Monday, February 28, 2011

അഹം ഭാവം വെടിഞ്ഞൊരു നേരം.


ഇന്നെന്തേ കൃഷ്ണാ...?
ഇന്നെന്തേ കൃഷ്ണാ നീ അകതാരില്‍ തെളിഞ്ഞില്ല
വെണ്ണപോലൊരുകുന്നു ക്ഷണികമീ ജന്മം.
ഇന്നെന്തേ കൃഷ്ണാ....കൃഷ്ണാ....!!
ഇന്നെന്തേ കൃഷ്ണാ.. ദര്‍ശ്ശനം തന്നീല്ല;
ശ്യാമാംബരം പോല്‍ പൊഴിയുന്നൂയീമനം.
(ഇന്നെന്തേ...)

കാറ്റായിട്ടൊരു ജന്മമേകി ഞാന്‍ വന്നാല്‍
നിന്‍മധുഗാനശ്രുതിയില്‍ അലിഞ്ഞുഞാന്‍ തീരും
(കാറ്റാ...)
മണ്ണായിട്ടെങ്കിലുമൊരുമാത്ര  പിറന്നാലും
നിന്‍പാദ പ്രഹരമേറ്റു ഞാന്‍ കഴിഞ്ഞീടും
(മണ്ണായി...)

പുഴയാകും ദര്‍പ്പണമടിമേലെ പതിക്കുന്ന
ശ്യാമാംബരങ്ങള്‍ നീയാണെനിക്കെന്നും
(പുഴ...)
ഇളകുന്ന ഓളങ്ങള്‍ തനുതഴുകി പോയതും
മുരളീരവമൊഴുകുന്ന ഗാനമായല്ലോ
(ഇളകുന്ന...)
അഭിഷേകനേരത്തില്‍ പുഷ്പങ്ങളായതും
മലര്‍മഞ്ഞുകോര്‍ത്തൊരു  പുലര്‍വേളയല്ലോ

ഇന്നെന്തേ കൃഷ്ണാ...?
ഇന്നെന്തേ കൃഷ്ണാ ...നീ അകതാരില്‍ തെളിഞ്ഞില്ല
വെണ്ണപോലൊരുകുന്നു ക്ഷണികമീ ജന്മം.
ഇന്നെന്തേ കൃഷ്ണാ....കൃഷ്ണാ....!!
ഇന്നെന്തേ കൃഷ്ണാ.. ദര്‍ശ്ശനം തന്നീല്ല;
ശ്യാമാംബരം പോല്‍ പൊഴിയുന്നൂയീമനം.
കണ്ണാ...കണ്ണാ.....ശ്രീ ഗുരുവായൂര്‍പുരം വാഴും ദേവാ...!

Photo Courtesy : Ganesh

1 comment:

Related Posts Plugin for WordPress, Blogger...