Thursday, February 24, 2011

അമ്മക്കു വേണ്ടി കുറിച്ച വരികള്‍


വിശ്വാസത്തില്‍ ഒരുമിച്ചു
ജീവിതം വേട്ടയാടപ്പെട്ടവള്‍;
പേടിച്ചിരുണ്ടു പോയ ജീവിതം.
കൌശലമാര്‍ന്നവാക്കുകളില്‍
വീണു പിടഞ്ഞവള്‍.
ഒറ്റപ്പെടലില്‍ ഉയര്‍ത്തെഴുന്നേറ്റും;
പൊട്ടിത്തകര്‍ന്ന സ്ഥടികം
കണക്കെ വിതുമ്പിക്കരഞ്ഞവള്‍.
വൃതശുദ്ധിയുടെ പേരില്‍
വിശപ്പിനെ പിടിച്ചുകെട്ടി-
പിഞ്ചുകുഞ്ഞിന്റെ വിശപ്പടക്കിയവള്‍
അറിവിന്റെ ലോകം കാട്ടിതന്നവള്‍.
സ്നേഹ ബന്ധത്തിന്റെ പുഴയില്‍
എന്നെ നീന്താന്‍ പടിപ്പിച്ചവള്‍.
എന്റെ വിജയത്തിന്റെ നാളില്‍
മെലിഞ്ഞ് തോലറ്റ മുഖത്തില്‍
ചിരിയുടെ  അമലമായ
ബിന്ദുക്കള്‍നിറച്ച് കരഞ്ഞവള്‍.
ജീവിതാഗ്ര മലമടക്കുകളില്‍
പണിയെടുത്ത് രോഗം തീണ്ടിയവള്‍.
ഋതുക്കളും,വസന്തങ്ങളും
നിന്നെ ഉപേക്ഷിച്ചവരാണ്.
മരുഭൂമിയുടെ തവിട്ടു മണല്‍
കൂടാരങ്ങളില്‍ വെയില്‍
തിളപ്പിച്ചു കുടിച്ചവള്‍.
അന്നംതേടിയ യാത്രയില്‍
ഞങ്ങള്‍ നിന്നെ ഉപേക്ഷിച്ചു
കടന്നു കളഞ്ഞവര്‍.
വാക്കുകളുടെ വിങ്ങിയ
നിശ്വാസങ്ങള്‍ കൊണ്ട്
ഞാനിന്നുരുകി തീരുന്നു.
സൂര്യനെ ഉപേക്ഷിച്ച ദിനം
പോലെ എന്നില്‍  ഇരുട്ടു നിറയുന്നു.
സ്നേഹിക്കപ്പെടാതെ ഇരുട്ടില്‍
കഴിയുന്ന നിന്റെ ജീവനെ
എന്റെ യാന്ത്രികമായ ജീവിതത്തില്‍
ഞാന്‍ കണ്ടെടുക്കാറുണ്ട്.
വയ്യ!,കണ്ടുനില്‍ക്കാനെനിക്കാവതില്ല
നിന്റെ പിടയുന്ന പ്രാണനില്‍
എന്റെ വാക്കുകള്‍ കൊണ്ട്
ഞാനൊരു തീര്‍ത്ഥയാത്ര
നടത്തുകയാണ്‌, നീയെന്ന
ഭൂമിയിലെ ദൈവത്തിലേക്ക്.
അവിടെ എനിക്ക് യാഗങ്ങള്‍
ഒരുക്കണം,സാഷ്ടാഗം പ്രണമിക്കണം.
നശ്വരതയുടെ ആരംഭവും
പൂര്‍ണ്ണതയും നിന്നില്‍  നിന്നു
തന്നെ ആകാന്‍ തപസ്സിരിക്കും.

Photo Courtesy : Flicker Sharing.

4 comments:

  1. 'നീയെന്ന ഭൂമിയിലെ ദൈവത്തിലേക്ക്.' ശരിയാണ്... കാണാന്‍ കഴിയുന്ന ഒരു ദൈവം...അത് അമ്മ മാത്രമാണ്

    ReplyDelete
  2. ഭാവ തീവ്രം ഈ വരികള്‍

    ReplyDelete
  3. Nice...

    regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  4. മരുഭൂമിയുടെ തവിട്ടു മണല്‍
    കൂടാരങ്ങളില്‍ വെയില്‍
    തിളപ്പിച്ചു കുടിച്ചവള്‍.
    അന്നംതേടിയ യാത്രയില്‍
    ഞങ്ങള്‍ നിന്നെ ഉപേക്ഷിച്ചു
    കടന്നു കളഞ്ഞവര്‍.
    കൂട്ടുക്കരാ...സ്വന്തംനാട്ടുകാരാ...( പുനലൂർ) കവിത അമ്മയുടെ ഒർമ്മയിൽ വിളഞ്ഞതാണന്നു മനസിലായി ..ശക്തമായ ഭാഷയാണ്. പക്ഷെ കവിത അതിന്റെ ലക്ഷ്യത്തിലെത്തിയില്ല എന്നാണു എന്റെ അഭിപ്രായം .
    സ്വകാര്യം തെന്മലയിൽ എവിടെയാണ്...?

    ReplyDelete

Related Posts Plugin for WordPress, Blogger...