Wednesday, February 23, 2011

അര്‍ത്ഥ തലങ്ങള്‍ തേടിയ യാത്ര.


സ്നേഹത്തിന്റെ മഴവിടര്‍ന്ന
കുന്നിന്‍ചെരിവിലൂടെ എന്റെ
മനസ്സ് സഞ്ചരിക്കുമ്പോള്‍
എന്റെ വാക്കുകളും,ചിന്തകളും
വെയില്‍ ചാരനിറം പടര്‍ത്തിയ
വൃഷത്തലപ്പുകളിലെ നവ മുകുളങ്ങള്‍
പോലെ മങ്ങിക്കാണപ്പെടുന്നു.
മരണത്തിന്റെ വഴികള്‍
താണ്ടിയവര്‍ എന്റെ
യാത്രയില്‍ സ്നേഹത്തിനു
വേണ്ടി യാചിക്കുന്നതു ഞാന്‍ കണ്ടു.
അവരുടെ ചുണ്ടിലെ ചലനങ്ങള്‍
എന്നോടു പറയുന്നു:
തീഷ്ണമായ മനസ്സുകള്‍ക്ക് മാത്രമേ
സ്നേഹത്തിനു പ്രാണന്‍ നല്കാന്‍ കഴിയൂ.
അതെ,എത്രയോ ശരിയാണ്,
ബാല്ല്യത്തില്‍ സ്നേഹത്തിന്റെ
കശാപ്പുശാലയായിരുന്നു എന്റെ ഗേഹം.
അവിടെ ദൈന്യതയാര്‍ന്ന എന്റെ
മനസ്സിനെ അവര്‍ ച്ഛേദിച്ചു.
ഇന്ന് ആ കബന്ധം എനിക്കു,
കല്‍ക്കരിഖനികളുടെ ഗര്‍ഭപാത്രത്തില്‍
പണിയെടുക്കുന്ന മനുഷ്യ ജന്മങ്ങള്‍ 
പോലെയാണ് വെളിച്ചം കാണാത്ത 
ജീവിതങ്ങള്‍.
സ്നേഹത്തിനും കറുപ്പു നിറമാണെന്നു
തെറ്റിധരിക്കപ്പെട്ടവര്‍.
തോലിയിരിഞ്ഞു തുടങ്ങിയ-
മനസ്സിനോടു  എന്റെ വാക്കുകള്‍ 
സംസാരിക്കുന്നത് വിണ്ടുകീറിയ 
ഹൃദയത്തിന്റെ മുറിവുകളില്‍
ചായം പുരട്ടിക്കൊണ്ടായിരുന്നു;
അതും വെളുത്ത ചായം.
അവര്‍ വിചാരിക്കട്ടെ ഞാന്‍
ഇന്നും സ്നേഹമുള്ളവനാണെന്ന്.
പക്ഷെ ,എനിക്ക് സ്നേഹിക്കാനറിയില്ല
ആരേയും!,ഞാനെന്ന മിഥ്യയെപ്പോലും!.
നഷ്ടപ്പെട്ടവന്റെ ചിന്തകള്‍
പൂമുഖത്തമര്‍ന്ന ഓട്ടുവിളക്കിലെ,
കാറ്റു ഇരുപുറവും ആട്ടി ഉലക്കുന്ന,
ദീപനാളം പോലെയാണ്
ഇനിയൊരു ഉലച്ചിലില്‍ അവ വേര്‍പെട്ടേക്കം
അപ്പോഴും അവ രണ്ടിനും മൃതിയില്‍
ആണ്ടുപോകുന്ന ഒരേ ശബ്ദമായിരിക്കും.
അര്‍ത്ഥതലങ്ങള്‍ തേടിയ
സ്നേഹത്തിന്റെ യാത്രയുടെ
മഴപൂവിതളുകളില്‍ വീണുടഞ്ഞ ശബ്ദം.

4 comments:

  1. അര്‍ത്ഥതലങ്ങള്‍ തേടിയ
    സ്നേഹത്തിന്റെ യാത്രയുടെ
    മഴപൂവിതളുകളില്‍ വീണുടഞ്ഞ ശബ്ദം :)

    ഭാവുകങ്ങള്‍

    ReplyDelete
  2. പുതിയ അര്‍ഥങ്ങള്‍ തെളിഞ്ഞു വരട്ടെ ഈ യാത്രയില്‍ :)

    ReplyDelete
  3. കല്‍ക്കരിഖനികളുടെ ഗര്‍ഭപാത്രത്തില്‍
    പണിയെടുക്കുന്ന മനുഷ്യ ജന്മങ്ങള്‍
    പോലെയാണ് വെളിച്ചം കാണാത്ത
    ജീവിതങ്ങള്‍...

    സത്യം !!

    ReplyDelete
  4. കൊള്ളാം ...

    ReplyDelete

Related Posts Plugin for WordPress, Blogger...