Tuesday, March 29, 2011

വേള്‍ഡ് ഗപ്പും,കുട്ടപ്പനും


 രാവിലെ കോയാസ് ചായക്കടയില്‍ നിന്നും പാല്‍ മുകളില്‍ക്കുടികാണിച്ച ചായ കുടിച്ചുകൊണ്ടിരുന്ന കുട്ടപ്പന്റെ ചെവിക്ക് നേരെ മഞ്ഞപ്പല്ലു കാട്ടി വളവന്‍കുമാരന്‍ ചോദിച്ചു:

"ഡോ ഗുട്ടപ്പാ,(ചൂടു ചായ തൊണ്ടയില്‍ ചെന്നപ്പോള്‍  കുട്ടപ്പാ എന്നുള്ളത്,ഗുട്ടപ്പാ എന്നായി) നീ  നമ്മുടെ ഇന്‍ഡ്യോയും,ഔത്രേലിയും തമ്മിലുള്ള കളി കാണാന്‍ എന്താണടോ വരാഞ്ഞത്,ങേ?"
 കുട്ടപ്പന്‍ ചൂടു ചായകുടിച്ച് ചൂടായി പറഞ്ഞു:"നീ ഒന്നുപോടേ,വളവാ,പിള്ളേരുടെ കളികാണാന്‍ സമയമില്ല,പിന്നാല്ലേ ക്രിക്കറ്റ്".

ബാറ്റ് പിടിക്കാന്‍ അറിയാത്ത കുട്ടപ്പന്‍ ബോളെടുക്കാനെങ്കിലും  സ്കൂള്‍ പിള്ളേര്‍ കളിക്കുന്ന റോഡുവക്കത്തെ ചെമ്മണ്‍ പാതയോരത്തു പണിക്കു പോകാതെ ഉണ്ടാകും.കൈയ്യടിച്ചു ബഹളം വെയ്ക്കും.കുളിക്കാത്ത കുട്ടികളെ ചീത്ത വിളിക്കും.അങ്ങനെ ക്രിക്കറ്റ് കുട്ടപ്പന്റെ കൈയ്യും,മെയ്യുമാണ്.നാട്ടിലെ ചില പ്രമാണിമാര്‍ പറയാറുണ്ട് ക്രിക്കറ്റ് കുട്ടപ്പന്റെ ഭാര്യയാണേന്ന്.
പക്ഷെ ഇന്ന് കുട്ടപ്പന്‍  ചെമ്മണ്‍ പാതയോരത്ത് പോയി നിന്ന് ഊറ്റം കൊള്ളാറില്ല.ചില ലോബികളില്‍ മാത്രം ഒതുങ്ങിയ ക്രിക്കറ്റിനെ കാണുമ്പോള്‍ ജയിലിനകത്തിട്ട കുറ്റം ചെയ്യാത്ത നിരപരാധിയായ ആളെയാണ്‌ കുട്ടപ്പന്‌ ഇന്ന് ഓര്‍മ്മ വരിക.

മടലുകള്‍ ചെത്തി റമ്മര്‍ പന്തില്‍ ആത്മാര്‍ത്തതയോടെ  ആഞ്ഞടിക്കുന്ന മകനെ കാണുമ്പോള്‍ ഒരു മരവിപ്പാണ്‌ കുട്ടപ്പന്.ഈയൊരു ഊറ്റം പോലുമില്ലാത്ത ഇന്‍ഡ്യന്‍ ഫീല്‍ഡര്‍മാരെ കാണുമ്പോള്‍ ചെറിയ വലക്കകത്തു കൂടി ചാടിപ്പോകുന്ന മീനുകളെ കുട്ടപ്പന്‌ ഓര്‍മ്മ വരും.

കയ്യടിച്ചും,പൂജിച്ചും മനസ്സിലാകാത്ത കമന്ററികള്‍ കേട്ടും,ടിക്കറ്റിനു ക്യൂ നിന്ന് പോലീസുകാന്റെ മുളവടി കൊണ്ട് നടുവെത്തിച്ച് അടികിട്ടി പുളഞ്ഞിട്ടും ക്രിക്കറ്റിനെ ഇത്രത്തോളം വെറുത്ത ദിവസങ്ങള്‍ കുട്ടപ്പന്‍ ഓര്‍മ്മയിലില്ല.നടിവില്‍ ഭാര്യ ചീത്തവിളിച്ചു കൊണ്ട് കൊട്ടന്‍ ചുക്കാദി ഇടുമ്പോള്‍ പിറ്റേദിവസം കളി കാണുവാന്‍ പോകുന്ന സുഖമാണ്‌ കുട്ടപ്പന്.

വി.ഐ.പികള്‍ക്കു മുമ്പില്‍ സാധാരണക്കാരനായ കുട്ടപ്പന്‍ കളി കാണാതെ തിരിച്ചു വന്നിട്ടുണ്ട്.ഗാലറിയില്‍ വി.ഐ.പികള്‍ക്കു ആര്‍ത്തു വിളിക്കുമ്പോള്‍ കുറച്ചു വിഷമത്തോടെയെങ്കിലും കുട്ടപ്പന്‍ കോയാസിന്റെ ചായക്കടയില്‍ ഇരുന്ന് കളി കണ്ട് ആര്‍ത്തു വിളിക്കാറുണ്ട്.

പക്ഷെ ഇന്ന് കുട്ടപ്പന്റെ അവസ്ഥ കളി അറിയാമെങ്കിലും ടീമിലെടുക്കാതെ പോയവരുടെ മനസ്സാണ്.ഒഴിഞ്ഞ് മീന്‍ ചട്ടിപോലെ;ഉള്ള ചോറിട്ട് ഇളക്കി ഡൊമസ്റ്റിക്ക് ക്രിക്കറ്റു കളിച്ച് വിശപ്പടക്കുന്ന കളിക്കാരെ പോലെ.

"ഡോ കുട്ടപ്പാ,നീയെന്താ ആലോശിക്കുന്നത്?",വളവന്‍കുമാരാന്‍ വീണ്ടും ചോദിച്ചു.

നീയൊന്നു പോയേ കുമാരാ,എന്നും പറഞ്ഞ് കുട്ടപ്പന്‍ ചായയുടെ കാശു കൊടുക്കാനായി എഴുന്നേറ്റു.

എന്നാ നീയെതെങ്കിലും പറഞ്ഞിട്ടു പോ കുട്ടപ്പാ,നാളെ അരു ജയിക്കും ഇന്‍ഡ്യയോ അതോ പാകിസ്ഥാനോ?

എനിക്കറിയില്ല,കുട്ടപ്പന്‍ ആരോടുന്നില്ലാതെ പറഞ്ഞു.

എന്നാ ഞാന്‍ പറയുന്നു ,പാകിസ്ഥാന്‍.കുമാരന്‍ കുട്ടപ്പനെ  എരിവു കേറ്റാനായി പറഞ്ഞു.

ഇതൊക്കെ ആയാലും ക്രിക്കറ്റില്‍ ഇന്‍ഡ്യ തോക്കുമെന്നു പറഞ്ഞാല്‍ കുട്ടപ്പനു ഭ്രാന്തു വരും.

കുട്ടപ്പന്‍ ദേഷ്യത്തോടെ പറഞ്ഞു:പാകിസ്ഥാന്‍ ജയിക്കില്ല.

വളവന്‍ കുമാരന്‍ തന്റെ തലമാന്തിക്കൊണ്ട് വീണ്ടും ഉച്ചത്തില്‍ പറഞ്ഞു:"കൂതറ പന്തെറിയും പോങ്ങന്‍മാരുള്ള ഇന്‍ഡ്യയാണോ നീ ജയിക്കുമെന്നു പറയുന്നത്!,അതോ മേലങ്ങാതെ ഇന്‍ഡ്യയോ !അയ്യോ,അയ്യോ കഷ്ടം"

എടാ,കൂറ വളവന്‍ കൊണാരാ,നീ ബെറ്റു വക്കുന്നോ?;ഇന്‍ഡ്യ തന്നെ ജയിക്കും.

വീണ്ടും കുമാരനെ ദേഷ്യം പിടിപ്പിക്കാനായി കുമാരാന്‍ പിന്നേയും എന്തെക്കൊയോ പറഞ്ഞു.സഹിക്ക വയ്യാതെ കുട്ടപ്പന്‍ കാലുയര്‍ത്തി കുമാരന്റെ വളഞ്ഞ കാലിനു നോക്കി ഒറ്റ ചവിട്ടു കൊടുത്തു.ചവിട്ടു കൊണ്ട കുമാരന്‍ പലഹാരങ്ങള്‍ നിറച്ച പെട്ടിയുമായി നിലത്തുവീണു.കുറച്ചു സമയം കൊണ്ട് അവിടെ ഒരു ക്രിക്കറ്റ് ഗ്രൌണ്ടായി മാറി.ബാളുകള്‍ പോലെ പറക്കി എറിയുന്ന് ഉണ്ടകളും,പൊരികളും,ഇതെല്ലാം തടയാന്‍ പാടുപെടുന്ന ബാറ്റ്സ്മാനെ പോലെ കുമാരാനും.കാണികളായി അടുത്തുള്ള കടകളിലെ ആള്‍ക്കാരും.ഇവിടെ നഷ്ടം വന്നത് കുമാരനും,കുട്ടപ്പനും,കോയാസ് ചായക്കടയുടെ മുതലാളി കോയകുട്ടിക്കും.

കളിച്ചാലും,കളിച്ചില്ലെങ്കിലും ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ പണം പറ്റുന്ന ആള്‍ക്കരുള്ള ഇന്‍ഡ്യന്‍ കളിക്കാരുടെ പെട്ടിയില്‍ കാശു വീഴും.കൂലിപ്പണിക്കാരന്റെ കാശിലാണ്‌ താന്‍ ജീവിക്കുന്നതെന്ന് കളിക്കുന്നവന്‍ അറിയണം.അറിഞ്ഞാല്‍,അവന്‍ കൈയ്യും,മെയ്യും മറന്നു പോരാടും.പ്രൊഫഷണലിസത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഓസ്ട്രേലിയും,അതിന്റെ നായകന്മാരായ സ്റ്റീവോ,റിക്കി പോണ്ടിംഗും.അതിനാലാണ്‌ അവര്‍ക്ക് മുന്നു പ്രാവശ്യവും വേള്‍ഡ് കപ്പു നേടാനായത്.

കളി കടലാസില്‍ പോരാ.ഈ വേള്‍ഡ് കപ്പില്‍ ഏറ്റവും ശക്തമായ ബാറ്റിംഗ് നിര ഏതു വമ്പന്‍ ടിമിനേയും അടി പറ്റിക്കുന്നതാണ്.അതിനനുസരിച്ച് ഫീല്‍ഡര്‍മാര്‍ക്കും,തന്ത്രങ്ങള്‍ പയറ്റി നോക്കാന്‍ ബൌളേഴസും തയ്യാറായാല്‍ ഇന്ഡ്യക്ക് ഈ വേള്‍ഡ് കപ്പ് നേടാനും,സച്ചിനു അതു സമ്മാനിക്കനും കഴിയും.

1 comment:

  1. സച്ചിന്‍ എന്ന മഹാ പ്രതിഭയ്ക്ക് ഈ വേള്‍ഡ് കപ്പ് സമ്മാനിക്കാന്‍ ഇന്ത്യക്കാവട്ടെ.. പ്രാര്‍ഥിയ്ക്കുന്നു...

    ReplyDelete

Related Posts Plugin for WordPress, Blogger...