Wednesday, February 02, 2011

കുഞ്ഞിനെ വേണോ കുഞ്ഞ് ..നല്ല പെടയ്ക്കണ കുഞ്ഞ്!

മീന്‍കാരന്‍ അന്ത്രുക്ക രാവിലെ ചാളയും ഐലയും നിരത്തിവെച്ച് 100 രൂപക്ക് നാല്.ആ വന്നോളീന്‍ ,ആ...പത്തുരൂപക്ക്  രണ്ട് എന്ന മട്ടിലാണ്` ഇന്ന് ഇന്‍ഡ്യയില്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നത്.ഒരു ജന്മത്തെക്കൂടി ഇവിടെയ്ക്ക് വലിച്ചിഴക്കണോ?.ആരോടു പറയാന്‍.ഭിക്ഷാടനത്തിനു വേണ്ടി പോലും ഇന്നു കുഞ്ഞുങ്ങളെ വില്‍ക്കുകയാണ്.ഇടയ്ക്ക് N.D.T.V വന്ന വാര്‍ത്തകേട്ടാല്‍  തന്നെ ഈ റാക്കറ്റിന്റെ ആഴം മനസ്സിലാകും.ലക്കും,ലാഗാനുമില്ലാതെ ഉദ്പാദിപ്പിച്ചുകൂട്ടുന്നവര്‍ ചിന്തിക്കുന്നില്ല ഇതിനൊയൊക്കെ എങ്ങനെ പോറ്റുമെന്ന്.അവസാനം അവര്‍ കണ്ടെത്തുന്ന ഉപാധിയാണ്‌ പത്ത് മാസം ചുമന്നതിന്റെ വിലയായി വില്‍ക്കുക എന്നത്.ഒരു പക്ഷെ നല്ല നിലയില്‍ ജീവിക്കട്ടെ എന്നു പറഞ്ഞു ഉപേക്ഷിക്കുന്നതാകാം,അല്ലെങ്കില്‍ പണത്തിനു വേണ്ടി ചെയ്യുന്നതാകാം.എന്നാല്‍ ഇവിടെ പണം കൊയ്യുന്നവര്‍ ഇടനിലക്കാരാണ്.പാവപ്പെട്ട വീട്ടുകാരെ കണ്ടെത്തി ഇവര്‍ ഇതിനായി പ്രേരിപ്പിക്കുകയാണ്‌ ചെയ്യുന്നത്.ഇതിനായി തന്നെ ഒരു റാക്കറ്റ്‌ പ്രവൃത്തിക്കുന്നുണ്ട്.


പക്ഷെ പിഞ്ചു മനസ്സുകളില്‍ ഏല്‍പ്പിക്കപ്പെടുന്ന മുറിവ് ഒരിക്കലും ഉണങ്ങാത്തത് ആയിരിക്കുമെന്ന് ഈ കാണിച്ചുകൂട്ടുന്നവര്‍ ഓര്‍ക്കാറില്ല.കൂട്ടുകാരേയും,വീട്ടുകാരേയും ഉപേക്ഷിച്ച് മാറുന്ന കുഞ്ഞു മനസ്സ് ഭാവിയില്‍ തലതിരിഞ്ഞു പോയാല്‍ തന്നെ ആരേയും പഴിക്കാനും കഴിയില്ല.

കേരളത്തിലും ഇതിന്റെ പ്രവണത ഉടലെടുത്തു തുടങ്ങിയിട്ടുണ്ട്.അതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത ആയിരുന്നു ഒരു കുഞ്ഞിനെ ദേഹമാസകലം പൊള്ളിച്ച ഭിക്ഷാടനത്തിരുത്തിയ കാഴ്ച.ഭിക്ഷാടന മാഫിയ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നത് മറവില്ലാത്ത സത്യമാണ്.ഇപ്പോള്‍ കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടു പോകുന്നതിനു പുറമെ ദരിദ്രഭവനങ്ങളിലെ കുഞ്ഞുങ്ങളെ ദത്തെടുക്കുക എന്ന മറവിലൂടെ ഭിക്ഷാടനത്തിനു എത്തിക്കുന്നതാണ്‌ ഇപ്പോളത്തെ രീതി.

സ്വന്തം കുഞ്ഞുങ്ങളെ നിധിപോലെ കാക്കുമ്പോള്‍ ഒന്നോര്‍ക്കുക ഒരു കാരുണ്യമായ നോട്ടമെങ്കിലും ഉപെക്ഷിക്ക പ്പെടുന്ന  അല്ലെങ്കില്‍ വില്‍ക്കപ്പെടുന്ന കുട്ടികള്‍ ആഗ്രഹിക്കുന്നുണ്ട്,അര്‍ഹിക്കുന്നുണ്ട്.ഈ ഭീകരമായ സ്ഥിതികള്‍ ഇല്ലാതാക്കുവാന്‍ വേണ്ടി ഗവണ്‍മെന്റ്,NGO എന്നിവര്‍ വലിയ പ്രയന്‌തം തന്നെ നടത്തിവരുന്നുണ്ട്.നിങ്ങള്‍ പ്രതികരിക്കണ്ട പക്ഷെ ഈ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ കഴിയുമല്ലോ.അതെങ്കിലും ചെയ്യുക.തട്ടുകടയിലെ ദോശയും,ചമ്മന്തിയും പോലെ നാളെയൊരു കാലത്ത് ഇവരും വിറ്റഴിയാതിരിക്കാന്‍ നമ്മള്‍ക്ക് പരിശ്രമിക്കാം,പ്രാര്‍ത്ഥിക്കാം.

വാല്‍കഷണം : ആണ്‍കുട്ടികളുടെ വിപണി സാധ്യത കൂടുതലാണ്‌.എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് വിപണി മൂല്ല്യം  കുറവാണ്.ഇങ്ങനെ വന്നാല്‍ നാളൊയൊരുകാലത്ത് ആണ്‍കുട്ടികളുടെ വിപണനമൂല്ല്യം കണക്കിലെടുത്ത് എല്ലാവരും ഈ വഴിയിലേക്ക് ഇറങ്ങിത്തിരിക്കുമെന്നാണ്‌ എന്റെ ഇപ്പോളത്തെ ആശങ്ക!!.

"കാക്കക്ക് തന്‍കുഞ്ഞു
പൊന്‍കുഞ്ഞ്."


No comments:

Post a Comment

Related Posts Plugin for WordPress, Blogger...