ഡ് ബിയര്‍ കഴിക്കുകയും,ഒന്നു ചൂടാക്കാന്‍ ഭക്ഷണം കഴിഞ്ഞതിനു ശേഷം രണ്ടെണ്ണം വീശുകയും ചെയ്യാം(ഒരു ഗ്ലാസ്സ് ഫുള്‍ ഒഴിച്ചു വീശുന്ന കാര്യമല്ല ഈ പറയുന്നത്.വെറും 60മില്ലി)എങ്കില്‍ ദഹനത്തെ സഹായിക്കും,ഇല്ലെങ്കില്‍ വാളുവെച്ച് തല പൊങ്ങാതെ കിടക്കും
തിരക്കിനിടയില്‍ ഒന്നു പറയാന്‍ വിട്ടുപോയി ശരീരം പോലെ പ്രാധാന്യമാണ് മനസ്സിന്റെ ആരോഗ്യം.അതിനെ പരിപാലിക്കണമെങ്കില്‍ ഒന്നുകില്‍ മനസ്സു ശാന്തമാകിന്നിടത്തേക്കു പോവുക അതു ചിലപ്പോള്‍ ബീച്ചാകാം,പാര്‍ക്കാകാം,ഒരു നല്ല സിനിമയാകാം,ഒരു ചായകുടി ആകാം അതുമല്ലെങ്കില്‍ വായനയാകാം,ഇതൊന്നും പറ്റില്ല എങ്കില്‍ നല്ല ഗാനങ്ങള്‍ കേള്‍ക്കാം,അല്ലെങ്കില്‍ ഭാര്യയുമൊത്ത് അല്പനേരം സംസാരിക്കുക ,റോമാന്റിക്കായി നോക്കാം,ഏറ്റവും ഒടുവില്‍ അവനവന്റെ മത ഗ്രന്‌ഥങ്ങളെ വായിച്ചു പഠിക്കുകയുമാകാം.
കരളും ,മനസ്സും,ഹൃദയവുംസുരക്ഷിതമെങ്കില്‍ കുട്ടികളേയും,പേരകുട്ടികളേയും കണ്ട് കഴിയാം.ഇല്ലെങ്കില്‍ ചെറുപ്പത്തിലേ അങ്ങു മേലോട്ട് കെട്ടി എടുക്കേണ്ടി വരും,ഓര്‍മ്മയിരിക്കട്ടെ.
വാല്‍കഷണം:വെട്ടാന്‍ വരുന്ന പോത്തിനോടു വേദമോതിയിട്ടു കാര്യമില്ല എന്നറിയാം.എന്നാലും പറയുകയാണ് ലോകം വലുതാകുന്നതോടൊപ്പം നമ്മളും വലുതാകണം ഇല്ലെങ്കില്‍ വളര്‍ന്ന് മുരടിച്ചു പോകുമെന്ന സത്യം നാമറിയുക.
good one.
ReplyDeleteനല്ല പോസ്റ്റ് ...
ReplyDeletenice one.. infomative.. thanks
ReplyDeletegood information.. thnx
ReplyDelete