Monday, September 23, 2013

ഒരു ,ഡോകടർ (മനുഷ്യന്റെ )ചോദ്യം.

രംഗം  (1) 
പോസ്റ്റുമോർട്ടം ടേബിളിൽ ഒരു മതപണ്ഡിതന്റെ 
ശരീരം'ആക്സിഡന്റിൽ ചിതറിപ്പോയതാണ്‍..

"ഭൂമിയും ,ആകാശവും തമ്മിലുള്ള അന്തരത്തിൽ 
അറ്റുപോയ വെറും ശരീരം.ചിരപരിചിതമായ മുഖം;
ഒരു മതിലിനപ്പുറത്ത്  ഉപേക്ഷിക്കേണ്ടി വന്ന മത ചിന്ഹങ്ങൾ."

ചോരപ്പൂക്കൾ വിടർന്ന മുഖത്ത് മത ചിന്ഹങ്ങൾ ഉപേക്ഷിച്ചു 
മടങ്ങിയ ജീവന്റെ നിഴലുകൾ.
മത സ്പര്ദ്ധ വളർത്തിയ വിദ്വേഷകന്റെ ആടകൾ 
അഴിച്ചെടുത്ത് മരണം ശരീരത്തിനു വിടുതൽ  നല്കി. 

 രംഗം (2)
പോസ്റ്റുമോർട്ടം ടേബിളിൽ കുന്നുകൂടിയ 
വെട്ടിപ്പൊളിച്ച മാംസത്തെ നോക്കി 
ഒരു മനുഷ്യ രൂപം  എന്തെക്കോയോ പുലമ്പുന്നു.
ആ ശബ്ദം നമ്മൾക്ക് ഹൃദയത്തിലൂടെ കേൾക്കാം 
"നിന്റെ ഒരു അവയവങ്ങളിലും ഞാൻ മതം കാണുന്നില്ല ,
(.....)മതത്തിന്റെ രക്തമാണ് ഞരമ്പുകളിൽ പായുന്നതെന്ന് 
ഉദ്ഘോഷിച്ച നിന്റെ നിണത്തിനു ഒരു മതത്തിന്റേയും 
നിറം കാണുന്നില്ല;നീ കളവു പറയുന്നു ...

അശരീരി:(ഇല്ല എനിക്ക് കളവു പറയാൻ കഴിയില്ല ..നീ തിരയൂ..)

അയ്യാൾ വീണ്ടും ഭ്രാന്തമായി തിരയുന്നു.
വെളുത്തു തുടങ്ങിയ കണ്ണുകളിൽ,വാക്കുകൾ 
വിഷം തീണ്ടിയ ഹൃദയത്തിൽ,നീലിച്ചു തുടങ്ങിയ 
ഞരമ്പുകളിൽ ..ഇല്ല എവിടെയുമ്മില്ല..
വീണ്ടും..വീണ്ടും പരതിനോക്കി ..അവസാനം 
ചോരമണം അലങ്കാരമായി ചാർത്തിയ ഷർട്ടിന്റെ 
പോക്കറ്റിൽ പച്ച നോട്ടിൽ മതം തളം കെട്ടി കിടക്കുന്നു.
ദംഷ്ട്രകൾ കാട്ടി വികലമായി ചിരിക്കുന്നു.
-മരണത്തിനു പോലും വേണ്ടാത്ത മതം-
" മതങ്ങളുടെ നിറം പണത്തിന്റെ നിറമാണോ ?"
     
  രംഗം (3)
അങ്ങനെ ,രംഗമാകുന്ന ഈ നാടകശാലയിൽ 
നൂലറ്റപട്ടം പോലെ ചില ജീവിതങ്ങൾ 
അവർ മതത്തിന്റെ അര്ത്ഥം തേടിപ്പോകുന്നു.
അനേകായിരം ഉത്തരങ്ങളുള്ള ഒരു ചോദ്യം തേടി പോകുന്നു.
മതചിന്ഹങ്ങൾ പതിയിരിക്കുന്ന കാലങ്ങളിലൂടെ 
ജീവിത വക്കിലൂടെ ഒരു യാത്ര പോകുന്നു.
മരണത്തിനും വേണ്ടാത്ത മതത്തിന്റെ നാട്ടിലൂടെ 
ഒരു യാത്ര പോകുന്നു......


3 comments:

  1. മതമില്ലാത്ത ജീവന്‍

    ReplyDelete
  2. മതങ്ങളിന്ന് പണത്തിന്റെ നിറമണിയാൻ തുടങ്ങിയിരിക്കുന്നു.

    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete

Related Posts Plugin for WordPress, Blogger...