Tuesday, September 24, 2013

ഒരു വീടു വെച്ചു ;









ഒരു വീടു വെച്ചു ;
എന്റെ സമയം കൊടുത്ത് ,
എന്റെ ഹൃദയ കൊടുത്ത് ,
എന്റെ വിയർപ്പ് നല്കി ,
എന്റെ വർഷങ്ങൾ നല്കി 
എന്റെ വസന്തവും,ഗ്രീഷ്മവും വലിചെറിഞ്ഞ്  ,
ഉരുകുന്ന ചൂടിൽ ചുടു രക്തമൊഴുക്കി 
മനസ്സ് കനലാക്കി ,ആകൃതിയുണ്ടാക്കി 
ഞാനൊരു വീടു വെച്ചു.
വീടിന്റെ വിലയറിയാതെ ,മനസ്സറിയാതെ 
ഒരു വലിയ വീടു വെച്ചു .
ഒടുവിൽ ,വരാത്ത അഥിതികൾക്കായി 
മുറികളുടെ തുറന്ന വാതിൽ അടച്ച് ;
വാങ്ങാത്ത വാഹനത്തിന്റെ 
കാർപോർച്ചിൽ തെക്കേതിലെ 
മാങ്കൊള്ളികൾ അടുക്കി വെച്ച് 
പുനർജ്ജനിയില്ലാത്ത ജീവിത പൂമുഖത്ത് 
നഷ്ട ജീവിതത്തിന്റെ പോക്കുവെയിൽ 
നോക്കി ഞാനിരുന്നു.
വീടെന്ന മനസ്സിനെ കാണാതെ 
ആകൃതിയെന്ന പാഴ് മനസ്സിനെ പുകഴ്ത്തി .
ഇന്നിപ്പോൾ അശാന്തിയുടെ കടങ്ങളിൽ 
ഒരു മുറിയിൽ ഞാനും എന്റെ കുടുംബവും .

3 comments:

  1. പല വീടുകളും ഇങ്ങനെതന്നെ

    നന്നായി ആവിഷ്കരിച്ചിരിക്കുന്നു

    ReplyDelete
  2. ajithetta,thank you

    ReplyDelete
  3. വീടെന്ന മനസ്സിനെ കാണാതെ
    ആകൃതിയെന്ന പാഴ് മനസ്സിനെ പുകഴ്ത്തി....


    വളരെ ശരിയായ വരികൾ.


    നല്ല കവിത.ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete

Related Posts Plugin for WordPress, Blogger...