Saturday, February 12, 2011

വാല്‌ എന്റെ ആണെഡേ!!!

കമിതാക്കളെ നിങ്ങളെ കൊള്ളയടിക്കാനും,ചരിത്രം നഷ്ടപ്പെടാനും (തിരുത്തിവായിക്കുവാനപേക്ഷ) വീണ്ടുമൊരു ദിവസം സമാഗതമായി.ആഘോഷിപ്പിന്‍.സായിപ്പിന്റെ പുല്‍ക്കുട്ടില്‍ പിറന്ന ആ ദിവസത്തെ നിങ്ങള്‍ക്ക് കാണണമെങ്കില്‍ ഹണീബിയുടെ പൈന്റുടിച്ച് മുകളിലേക്ക് നോക്കിയാല്‍ ആ പുല്‍ക്കൂട്ടിലെക്കുള്ള വഴി ഹണീബിയുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചു തരും ..അമേന്‍!!!


രാവിലെ തൂമ്പായുമായി നമ്മുടെ വിക്കിപാടത്ത് ഒന്നു ആഞ്ഞു കണ്ടം പൂട്ടിയപ്പോള്‍ കിട്ടിയതാണ്‌ താഴെ  കിടക്കുന്ന കുറെ 508,ഐ.ആര്‍ .ഏട്ടും മറ്റുമടങ്ങിയ വാലെന്റൈന്‍ ഡേ വിത്തു വിവരങ്ങള്‍.ഞാന്‍ എന്തായാലും കൃഷിയിറക്കാന്‍ തീരുമാനിച്ചു.നിങ്ങള്‍ക്ക് ഈ വിത്തിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഇവിടെ പങ്കു വെയ്ക്കാവുന്നതാണ്.

"Saint Valentine's Day-യുടെ ചുരുക്ക രൂപമാണ്‌ "Valentine's Day".ചരിത്രത്തില്‍ ഈ ദിവസത്തിന്‌ വലിയ സ്ഥാനമാണുള്ളത്.മരണപ്പെട്ട ക്രിസ്ത്യന്‍ മിഷണിമാരൊടുള്ള സ്നേഹവും,കടപ്പാടും അറിയിക്കുന്നതിന്‌ വേണ്ടി AD-496-ല്‍" പോപ്പ് ജെലാസിയസ്" നാമകരണം ചെയ്ത ദിവസമാണ്‌ 'വാലെന്റൈന്‍ ഡേ'

ഇതിന്റെ അര്‍ത്ഥം തന്നെ "A Celeberation of 'Love' and 'Affection' between intimate companions"എന്നാണ്.റൊമന്‍ ചരിത്രത്തില്‍ ഇതിന്റെ സ്ഥാനം അവരുടെ സ്നേഹത്തിന്റെ അമൂര്‍ത്തിഭാവങ്ങളായ "God Faunam and Goddess Fauna"ബന്ധപ്പെട്ടുള്ളതാണ്.ഇവിടെ റൊമന്‍ ചരിത്രം നല്കുന്ന നിര്‍വ്വചനം തന്നെ "Valentine: "He who wards off evils"എന്നാണ്.."

ഹോ! ഇതൊക്കെ ആയിരുന്നോ അര്‍ത്ഥം.ഉണ്ണികുട്ടന്‍ വിചാരിച്ചത് റ്റൂഷന്‍ ഫീസ് മുക്കി ഒരു കാര്‍ഡോ,കോഫീ ഹൌസിലെ ഒന്നു രണ്ടു മണിക്കൂറുകള്‍ കണ്ണും,കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും ദിവസമെന്നായിരുന്നു.അല്ലെങ്കില്‍ കാക്കയുടെ കാഷ്ഠം ഉച്ചിയില്‍ വീഴുന്നതുവരെ ക്യാമ്പസ്സിലെ തേക്കുമരത്തിന്റെ ഉണങ്ങിയ തടിയില്‍ ചാരി ഇരിക്കുക എന്നൊക്കെ ആയിരുന്നു.എന്തായാലും തലനീട്ടി ഇപ്പോഴത്തെ ഹൈടെക്ക് പ്രണയത്തിലേക്ക് ഒന്നു നോക്കിയാല്‍ പ്രാണന്‍ നഷ്ടപ്പെട്ട പ്രണയത്തിന്റെ പരക്കം പാച്ചില്‍ കാണാന്‍ കഴിയും.കവി അയ്യപ്പന്‍ പറഞ്ഞതുപോലെ:"ഇന്നുണ്ടൊ പ്രണയം മിക്കതും കബന്ധങ്ങളായ പ്രണയക്കോമരങ്ങളല്ലേ".

ഒന്നുകൂടി ചോദിച്ചോട്ടെ,നമ്മള്‍ എത്ര പേര്‍ മാതാപിതാക്കളുടെ,സഹോദരങ്ങളുടെ ജന്മദിനം,അല്ലങ്കില്‍ അവരുടെ പ്രിയപെട്ട ദിവസങ്ങള്‍ ഓര്‍ത്തുവെയ്ക്കാറുണ്ട്?.90% ഇല്ല എന്നായിരിക്കും ഉത്തരം.അപ്പോള്‍ ഈ ദിവസവമെങ്കിലും മറ്റുള്ളവരെ ഓര്‍ക്കുമെങ്കില്‍,അവര്‍ക്ക് "ഗിഫ്റ്റ്" വാങ്ങിക്കുന്ന കൂട്ടത്തില്‍ ഇവരെകൂടി ഓര്‍ത്തുകൂടെ.അപ്പോള്‍ ഈ ദിവസത്തിന്‍ ഇരട്ടി മധുരമായിരിക്കും ഉണ്ടാവുക..സമ്മാനം ചെറുതെങ്കിലും ഇവര്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ സന്തോഷിക്കുക.

കവിതകളുടെ ഒരു കൂമ്പാരം തന്നെ പ്രണയമരത്തിന്റെ പല ശാഖകളായി പിറവി എടുത്തിട്ടുണ്ട്.അതിലെ പ്രമാദമായ രണ്ടെണ്ണം കൊടുക്കുന്നു.വായിക്കുക.പഠിക്കുക.അങ്ങനെയെങ്കിലും ഒന്നു നന്നാവട്ടെ.എവിടേ നന്നാവാന്‍!

"ഓര്‍ക്കുമ്പോഴേക്കും പുളകമുണ്ടാക്കുന്ന
പൂക്കാലമെന്നോ വിളിക്കലോ നിന്നെ ഞാന്‍
-ചങ്ങമ്പുഴ


 "പ്രണയം,അനാദിയാം അഗ്നിനാളം,
ആദിപ്രകര്‍തിയും ,പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
പ്രണവമായി പൂവിട്ടൊരമര്‍ത ലാവണ്യം,
ആത്മാവിലാത്മാവ് പകരുന്ന പുണ്യം,പ്രണയം"- മധുസൂതനന്‍ മാഷ്.


വാല്‍ക്കഷണം: പരസ്പരം മനസ്സിലാക്കുന്നതിലൂടെ അനിര്‍വ്വചനീയമായ ആതമാവിന്റെ ഇഴയടുപ്പം.ആ ഇഴയടുപ്പത്തിനെ ഇതുവരെ നിര്‍വ്വചിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.കാണാന്‍ കഴിയാത്ത,തോട്ടറിയാന്‍ കഴിയാത്ത ആത്മാവിന്റെ നിശ്വാസങ്ങളാണ്‌ പ്രണയം.അത് ഈ ദിവസത്തില്‍ അടുത്തറിയാനുള്ളതായിക്കോട്ടെ!!
എല്ലാവര്‍ക്കും VALENTINE DAY ആശംസകള്‍!!
Related Posts Plugin for WordPress, Blogger...